ഐപിഎല്‍ ആദ്യ മത്സരത്തില്‍ 16കാരന്‍ പ്രയാസ് കണക്കിന് തല്ലുവാങ്ങി; അച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞത്
ഹൈദരാബാദ്: ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ബഹുമതി സ്വന്തമാക്കിയ താരമായി മാറിക്കഴിഞ്ഞു ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്രയാസ് റായ് ബര്‍മന്‍. കഴിഞ്ഞദിവസം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അരങ്ങേറിയ താരം 16 വയസും 157 ദിവസവും പ്രായമുള്ളപ്പോഴാണ് മുതിര്‍ന്നവരുടെ ഐപിഎല്ലില്‍ കളിക്കാനിറങ്ങിയത്. നേരത്തെ അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ പഞ്ചാബിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ 17 വയസും 11 ദിവസവുമായിരുന്നു പ്രായം.
ആദ്യ മത്സരത്തിനിറങ്ങിയ പ്രയാസിന് പ്രയാസമുണ്ടാക്കുന്നതായിരുന്നു കാര്യങ്ങള്‍. നാല് ഓവറില്‍ 56 റണ്‍സാണ് താരം വഴങ്ങിയത്. ഒരോവറില്‍ 14 റണ്‍സ് വീതം വിട്ടുകൊടുത്തു. ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ബെയര്‍സ്റ്റോവും വാര്‍ണറും കൗമാരതാരത്തെ അടിച്ചൊതുക്കി. പരിചയസമ്പത്തില്ലാത്തതാണ് തിരിച്ചടിയായത്. ഒരുവിക്കറ്റുപോലും നേടാനായതുമില്ല.

മത്സരശേഷം അച്ഛനോട് പറഞ്ഞത്
മത്സരശേഷം മകനുമായി സംസാരിച്ചിരുന്നതായി പിതാവ് കൗശിക് റായ് ബര്‍മന്‍ പറഞ്ഞു. അവനെയും ടീമിനെയും സംബന്ധിച്ചിടത്തോളം മോശം ദിവസമായിരുന്നു. വിളിച്ചയുടന്‍ മകന്‍ തന്നോട് ക്ഷമ ചോദിച്ചു. താന്‍ ഏറെ പ്രതീക്ഷിക്കുമെന്ന് അവനറിയാമായിരുന്നു. അവന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ കഠിനാധ്വാം ചെയ്യേണ്ടതുണ്ടെന്നും കൗശിക് വ്യക്തമാക്കി.

വാര്‍ണറും ബെയര്‍സ്റ്റോവും കൈകാര്യം ചെയ്തു
പ്രയാസിന്റെ ആദ്യ ഓവറില്‍ 6 റണ്‍സ് മാത്രമേ വിട്ടുകൊടുത്തിരുന്നുള്ളൂ. ആദ്യ ഓവറില്‍ താരത്തെ പഠിക്കുകയായിരുന്നു ബാറ്റ്‌സ്മാന്മാര്‍. അപകടമില്ലെന്ന് മനസിലായതോടെ കടന്നാക്രമിച്ചു. അതേസമയം, ടീം ദുര്‍ഘാടവസ്ഥയില്‍ പൊരുതുന്ന സമയം ക്രീസിലെത്തിയ പ്രയാസം 19 റണ്‍സെടുത്തത് ആശ്വാസകരമായി. മികച്ച ഓള്‍റൗണ്ടറാകാന്‍ കഴിവുള്ള താരമായാണ് പ്രയാസിനെ വിലയിരുത്തുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം
ലെഗ്സ്പിന്നറെ ആര്‍സിബി ഐപിഎല്‍ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്നായി 11 വിക്കറ്റുകള്‍ പ്രയാസ് വീഴ്ത്തിയിരുന്നു. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ 4 വിക്കറ്റുകളും സ്വന്തമാക്കി. അടുത്തിടെ ഇന്ത്യ ബി ടീമില്‍ ഇടം പിടിക്കാനും ബംഗാള്‍ താരത്തിന് കഴിഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications