വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിലെ ഇന്ത്യന്‍ മധ്യനിര... തീരുമാനമായി? നാലാമനെ കണ്ടെത്തി, സാധ്യത ഈ ലൈനപ്പിന്

ഇംഗ്ലണ്ടിലാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് അരങ്ങേറുന്നത്

മുംബൈ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തെ ഇന്ത്യ നോക്കിക്കാണുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ടെസ്റ്റ് പരമ്പരയില്‍ തിരിച്ചടിക്കാനുള്ള പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. ഇന്ത്യന്‍ ഏകദിന ടീമിനെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായി അലട്ടുന്ന വിഷയം മധ്യനിര ബാറ്റിങ് ലൈനപ്പിനെ കുറിച്ചാണ്.

നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ ആരെയൊക്കെ ഇറക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നാലാം നമ്പറില്‍ പല താരങ്ങളെയും പരീക്ഷിച്ചു നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍നിര ഇങ്ങനെയാവാനുള്ള സാധ്യതയാണ് കൂടുതല്‍.

ലോകേഷ് രാഹുല്‍ (നാലാം നമ്പര്‍)

ലോകേഷ് രാഹുല്‍ (നാലാം നമ്പര്‍)

നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ വെടിക്കെട്ട് താരം ലോകേഷ് രാഹുലിനെ ഇന്ത്യ ഇറക്കിയേക്കും. ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 24 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള രാഹുലിന് 40നു മുകളില്‍ ശരാശരിയുണ്ട്.
ട്വന്റി20യില്‍ 49.71 എന്ന മികച്ച ശരാശരിയും കര്‍ണാടക താരത്തിനുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. 54.91 സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം 659 റണ്‍സെടുത്തിരുന്നു.
മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ രാഹുല്‍ ഏകദിനത്തില്‍ നാലാം നമ്പറില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ കോലിയും ടീം മാനേജ്‌മെന്റും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്.

 എംഎസ് ധോണി (അഞ്ചാം നമ്പര്‍)

എംഎസ് ധോണി (അഞ്ചാം നമ്പര്‍)

രാഹുലിനു തൊട്ടുപിന്നാലെ അഞ്ചാം നമ്പറില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണി തന്നെ ഇറങ്ങണം. നേരത്തേ ഫിനിഷറായി നിരവധി മല്‍സരങ്ങളില്‍ തിളങ്ങിയിട്ടുള്ള ധോണിയെ ഇപ്പോള്‍ മധ്യനിരയ്ക്കാണ് ആവശ്യം. അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ മധ്യനിരയെ താങ്ങിനിര്‍ത്താന്‍ ധോണിക്കു സാധിക്കും. ധോണിക്കു കുറേക്കൂടി സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അഞ്ചാം നമ്പര്‍ പൊസിഷന്‍ സഹായിക്കും.
2015ലെ കഴിഞ്ഞ ലോകകപ്പിനു ശേഷം അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. 50 മല്‍സരങ്ങളില്‍ നിന്നും 46.63 ശരാശരിയില്‍ 1399 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

ദിനേഷ് കാര്‍ത്തിക്/ ക്രുനാല്‍ പാണ്ഡ്യ (ആറാം നമ്പര്‍)

ദിനേഷ് കാര്‍ത്തിക്/ ക്രുനാല്‍ പാണ്ഡ്യ (ആറാം നമ്പര്‍)

ആറാം നമ്പര്‍ പൊസിഷനിലേക്ക് രണ്ടു താരങ്ങളാണ് അവകാശവാദം ഉന്നയിക്കുക. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള ദിനേഷ് കാര്‍ത്തികോ യുവതാരങ്ങളില്‍ ശ്രദ്ധേയരായ ക്രുനാല്‍ പാണ്ഡ്യയുമാണ് ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്്.
മികച്ച ഫിനിഷര്‍മാരിലൊരാളായ കാര്‍ത്തിക് അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അവസാനമായി ഇന്ത്യ ചാംപ്യന്മാരായ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ ഹീറോയും അദ്ദേഹമായിരുന്നു.
അതേസമയം, ഐപിഎല്ലിലെ മിന്നും താരങ്ങളില്‍ ഒരാളായ ക്രുനാലിനെ ഇന്ത്യക്കു ബാറ്റിങിനൊപ്പം ബൗളിങിലും ഉപയോഗിക്കാം. കഴിഞ്ഞ മൂന്നൂ സീസണുകളിലെ ഐപിഎല്ലില്‍ 153.91 സ്‌ട്രൈക്ക്‌റേറ്റോടെ 708 റണ്‍സ് താരം നേടിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ (ഏഴാം നമ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (ഏഴാം നമ്പര്‍)

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ലോകകപ്പില്‍ ഏഴാംസ്ഥാനത്ത് ഇറക്കി ഫിനിഷറായി ഇന്ത്യക്കു പരീക്ഷിക്കാം. വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ മിടുക്കനായ പാണ്ഡ്യക്ക് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ കൂടിയാണിത്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ മിടുക്കുള്ള താരമെന്നാണ് പാണ്ഡ്യ വിശേഷിപ്പിക്കപ്പെടുന്നത്.
അടുത്ത ലോകകപ്പിന് ഇനി അധികസമയം ഇല്ലെന്നിരിക്കെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു മുതിരാതെ മികച്ച താരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടത്.

ഇറ്റലിയെ ഇളക്കിമറിക്കാന്‍ സിആര്‍ 7... യുവന്റസിനൊപ്പം അരങ്ങേറ്റം പ്രഖ്യാപിച്ചു, ഇനി ദിവസങ്ങള്‍ മാത്രംഇറ്റലിയെ ഇളക്കിമറിക്കാന്‍ സിആര്‍ 7... യുവന്റസിനൊപ്പം അരങ്ങേറ്റം പ്രഖ്യാപിച്ചു, ഇനി ദിവസങ്ങള്‍ മാത്രം

ടീം ഇന്ത്യക്കു ഇംഗ്ലീഷ് പരീക്ഷ പാസാവാം, കുറുക്കുവഴിയുണ്ട്... വീക്ക്‌നെസില്‍ തന്നെ പിടിക്കണം ടീം ഇന്ത്യക്കു ഇംഗ്ലീഷ് പരീക്ഷ പാസാവാം, കുറുക്കുവഴിയുണ്ട്... വീക്ക്‌നെസില്‍ തന്നെ പിടിക്കണം

Story first published: Friday, July 27, 2018, 14:04 [IST]
Other articles published on Jul 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X