വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വല്ല്യേട്ടനായി താംബെ, 48ാം വയസ്സിലും ടീമില്‍!! റിസ്‌കെടുത്തത് മുന്‍ ചാംപ്യന്‍മാര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് വെറ്ററന്‍ താരത്തെ വാങ്ങിയത്

48 Year Old Praveen Tambe Got Sold To KKR | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ അടുത്ത സീസണിലെ വല്ല്യേട്ടനായി മാറിയിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ. 48 കാരനായ താരത്തെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും വാങ്ങിയേക്കില്ലെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താംബെയെ ടീമിലെത്തിക്കുകയായിരുന്നു.
ഇതോടെ ഐപിഎല്‍ ലേലത്തില്‍ ടീം ലഭിച്ച ഏറ്റവു പ്രായം കൂടിയ താരമായി താംബെ മാറുകയും ചെയ്തു.

tambe

മുംബൈയില്‍ നിന്നുള്ള ലെഗ് സ്പിന്നര്‍ നേരത്തേ തന്നെ മറ്റൊരു റെക്കോര്‍ഡിന് അവകാശിയാണ്. ഐപിഎല്ലില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ കൡക്കാരനെന്ന റെക്കോര്‍ഡാണ് താംബെയുടെ പേരിലുള്ളത്. 2013ല്‍ ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ കളിക്കുമ്പോള്‍ 41 ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അന്നു താംബെ പന്തെറിഞ്ഞത്. പിന്നീട് ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായി താംബെ മാറി.

ഐപിഎല്‍: ഡല്‍ഹി കപ്പും കൊണ്ടേ പോവൂ, ഉറപ്പ്... എല്ലാ വീക്ക്‌നെസും തീര്‍ത്തു, സൂപ്പര്‍ ടീംഐപിഎല്‍: ഡല്‍ഹി കപ്പും കൊണ്ടേ പോവൂ, ഉറപ്പ്... എല്ലാ വീക്ക്‌നെസും തീര്‍ത്തു, സൂപ്പര്‍ ടീം

രാജസ്ഥാനെക്കൂടാതെ ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെയും ഭാഗമായിരുന്നു അദ്ദേഹം. വളരെ വൈകിയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ടി20യില്‍ മികച്ച പ്രകടനമാണ് താംബെ കാഴ്ചവച്ചിട്ടുള്ളത്. 2014ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഹാട്രിക്ക് കൊയ്ത താരം ടി10 ലീഗിലും ഹാട്രിക് നേടി റെക്കോര്‍ഡിട്ടിരുന്നു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 28 വിക്കറ്റുകള്‍ താംബെ വീഴ്ത്തിയിട്ടുണ്ട്. 7.75 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകളെടുത്തത്.

2
Story first published: Friday, December 20, 2019, 15:06 [IST]
Other articles published on Dec 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X