Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബില്‍ 4.8 കോടിക്കെത്തിയ 18കാരന്‍ ഹൈദരാബാദിനെതിരെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

മൊഹാലി: യുവതാരങ്ങള്‍ക്ക് മികച്ച അവസരമൊരുക്കുന്ന ഐപിഎല്ലില്‍ വീണ്ടും കൗമാരതാരം അരങ്ങേറ്റത്തിനൊരുങ്ങുന്നു. പഞ്ചാബ് 4.8 കോടി രൂപയ്ക്ക് ലേലത്തിലെടുത്ത പ്രഭ്‌സിമ്രാന്‍ സിങ്ങാണ് ആദ്യ മത്സരത്തിനിറങ്ങാന്‍ തയ്യാറെടുക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ അരങ്ങേറിയേക്കും.

prabhsimransingh

ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള ടീമാണ് ഹൈരദാബാദിന്റേത്. അതുകൊണ്ടുതന്നെ ഈ ടീമിനെതിരെ അരങ്ങേറുന്നത് താരത്തെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി തുടങ്ങി ഒരുപിടി മികച്ച ബൗളര്‍മാര്‍ ഹൈരദാബാദ് നിരയിലുണ്ട്.

ടീമെന്ന നിലയില്‍ ഹൈരദാബാദ് മികച്ചവരാണെന്ന് പ്രഭ്‌സിമ്രാന്‍ പറഞ്ഞു. അവര്‍ക്കെതിരെ അരങ്ങേറ്റം നടത്തുന്നത് വെല്ലുവെളിയായി ഏറ്റെടുക്കും. അവരുടെ ബൗളര്‍മാര്‍ എത്ര മികച്ചവരാണെങ്കിലും നന്നായി കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യം. നല്ല കളി കാഴ്ചവെച്ചാല്‍ ദേശീയ ടീമിലെത്താമെന്ന പ്രതീക്ഷ തനിക്കുണ്ട്. തന്റെ ഒരേയൊരു ലക്ഷ്യം ദേശീയ തലത്തില്‍ കളിക്കുകയാണെന്നും താരം പറഞ്ഞു.

ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ സഹോദരന്‍ അന്‍മോള്‍പ്രീത് സിങ് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. 2018ല്‍ ജില്ലാതല ടൂര്‍ണമെന്റില്‍ 301 പന്തില്‍ 298 റണ്‍സടിച്ചതാണ് പ്രഭ്‌സിമ്രാന്‍ ശ്രദ്ധാകേന്ദ്രമാകാന്‍ കാരണം. നിലവില്‍ കെഎല്‍ രാഹുല്‍ ആണ് പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍. രാഹുലിന് പകരക്കാരനായിട്ടാകും പതിനെട്ടുകാരന്‍ ഇറങ്ങുക. അഞ്ചു മത്സരങ്ങളില്‍നിന്നും മൂന്നു വിജയങ്ങള്‍ നേടിയ പഞ്ചാബ് ഹൈദരാബാദിനെതിരെ സ്വന്തം മൈതാനത്ത് വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുക.

Story first published: Monday, April 8, 2019, 17:19 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+