Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പോണ്ടിങ് വീണ്ടും വരുന്നു, ചെകുത്താന്‍മാരെ 'നേര്‍വഴി' കാട്ടാന്‍...

ദില്ലി: ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുന്നു. ഇത്തവണ ഐപിഎല്ലില്‍ പരിശീലകന്റെ റോളിലാണ് അദ്ദേഹത്തെ കാണാനാവുക. നേരത്തേ മുംബൈ ഇന്ത്യന്‍സിനായി പോണ്ടിങ് ഐപിഎല്ലില്‍ കളിച്ചിരുന്നു. പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായാണ് അദ്ദേഹം ചുമതലയേറ്റത്.

1

ഐപിഎല്ലിന്റെ 10 സീസണുകള്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ഡല്‍ഹി. ഇത്തവണ പോണ്ടിങ് കോച്ച് സ്ഥാനത്ത് എത്തുന്നതോടെ തങ്ങളുടെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ദക്ഷിണാഫ്രിക്കയുടെ പാഡി അപ്ടന്റെ പകരക്കാരനായാണ് പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകനാവുന്നത്. രണ്ടു വര്‍ഷം ടീമിന്റെ പരിശീലകനായിരുന്ന അപ്ടനുമായുള്ള കരാര്‍ കഴിഞ്ഞ സീസണിനു ശേഷം അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ഡല്‍ഹിക്കായിരുന്നില്ല. എട്ടു ടീമുകള്‍ മാറ്റുരച്ച ചാംപ്യന്‍ഷിപ്പില്‍ അവര്‍ ആറാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.

2

2012ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പോണ്ടിങ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് രണ്ടു വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്നു അദ്ദേഹം. 2015ല്‍ ടീമിനെ കിരീടത്തിലേത്ത് നയിക്കാന്‍ പോണ്ടിങിനു സാധിക്കുകയും ചെയ്തു. മുംബൈ വിട്ട ശേഷവും പരിശീലകരംഗത്ത് അദ്ദേഹം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു പോണ്ടിങ്.

Story first published: Friday, January 5, 2018, 13:09 [IST]
Other articles published on Jan 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+