നോയ്ഡ: ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഇടങ്കൈയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെ തലയില്‍ പന്ത് കൊണ്ട് നിലത്ത് വീണ പ്രഗ്യാന്‍ ഓജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഗ്രീനിന് വേണ്ടിയാണ് പ്രഗ്യാന്‍ ഓജ കളിക്കുന്നത്. സുരേഷ് റെയ്‌നയാണ് ഇന്ത്യ ഗ്രീന്‍ ടീമിനെ നയിക്കുന്നത്.
Read Also: ദൂരെക്കിഴക്കുദിക്കും... മാണിക്കചെമ്പഴുക്ക... വിരാട് കോലിയും മോഹന്‍ലാല്‍ ഫാന്‍.. ഇതെന്ത് കഥ!
ഇന്ത്യ ബ്ലൂവിന്റെ രണ്ടാം ഇന്നിംഗ്‌സിലെ അറുപത്തിമൂന്നാം ഓവറിലായിരുന്നു സംഭവം. പതിനൊന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ പങ്കജ് സിംഗ് അടിച്ച പന്ത് ഓജയുടെ തലയ്ക്ക് പിന്‍വശത്ത് കൊള്ളുകയായിരുന്നു. ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലായിരുന്നു ബൗളര്‍. പിങ്ക് പന്ത് തലയിലേറ്റ ഓജ നിലത്ത് വീണു. സ്‌ട്രെച്ചറിലാണ് ഓജയെ സ്‌റ്റേഡിയത്തിന് പുറത്ത് കൊണ്ടുപോയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓജയുടെ നില തൃപ്തികരമാണ് എന്ന് ബി സി സി ഐ ട്വിറ്ററില്‍ അറിയിച്ചു.

മത്സരം സമനിലയില്‍ കലാശിച്ചതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ കിട്ടിയ മൂന്ന് പോയിന്റുമായി ഇന്ത്യ ബ്ലൂ ഫൈനലില്‍ കടന്നു. ഇന്ത്യ റെഡ് നേരത്തെ ഫൈനലില്‍ എത്തിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 70 റണ്‍സെടുത്ത ബ്ലൂവിനെതിരെ 237 റണ്‍സെടുക്കാനേ ഗ്രീനിന് കഴിഞ്ഞുളളൂ. രണ്ടാം ഇന്നിംഗ്‌സില്‍ ബ്ലൂ 298 റണ്‍സെടുത്തു. മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഗ്രീന്‍ നാലിന് 179 എന്ന നിലയിലായിരുന്നു.
മായങ്ക് അഗര്‍വാള്‍ (161, 58), ഗൗതം ഗംഭീര്‍ (90, 59*), ചേതേശ്വര്‍ പൂജാര (166, 31), ഷെല്‍ഡന്‍ ജാക്‌സന്‍ (105, 79*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ബ്ലൂ ഗ്രീനിനെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗ്രീനിന് ഒരുസമയത്തും ജയിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. റെയ്‌നയും പാര്‍ഥിവ് പട്ടേലും ഒന്നാം ഇന്നിംഗ്‌സിലും റോബിന്‍ ഉത്തപ്പയും വിജയും രണ്ടാം ഇന്നിംഗ്‌സിലും അവര്‍ക്ക് വേണ്ടി അര്‍ധസെഞ്ചുറികള്‍ നേടി. മായങ്ക് അഗര്‍വാളാണ് മാന്‍ ഓഫ് ദ മാച്ച്.