11 വര്‍ഷത്തിന് ശേഷം നായകനെ മാറ്റി അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം
ഡുബ്ലിന്‍: അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വില്യം പോര്‍ട്ടര്‍ഫീല്‍ഡിനെ മാറ്റി. 11 വര്‍ഷം ടീമിനെ നയിച്ച പോര്‍ട്ടര്‍ഫീല്‍ഡിന് പകരം ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാവും ഇനി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാവുക. ഏകദിന, ടെസ്റ്റ് നായകനായാണ് ബാല്‍ബിര്‍ണിയുടെ നിയമനം. ട്വന്റി20യില്‍ ഗാരി വില്‍സന്‍ തന്നെയാവും അയര്‍ലന്‍ഡിനെ നയിക്കുക. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് അയര്‍ലന്‍ഡ് യോഗ്യത നേടിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ ചില അട്ടിമറി പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ കഴിയാത്ത ടീമാണ് അയര്‍ലന്‍ഡ്. ടെസ്റ്റിലെ രണ്ടാമത്തെയും ഏകദിനത്തിലെ അഞ്ചാമത്തെയും നായകനാണ് ബാല്‍ബിര്‍ണി. 35കാരനായ പോര്‍ട്ടര്‍ഫീല്‍ഡ് 2008ലാണ് അയര്‍ലന്‍ഡിന്റെ നായകനാവുന്നത്.ടീം പങ്കെടുത്ത ലോകകപ്പ് മത്സരങ്ങളിലെല്ലാം പോര്‍ട്ടര്‍ഫീല്‍ഡായിരുന്നു നായകന്‍. നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും പരിചയസമ്പന്നനായ താരം ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അയര്‍ലന്‍ഡിനുവേണ്ടി മൂന്ന് ടെസ്റ്റും 67 ഏകദിനവും 37 ട്വന്റി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. പോര്‍ട്ടര്‍ഫീല്‍ഡിന് കീഴില്‍ 253 മത്സരങ്ങള്‍ അയര്‍ലന്‍ഡ് കളിച്ചിട്ടുണ്ട്. മഹത്തരമായ യാത്രയായിരുന്നു കഴിഞ്ഞ 11 വര്‍ഷം. വലിയ ബഹുമതിയായാണ് നായകസ്ഥാനത്തെ കണ്ടതെന്നും പോര്‍ട്ടര്‍ഫീല്‍ഡ് പ്രതികരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications