വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹം: വീണ്ടും നിരാശപ്പെടുത്തി പുജാര, അര്‍ധ സെഞ്ച്വറിയോടെ മിന്നി ജഡേജ, മത്സരം സമനിലയില്‍

ഡുര്‍ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 എന്ന നിലയില്‍ നില്‍ക്കെ സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യക്കായി മായങ്ക് അഗര്‍വാളും (47) ചേതേശ്വര്‍ പുജാരയും (38) ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. പുജാര 58 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികള്‍ നേടിയപ്പോള്‍ 81 പന്തില്‍ ഏഴ് ബൗണ്ടറിയാണ് മായങ്ക് നേടിയത്.

Ravindra Jadeja impresses with twin fifties | Oneindia Malayalam

ഒന്നാം വിക്കറ്റില്‍ 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവര്‍ക്കും മികച്ച സ്‌കോര്‍ നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും മുതലാക്കാനായില്ല. പുജാരയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും മുതലാക്കാനായില്ല. 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും പുജാരക്ക് നേടാനായിട്ടില്ല. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 28.3 മാത്രമായിരുന്നു പുജാരയുടെ ശരാശരി.

Olympics 2021: ഉദ്ഘാടന ചടങ്ങില്‍ പി വി സിന്ധു പങ്കെടുക്കില്ല, 20 അത്‌ലറ്റുകള്‍ മാത്രം പങ്കെടുക്കുംOlympics 2021: ഉദ്ഘാടന ചടങ്ങില്‍ പി വി സിന്ധു പങ്കെടുക്കില്ല, 20 അത്‌ലറ്റുകള്‍ മാത്രം പങ്കെടുക്കും

സന്നാഹ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിക്കാതെ വന്നതോടെ പുജാരയെ ഇംഗ്ലണ്ട് പരമ്പരയില്‍ കളിപ്പിക്കുമോയെന്ന് കണ്ടറിയണം. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനാണെങ്കിലും സമീപകാലത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കൂടാതെ അമിത പ്രതിരോധ ബാറ്റിങ് കാഴ്ചവെക്കുന്ന പുജാര സഹതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഓപ്പണിങ്ങില്‍ അവസരം തേടുന്ന മായങ്ക് അഗര്‍വാളിനും സന്നാഹ മത്സരത്തില്‍ തിളങ്ങാനാവാത്തത് തിരിച്ചടിയായിരിക്കുകയാണ്. മധ്യനിരയിലേക്ക് ഇന്ത്യ പരിഗണിക്കുന്ന ഹനുമ വിഹാരി രണ്ടാം ഇന്നിങ്‌സില്‍ (43*) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അതേ സമയം സെലക്ടര്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത വിധം മികച്ച ബാറ്റിങ് പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്.

ind

ആദ്യ ഇന്നിങ്‌സില്‍ 75 റണ്‍സ് നേടിയ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സുമായി തിളങ്ങി. ഇംഗ്ലണ്ടില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കില്ല. സീനിയര്‍ സ്പിന്നറായ അശ്വിനെ ഒഴിവാക്കുക പ്രയാസമാണ്. ജഡേജയോ വിഹാരിയോ, മധ്യനിരയിലേക്ക് ആര് വേണമെന്നത് ക്യാപ്റ്റന്റെയും പരിശീലകന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവാനാണ് സാധ്യത. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജിന് അവസരം ലഭിച്ചേക്കും. പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മക്ക് വിശ്രമം നല്‍കാനാണ് സാധ്യത. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറും ആവേഷ് ഖാനും പരമ്പര കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Story first published: Friday, July 23, 2021, 10:33 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X