വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനെ എന്തിന് ടീമിലെടുത്തു? പന്തുള്ളപ്പോള്‍ എന്താവും റോള്‍? പ്രസാദ് പറയുന്നു

2015നു ശേഷം ആദ്യമായാണ് സഞ്ജു ദേശീയ ടീമിലെത്തിയത്

MSK Prasad Reveals The Reason behind picking Sanju Samson | Oneindia Malayalam
SANJU

ദില്ലി: 2015നു ശേഷം ആദ്യമായാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കാണ് മലയാളി വിക്കറ്റ് കീപ്പര്‍ക്കു നറുക്ക് വീണിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും മികച്ച പ്രകടനം സഞ്ജുവിന്റെ മടങ്ങിവരവിന് വഴിയൊരുക്കുകയായിരുന്നു.

സഞ്ജുവിന്റെ വരവ് ചുമ്മാ വന്നു പോവാനല്ല... ഒരു സ്വപ്‌നമുണ്ട്, വെളിപ്പെടുത്തി കേരള ഹീറോസഞ്ജുവിന്റെ വരവ് ചുമ്മാ വന്നു പോവാനല്ല... ഒരു സ്വപ്‌നമുണ്ട്, വെളിപ്പെടുത്തി കേരള ഹീറോ

എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെക്ഷന്‍ കമ്മിറ്റിയാണ് മലയാളി താരത്തിന് വീണ്ടുമൊരു അവസരം കൂടി നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും താരത്തിന്റെ റോള്‍ എന്തായിരിക്കുമെന്നും വ്യക്കമാക്കിയിരിക്കുകയാണ് അദ്ദേഹം.

സഞ്ജുവിന്റെ റോള്‍ ബാറ്റ്‌സ്മാന്‍

സഞ്ജുവിന്റെ റോള്‍ ബാറ്റ്‌സ്മാന്‍

വിക്കറ്റ് കീപ്പര്‍ കൂടിയാണ് സഞ്ജുവെങ്കിലും ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത് വെറും ബാറ്റ്‌സ്മാന്‍ മാത്രമായാണെന്ന് പ്രസാദ് വ്യക്തമാക്കി. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ തുടരും. സ്ഥിരതയില്ലായ്മയായിരുന്നു മൂന്ന്, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സഞ്ജുവിന്റെ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ താരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. മുന്‍നിര ബാറ്റ്‌സ്മാനായിട്ടാവും ബംഗ്ലാദേശിനെതിരേ താരം കളിക്കുകയെന്നും പ്രസാദ് അറിയിച്ചു.

റെക്കോര്‍ഡ് പ്രകടനം

റെക്കോര്‍ഡ് പ്രകടനം

വിജയ് ഹസാരെ ട്രോഫിയില്‍ അടുത്തിടെ ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളത്തിനു വേണ്ടി റെക്കോര്‍ഡ് പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു. 212 റണ്‍സാണ് കൡയില്‍ താരം വാരിക്കൂട്ടിയത്. വെറും 129 പന്തിലായിരുന്നു ഇത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ ആഭ്യന്തര ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ആബിദ് അലി നേടിയ 208 റണ്‍സെന്ന റെക്കോര്‍ഡ് സഞ്ജു പഴങ്കഥയാക്കുകയായിരുന്നു.

ആറാം ഡബിള്‍

ആറാം ഡബിള്‍

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും സഞ്ജു അവകാശിയായിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ (മൂന്ന് തവണ), ശിഖര്‍ ധവാന്‍, കെവി കൗശല്‍ എന്നിവരാണ് മുമ്പ് ഡബിള്‍ നേടിയിട്ടുള്ളത്.
ഇക്കൂട്ടത്തില്‍ തന്നെ അന്താരാഷ്ട്ര ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ളവര്‍. സച്ചിന്‍, സെവാഗ്, രോഹിത് എന്നിവരാണ്.

Story first published: Friday, October 25, 2019, 11:15 [IST]
Other articles published on Oct 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X