Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കിടെ പ്രവീണ്‍കുമാറിന് നിയന്ത്രണം വിട്ടു, വാര്‍ണര്‍ പ്രതികരിച്ചത് ഇങ്ങനെ...

ദില്ലി: ഐ പി എല്ലിലെ രണ്ടാം ക്വാളിഫെയര്‍ മത്സരത്തിനിടെ ഗുജറാത്ത് ലയണ്‍സ് ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍കുമാറിന് നിയന്ത്രണം വിട്ടു. സ്വന്തം ബൗളിംഗില്‍ ഫീല്‍ഡ് ചെയ്ത ശേഷം പ്രവീണ്‍കുമാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ജേവിഡ് വാര്‍ണറിന് നേരെ രോഷാകുലനായി നടന്നടുക്കുകയായിരുന്നു. പ്രവീണ്‍കുമാറിന് പ്രകോപനമുണ്ടാകാന്‍ മാത്രം വാര്‍ണര്‍ ഒന്നും ചെയ്തിരുന്നില്ല എന്നതാണ് സത്യം.

പതിനെട്ടാം ഓവറിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഡിഫന്‍സീവ് ഷോട്ട് കളിച്ച പന്ത് ബൗളറായ പ്രവീണ്‍കുമാര്‍ തന്നെ ഫീല്‍ഡ് ചെയ്തു. പന്തെടുത്ത ശേഷം വാര്‍ണറിന് നേരെ പ്രവീണ്‍കുമാര്‍ എറിയുന്നത് പോലെ ആംഗ്യം കാണിച്ചു. വാര്‍ണര്‍ ചെറുചിരിയോടെ ശാന്തനായി നില്‍ക്കുകയായിരുന്നു. എന്നാല്‍ പന്തും കയ്യിലെടുത്ത് വാര്‍ണറിന് നേരെ നടന്നടുക്കുകയായിരുന്നു പ്രവീണ്‍ വീണ്ടും ചെയ്തത്.

pk-

ഗുജറാത്ത് ലയണ്‍സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇടപെട്ടാണ് പ്രവീണ്‍കുമാറിനെ പിടിച്ചുമാറ്റിയത്. പ്രവീണ്‍കുമാറിന്റെ രോഷപ്രകടനത്തിന് ബാറ്റ് കൊണ്ടാണ് വാര്‍ണര്‍ മറുപടി പറഞ്ഞത്. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ വാര്‍ണറും ബിപുല്‍ ശര്‍മയും ചേര്‍ന്ന് അടിച്ചെടുത്തത് 19 റണ്‍സ്. പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് പന്തുകള്‍ ബൗണ്ടറിയിലേക്ക് പറത്തി വാര്‍ണര്‍ കളി ജയിച്ചു മാന്‍ ഓഫ് ദ മാച്ചുമായി.

Story first published: Saturday, May 28, 2016, 15:19 [IST]
Other articles published on May 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+