Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ശ്രീലങ്ക പരമ്പര ഉപേക്ഷിക്കുമോ; മുന്നറിയിപ്പുമായി ഐസിസി

കൊളംബൊ: ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നറിയിപ്പുമായി ഐസിസി. സ്റ്റേഡിയത്തിലെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഐസിസിയുടെ ഇടപെടല്‍. പല്ലക്കീല്‍ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ ശ്രീലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തിയിരുന്നു.

ഇന്ത്യയ്ക്ക് ജയിക്കാനായി 8 റണ്‍സ് മാത്രം ശേഷിക്കെയാണ് കാണികള്‍ കളി തടസപ്പെടുത്തിയത്. തുടര്‍ന്ന് 30 മിനിറ്റിന് ശേഷം കളി പുന:രാരംഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് സ്റ്റേഡിയത്തിലെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കൊളംബൊയില്‍ വെച്ചാണ് നടക്കുന്നത്.

icclogo-600-02-1499004688-30-1504066246.jpg -Properties

ഈ സ്റ്റേഡിയം നേരത്തെ ആരാധകര്‍ തമ്മിലുള്ള അടിപിടിക്ക് സാക്ഷിയായിരുന്നു. ഇത്തരമൊരു സ്റ്റേഡിയത്തില്‍വെച്ച് മത്സരം നടക്കുന്നതിന് മുന്‍പ് കനത്ത സുരക്ഷയൊരുക്കണമെന്ന് ഐസിസി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിനുശേഷം കാണികള്‍ ശ്രീലങ്കന്‍ ടീമിന്റെ ബസ് തടഞ്ഞിരുന്നു.

ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ അസ്വസ്ഥരായാണ് കാണികള്‍ പ്രകോപിതരാകുന്നത്. മൂന്ന് ടെസ്റ്റുകള്‍ തോറ്റതിന് പിന്നാലെ മൂന്ന് ഏകദിനങ്ങളും ശ്രീലങ്ക തോല്‍വി വഴങ്ങി. ഇതേ പ്രകടനം തുടരുകയാണെങ്കില്‍ കാണികള്‍ കൂടുതല്‍ അക്രമകാരികളാകുമെന്ന ആശങ്കയുണ്ട്. കൊളംബൊ സ്റ്റേഡിയത്തില്‍ കനത്ത പരിശോധനകള്‍ക്കുശേഷം മാത്രമേ കാണികളെ പ്രവേശിപ്പിക്കുകയുള്ളൂ.

Story first published: Wednesday, August 30, 2017, 9:41 [IST]
Other articles published on Aug 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+