Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കൊപ്പം 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം, പക്ഷേ വലിയ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തി, മൂന്ന് പേരിതാ

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. 2011ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതേ വര്‍ഷം വലിയ പ്രതീക്ഷ നല്‍കിയ മൂന്ന് താരങ്ങളും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഇവരുടെ കരിയര്‍ വളര്‍ന്നില്ല. അത്തരത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ മൂന്ന് താരങ്ങളിതാ.

 പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ബൗളറാണ് പ്രവീണ്‍ കുമാര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള പ്രവീണ്‍ കുമാര്‍ പ്രതിഭാശാലിയായിരുന്നെങ്കിലും വലിയൊരു ടെസ്റ്റ് കരിയര്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. പരിക്കിനെ അതിജീവിക്കാന്‍ സാധിക്കാത്തത്തും കായിക ക്ഷമതയിലെ പ്രശ്‌നങ്ങളുമാണ് പ്രവീണ്‍ കുമാറിന്റെ കരിയറിന് തിരിച്ചടിയായത്. കളത്തിന് പുറത്തെ അച്ചടക്കമില്ലാത്ത ജീവിത ശൈലിയും അദ്ദേഹത്തിന് തിരിച്ചടി നല്‍കി.

ആറ് ടെസ്റ്റ്,68 ഏകദിനം,10, ടി20 എന്നിങ്ങനെയാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം കളിച്ച മത്സരം. 112 അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹത്തിന് സ്വന്തമാക്കാനായി. മികച്ച സ്വിങ് ബൗളറുടെ അഭാവം ഇന്ത്യക്കുണ്ടെന്നിരിക്കെ പ്രവീണിന് വളരാന്‍ അവസരമുണ്ടായിരുന്നെങ്കിലും താരത്തിന് മുതലാക്കാനായില്ല.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് വരുണ്‍ ആരോണ്‍. 2011ല്‍ അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വളരേ വേഗത്തില്‍ പന്തെറിയുന്നത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റായിരുന്നെങ്കിലും ഏകദിനത്തിലും ടെസ്റ്റിലുമായി ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല. കൂടാതെ പരിക്കും വില്ലനായതോടെ ടീമില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നു.

അഭിനവ് മുകുന്ദ്

അഭിനവ് മുകുന്ദ്

2011ലായിരുന്നു അഭിനവ് മുകുന്ദിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഏഴ് ടെസ്റ്റുകള്‍ ഇന്ത്യക്കായി കൡച്ചെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പിക്കാനായില്ല. ഇടം കൈയന്‍ ഓപ്പണറായ അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരേ 48,62 റണ്‍സും ഇംഗ്ലണ്ടിനെതിരേ 49 എന്ന സ്‌കോറും നേടിയെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചില്ല. 2017ല്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി 81 റണ്‍സുമായി തിളങ്ങിയെങ്കിലും ടീമില്‍ സ്ഥിരമായൊരു ഇടം ലഭിച്ചില്ല. ഓപ്പണിങ്ങിലേക്ക് ഇന്ത്യക്ക് ഇനിയും പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ് 31കാരനായ അഭിനവ് മുകുന്ദ്.

Story first published: Sunday, June 27, 2021, 10:18 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+