അഡ്‌ലെയ്ഡ് ടെസ്റ്റ്: പൃഥ്വിക്കു പകരമാര്? ഹിറ്റ്മാന്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ...

അഡ്‌ലെയ്ഡ്: ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയേകിയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയത്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ പരിശീലന മല്‍സരത്തിനിടെ ക്യാച്ച് ചെയ്യുന്നതിനിടെ പൃഥ്വിയുടെ കണംകാലിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.
കളിയുടെ ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. മികച്ച ഫോമിലുള്ള പൃഥ്വി ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ തുറുപ്പുചീട്ടാവുമെന്നുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്. പൃഥ്വി പിന്‍മാറിയതോടെ പകരമാര് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് ഇന്ത്യയെ അലട്ടുന്നത്. പകരക്കാരനായി ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മുരളി വിജയ്
പൃഥ്വിക്കു പകരം ഓപ്പണിങില്‍ കൂടുതല്‍ സാധ്യത കല്‍ഡപ്പിക്കപ്പെടുന്ന താരം മുരളി വിജയ് ആയിരിക്കും. കാരണം ദീര്‍ഘകാലമായി ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ് അദ്ദേഹം. മാത്രമല്ല കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം മികച്ച പ്രകടനവും നടത്തിയിരുന്നു.
എന്നാല്‍ വിജയ് ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെന്നത് ഒരു തിരിച്ചടിയാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം തഴയപ്പെട്ട വിജയ് വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

പാര്‍ഥിവ് പട്ടേല്‍
തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട താരമാണ് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. ദിനേഷ് കാര്‍ത്തിക് മോശം ഫോമിലായതിനാലാണ് റിഷഭ് പന്തിനെ കൂടാതെ ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പാര്‍ഥിവ് ടീമിലെത്തിയത്. നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി പല തവണ ഓപ്പണറായി ഇറങ്ങിയിട്ടുള്ള താരമാണ് അദ്ദേഹം.
നാട്ടില്‍ നടന്ന പരമ്പരകൡ ഓപ്പണറുടെ റോളില്‍ മികച്ച പ്രകടനമാണ് പാര്‍ഥിവ് നടത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വാണ്ടറേഴ്‌സിലാണ് താരം അവസാനമായി ഓപ്പണറായി കളിച്ചത്. അന്ന് 16 റണ്‍സിന് പുറത്താവുകയും ചെയ്തു.

ഹനുമാ വിഹാരി
ഹനുമാന വിഹാരിയാണ് ഓപ്പണിങ് സ്ഥാനനത്തേക്കു പരീക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. നിലവില്‍ മധ്യനിര ബാറ്റ്‌സ്മാനായി കളിക്കുന്ന വിഹാരി ഓപ്പണിങിലും തിളങ്ങാന്‍ മിടുക്കുള്ള കളിക്കാരനാണ്. പരിശീലന മല്‍സരത്തില്‍ അദ്ദേഹം അര്‍ധസെഞ്ച്വറിയോടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിഹാരി ഇന്ത്യക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി താരം വരവറിയിക്കുകയും ചെയ്തു.

രോഹിത് ശര്‍മ
ഏകദിനത്തിലും ട്വന്റി20ിയിലുമെല്ലാം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയാണ് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടെസ്റ്റ് ടീമിലേക്ക് ഹിറ്റ്മാനെ തിരികെ വിളിക്കാന്‍ കാരണം. ടെസ്റ്റില്‍ നേരത്തേ മധ്യനിരയിലാണ് രോഹിത് കളിച്ചിരുന്നത്. പേസും സ്വിങുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചില്‍ അദ്ദേഹത്തെ ഓപ്പണറായി ഇറക്കിയാല്‍ തിരിച്ചടിയാവുമോയെന്ന ആശങ്ക ഇന്ത്യക്കുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications