വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

48ാം വയസ്സില്‍ അരങ്ങേറ്റം! സിപിഎല്ലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമായി താംബെ

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ് താരം കളിച്ചത്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്കു അപൂര്‍വ്വനേട്ടം. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ബുധനാഴ്ച നടന്ന കളിയില്‍ സെന്റ് ലൂസിയക്കെതിരേ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് താംബെ കളിക്കാനിറങ്ങിയത്. 48കാരനായ താരത്തിന്റെ അരങ്ങേറ്റം മോശമാവുകയും ചെയ്തില്ല. ബൗള്‍ ചെയ്ത ആദ്യത്തെ ഓവറില്‍ തന്നെ താംബെ വിക്കറ്റ് വീഴ്ത്തി.

1

സെന്റ് ലൂസിയക്കെതിരേ ഒരോവര്‍ മാത്രമാണ് താംബെ ബൗള്‍ ചെയ്തത്. ഈ ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം അവസാനത്തെ പന്തിലായിരുന്നു വിക്കറ്റെടുത്തത്. അഫ്ഗാനിസ്താന്‍ താരം നജീലുള്ള സദ്രാനെ പുറത്താക്കിയാണ് താംബെ സിപിഎല്ലില്‍ അക്കൗണ്ട് തുറന്നത്.

സിപിഎല്ലില്‍ താംബെ കന്നി വിക്കറ്റ് നേടുന്നു, വീഡിയോ കാണാം

ഇന്ത്യയുടെ സണ്ണി സൊഹാല്‍ നേരത്തേ സിപിഎല്ലിന്റെ ഭാഗമായിരുന്നു. 2018ലെ സിപിഎല്ലില്‍ ബാര്‍ബഡോസ് ട്രിഡെന്റ്‌സിനു വേണ്ടിയായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള 32കാരനായ സൊഹാല്‍ പക്ഷെ ആ സമയത്ത് അമേരിക്കന്‍ പൗരനെന്ന നിലയിലാണ് സിപിഎല്ലില്‍ ഇറങ്ങിയത്.

സിപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ സെന്റ് ലൂസിയക്കെതിരേ സുനില്‍ നരെയ്‌നു പകരമാണ് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് താംബെയെ കളിപ്പിച്ചത്. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി താംബെ ഇറങ്ങേണ്ടതായിരുന്നു. ലേലത്തില്‍ കെകെആര്‍ അദ്ദേഹത്തെ വാങ്ങുകയും ചെയ്തിരുന്നു. ഇതോടെ ലേലത്തില്‍ വിറ്റ പ്രായം കൂടിയ താരമായി താംബെ മാറിയിരുന്നു. എന്നാല്‍ ബിസിസിഐ അനുമതിയില്ലാത്ത യുഎഇയിലെ ടി10 ലീഗില്‍ കളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു താംബെയെ ഐപിഎല്ലില്‍ നിന്നും അയോഗ്യനാക്കുകയായിരുന്നു. ഇതോടെയാണ് കെകെആറിന്റെ തന്നെ ഉടമസ്ഥതയിലുള്ള സിപില്‍ ടീമായ ട്രിന്‍ബാഗോയ്ക്കു വേണ്ടി കളിക്കാന്‍ താംബെയ്ക്കു ഓഫര്‍ ലഭിച്ചത്.

2

ഐപിഎല്ലില്‍ 33 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് താംബെ. 30.5 ശരാശരിയില്‍ 28 വിക്കറ്റുകളും അദ്ദേഹം നേടി. 2013ല്‍ 41ാം വയസ്സിലായിരുന്നു താംബെയുടെ ഐപിഎല്‍ അരങ്ങേറ്റം. രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

Story first published: Thursday, August 27, 2020, 9:21 [IST]
Other articles published on Aug 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X