വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഡിആര്‍എസ് എന്തിന്? നിതിന്റെ തീരുമാനം പിഴക്കില്ല- അഭിമാനമായി മലയാളി അംപയര്‍

മികച്ച അംപയറിങാണ് ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കാഴ്ചവയ്ക്കുന്നത്

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല അംപയറിങിന്റെ പേരില്‍ കളിയിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളും മലയാളിയുമായ നിതിന്‍ മേനോനെ എല്ലാവരും പ്രശംസിക്കുകയാണ്. നിതിന്റെ തീരുമാനത്തിനെതിരേ ഡിആര്‍എസ് വിളിച്ചാല്‍ തങ്ങള്‍ക്കു ഒരവസരം നഷ്ടപ്പെടുമെന്നു പോലും ഇപ്പോള്‍ ടീമുകള്‍ ഭയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടാവും. കാരണം അത്രയേറെ കണിശതയുള്ളതാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍.

DRS ഒക്കെ എന്തിന്? നിതിന്റെ തീരുമാനം പിഴക്കില്ല | Oneindia Malayalam

ഏറ്റവും അവസാനമായി ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാംദിനം ചേതേശ്വര്‍ പുജാരയ്‌ക്കെതിരേ നിതിന്റെ എല്‍ബിഡബ്ല്യു വിധി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പുജാര ഇതിനെതിരേ ഡിആര്‍എസ് വിളിച്ചെങ്കിലും തേര്‍ഡ് അംപയര്‍ നിതിന്റെ തീരമാനം ശരിവയ്ക്കുകയായിരുന്നു. ബോള്‍ ആദ്യം പാഡിലോ, അല്ലെങ്കില്‍ ബാറ്റിലോ ആണോ ആദ്യം പതിച്ചതെന്നതായിരുന്നു പൂജാരയെ ഡിആര്‍എസ് വിളിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ബാറ്റില്‍ ടച്ച് ചെയ്യുന്നതിനു മുമ്പ് പാഡില്‍ ഉരസിയെന്നു റീപ്ലേയില്‍ വ്യക്തമായതോടെ നിതിന്റെ അംപയറിങ് മികവിന് ഒരിക്കല്‍ക്കൂടി കൈയടി ഉയരുകയാണ്.

ഗംഭീര അംപയറെനന്നു ചോപ്ര

ഗംഭീര അംപയറെനന്നു ചോപ്ര

നിതിന്‍ മേനോന്‍ എത്ര ഗംഭീര അംപയറാണ്. നമ്മുടെ അംപയര്‍മാര്‍ക്കു ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ചിലതാവട്ടെ അനാവശ്യവുമാണ്. പക്ഷെ ഈ അംപയര്‍ അവവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അംപയര്‍മാരില്‍ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. നമുക്ക് ഇത് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാമെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ടോപ്പ് അംപയര്‍

ടോപ്പ് അംപയര്‍

നിതിന്‍ മേനോന്റെ അംപയറിങ് ഉജ്ജ്വലം. എടുക്കുന്ന തീരുമാനങ്ങള്‍ക്കു ഈ ചെറുപ്പക്കാരന്‍ തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ടോപ്പ് അംപയറെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബോറിയ മജുംദറിന്റെ ട്വീറ്റ്.

ഇന്ത്യന്‍ ക്രിക്കറ്റിനു ശുഭവാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റിനു ശുഭവാര്‍ത്ത

അനാലിസ്റ്റുകളുടെ ശാപം അദ്ദേഹത്തിനു മേല്‍ വീഴാന്‍ ആഗ്രഹിക്കുന്നില്ല. അംപയറെന്ന നിലയില്‍ നിതിന്‍ മേനോനെ സംബന്ധിച്ച് മികച്ച പരമ്പരയാണിത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. ലോകോത്ത ക്രിക്കറ്റര്‍മാരോടൊപ്പം ലോകോത്തര അംപയര്‍മാരെയും ഇന്ത്യ സൃഷ്ടിച്ചെടുക്കണമെന്നു തോന്നിയിട്ടുണ്ടെന്നും മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

നിതിന്‍ മേനോന്‍ മാസ്റ്റര്‍ ക്ലാസ്

നിതിന്‍ മേനോന്‍ മാസ്റ്റര്‍ ക്ലാസ്

നിതിന്‍ മേനോന്‍ ഈ പരമ്പരയില്‍ മാസ്റ്റര്‍ക്ലാസാണ്, ഇതേക്കുറിച്ച് ആരും വേണ്ടത്ര സംസാരിക്കുന്നില്ല. ഒരു അംപയറെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളാണിത്. ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് മാതത്രമല്ല അംപയര്‍മാരെ സംബന്ധിച്ചും കാര്യങ്ങള്‍ കടുപ്പമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

ആരാണ് നിതിന്‍ മേനോന്‍?

ആരാണ് നിതിന്‍ മേനോന്‍?

ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ അംപയറെന്ന റെക്കോര്‍ഡിന് അവകാശിയാണ് നിതിന്‍ മേനോന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു 36ാം വയസ്സില്‍ അദ്ദേഹത്തെ തേടി ഈ അംഗീകാരമെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചതെങ്കിലും നിതിന്റെ അച്ഛനും മുന്‍ അംപയറുമായ നരേന്ദ്ര മേനോന്‍ മലയാളിയാണ്. തൃശൂരാണ് നരേന്ദ്രയുടെ അച്ഛന്റെ സ്വദേശം. നിതിന്റെ അമ്മ തൃപ്പൂണിത്തുറ സ്വദേശിയും ഭാര്യ ആലുവക്കാരിയുമാണ്.
മധ്യപ്രദേശിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേന്ദ്ര പിന്നീട് അംപയറിങിലേക്കു മാറുകയായിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായും 74കാരനായ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്ററായി തന്നെയാണ് നിതിനും തുടങ്ങിയതെങ്കിലും പ്രതീക്ഷിച്ച വിജയമായില്ല. തുടര്‍ന്നാണ് അംപയറിങ് കരിയറാക്കി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചത്. 2006ല്‍ ബിസിസിഐയുടെ അംപയര്‍ പരീക്ഷയില്‍ വിജയിച്ച നിതിന്‍ പിന്നീട് വിജയത്തിന്റെ ചവിട്ടുപടികള്‍ കയറുകയായിരുന്നു. 2009ലാണ് അദ്ദേഹം ആദ്യ രഞ്ജി ട്രോഫി മല്‍സരം നിയന്ത്രിച്ചത്. ഇതിനകം ഏഴു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20കളിലും അംപയറായിക്കഴിഞ്ഞ നിതിന്‍ ഐപിഎല്ലിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Story first published: Friday, March 5, 2021, 13:27 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X