Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രണവ് ധന്‍വാഡെയെ കോച്ച് ടീമില്‍നിന്നും പുറത്താക്കുമായിരുന്നു....

മുംബൈ: പതിനഞ്ചുകാരന്‍ പ്രണവ് ധന്‍വാഡെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ താരം. ചെറിയ ബൗണ്ടറിയായിരുന്നു എന്നതോ 14 വയസ്സുള്ള കുട്ടികളായിരുന്നു എതിരാളികളെന്നതോ ആരും കാര്യമായി എടുക്കുന്നില്ല. ഒരിന്നിംഗ്‌സില്‍ ഒറ്റയ്ക്ക് 1000 റണ്‍സ് എടുക്കുക എന്ന് വെച്ചാല്‍ അത് ചെറിയ കാര്യമല്ല എന്നാണ് ക്രിക്കറ്ററിയുന്നവര്‍ പറയുന്നത്. 323 പന്തിലായിരുന്നു പ്രണവിന്റെ തകര്‍പ്പന്‍ ആയിരത്തി ഒമ്പത് റണ്‍സ് ഇന്നിംഗ്‌സ്.

ക്രിക്കറ്റിലെ ഏതൊരു തലത്തിലും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നാണ് ഈ ഇന്നിംഗ്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ അത്ഭുത ഇന്നിംഗ്‌സ് കളിച്ച പ്രണവ് ധന്‍വാഡെയെ കോച്ച് ടീമില്‍ നിന്നും പുറത്താക്കാനിരുന്നതാണ് എന്ന കാര്യം എത്രപേര്‍ക്ക് അറിയാം. അതേ, പ്രണവ് ധന്‍വാഡെയ്ക്ക് അങ്ങനെയും ഒരു ചരിത്രമുണ്ട് കാണൂ....

അവസാനത്തെ താക്കീതും കൊടുത്തു

അവസാനത്തെ താക്കീതും കൊടുത്തു

ടീമില്‍ നിന്നും അക്കാദമിയില്‍ നിന്നും പുറത്താക്കും എന്ന് കോച്ച് മോബിന്‍ ഷെയ്ഖ് താക്കീത് നല്‍കിയിരുന്നത്രെ. പലതവണ താക്കീത് കൊടുത്തു. ഫൈനല്‍ വാണിങിലാണ് പ്രണവ് നന്നായതത്രെ. കോച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

സ്വഭാവദൂഷ്യം തന്നെ കാരണം

സ്വഭാവദൂഷ്യം തന്നെ കാരണം

മോശം സ്വഭാവമായിരുന്നു പ്രണവിന്റേതെന്നാണ് കോച്ച് പറയുന്നത്. വഴക്കുപറഞ്ഞാല്‍ പാന്റില്‍ മൂത്രമൊഴിക്കുക എന്നതായിരുന്നത്രെ കുട്ടി പ്രണവിന്റെ ശീലം. ഇതിനായി പ്രണവ് ഏറെ വഴക്കുകേട്ടിട്ടുണ്ട്

തമാശ കൂടുതല്‍

തമാശ കൂടുതല്‍

ക്രിക്കറ്റിനെക്കുറിച്ച് തീരെ സീരിയസായിരുന്നില്ല എന്നാണ് കോച്ചിന് പ്രണവിനെക്കുറിച്ച് ഉണ്ടായിരുന്ന മറ്റൊരു പരാതി. വിക്കറ്റ് പോയാലും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം.

ഫൈനല്‍ വാണിങ് ഇങ്ങനെ

ഫൈനല്‍ വാണിങ് ഇങ്ങനെ

ക്രിക്കറ്റ് സീരിയസായി എടുത്തില്ലെങ്കില്‍ അക്കാദമിയില്‍ നിന്നും പുറത്താക്കും എന്നായിരുന്നു കോച്ച് പ്രണവിന് നല്‍കിയ അന്ത്യശാസനം. അത് ഫലിച്ചു.

അഞ്ചാം വയസ്സില്‍ തുടങ്ങിയതാണ്

അഞ്ചാം വയസ്സില്‍ തുടങ്ങിയതാണ്

അഞ്ചാമത്തെ വയസ്സില്‍ കോച്ച് മോബിന്‍ ഷെയ്ഖിന്റെ അടുത്തെത്തിയതാണ് പ്രണവ് ധന്‍വാഡെ. അവിടുന്നങ്ങോട്ട് പ്രണവിലെ ക്രിക്കറ്റ് താരത്തെ വളര്‍ത്തിയെടുത്തത് കോച്ച് മോബിന്‍ ഷെയ്ഖാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Thursday, January 7, 2016, 12:01 [IST]
Other articles published on Jan 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+