For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം, പക്ഷേ ഈ 10 പേരും ഇപ്പോള്‍ വിരമിച്ചു

മുംബൈ: ആധുനിക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ. പരിമിത ഓവറിലെ വൈസ് ക്യാപ്റ്റനായ രോഹിതിന്റെ കരിയറിലെ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായത് ഓപ്പണറായ ശേഷമാണ്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ട അവസ്ഥ രോഹിതിനുണ്ടായിട്ടില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായി ചുരുങ്ങിയ കാലംകൊണ്ട് രോഹിത് ശര്‍മ മാറി. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത് ശര്‍മ.

2007ല്‍ ഏകദിനത്തിലൂടെയാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നടന്നത് ചരിത്രം. രോഹിത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ചില താരങ്ങളുണ്ട്. അതില്‍ ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ച 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യയുടെ സ്വിങ് പേസറായിരുന്ന പ്രവീണ്‍ കുമാര്‍ 2007 നവംബര്‍ 18ന് പാകിസ്താനെതിരായ പരമ്പരയിലൂടെയാണ് ഏകദിന അരങ്ങേറ്റം നടത്തുന്നത്. രോഹിത് ശര്‍മ അരങ്ങേറി അഞ്ച് മാസത്തിന് ശേഷമായിരുന്നു പ്രവീണിന്റെ അരങ്ങേറ്റം. മികച്ച ബൗളറായിരുന്നെങ്കിലും തുടര്‍ച്ചയായ പരിക്ക് അദ്ദേഹത്തിന്റെ കരിയറിന് ബ്രേക്കിട്ടു. 2018 ഒക്ടോബറിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റാണ് പ്രവീണ്‍ നേടിയത്.

 യൂസഫ് പഠാന്‍

യൂസഫ് പഠാന്‍

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന യൂസഫ് പഠാന്‍ 2008 ജൂണില്‍ പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയിരുന്ന അദ്ദേഹം 57 ഏകദിനത്തില്‍ നിന്ന് 810 റണ്‍സും 33 വിക്കറ്റും നേടി. 2012ല്‍ ടീമില്‍ നിന്ന് പുറത്തായ യൂസുഫിന് പിന്നീട് തിരിച്ചുവരാന്‍ സാധിച്ചില്ല. 2021 ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നറായിരുന്ന പ്രഗ്യാന്‍ ഓജ 2008ലെ ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം നടത്തുന്നത്. 18 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റുമായി തിളങ്ങിയെങ്കിലും ബൗളിങ് ആക്ഷന്‍ കുരുക്കില്‍ അകപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിച്ചു. 2012ലെ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം അദ്ദേഹത്തിന് പിന്നെ അവസരം ലഭിച്ചില്ല. 2020 ഫെബ്രുവരിയിലാണ് ഓജയുടെ വിരമിക്കല്‍ പ്രഖ്യാപനം

സുബ്രമണ്യം ബദരിനാഥ്

സുബ്രമണ്യം ബദരിനാഥ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള പ്രകടനത്തോടെ ഉയര്‍ന്നുവന്ന താരമാണ് സുബ്രമണ്യം ബദരിനാഥ്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള താരം 2008 ആഗസ്റ്റിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഏഴ് ഏകദിനം കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ 45.93 ശരാശരിയില്‍ 79 റണ്‍സാണ് ബദരിനാഥ് നേടിയത്. 2011ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് തഴയപ്പെട്ട താരത്തിന് പിന്നീട് മടങ്ങിവരവ് സാധിച്ചില്ല. 2018 സെപ്തംബറിലായിരുന്നു ബദരിനാഥിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

വിനയ് കുമാര്‍

വിനയ് കുമാര്‍

പേസ് ബൗളറായ വിനയ് കുമാര്‍ ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച റെക്കോഡുള്ള താരമാണ്. 2010ല്‍ സിംബാബ്‌വെക്കെതിരായ പരമ്പരയിലൂടെയാണ് വിനയ് കുമാറിന്റെ ഏകദിന അരങ്ങേറ്റം. നവംബര്‍ 2013വരെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടു. പിന്നീട് ഒരിക്കല്‍ പോലും വിളിയെത്തിയത്. ബംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ 9 ഓവറില്‍ 102 റണ്‍സ് വിട്ടുകൊടുത്തത് കരിയറില്‍ തിരിച്ചടിയായി. 2021 ഫെബ്രുവരി 21നാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

നമാന്‍ ഓജ,അശോക് ഡിന്‍ഡ,സുദീപ് ത്യാഗി,അഭിഷേക് നായര്‍,മന്‍പ്രീത് ഗോണി എന്നിവരെല്ലാം രോഹിതിന് ശേഷം ടീമിലെത്തിയവരും ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചവരുമാണ്.

Story first published: Tuesday, July 6, 2021, 12:16 [IST]
Other articles published on Jul 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+