ആസ്ത്രേലിയയെ 'ഉപദേശിച്ച്' നേരെയെക്കാന്‍ റിക്കി പോണ്ടിങ്
മെല്‍ബണ്‍: മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ സഹ പരിശീലകനാവും. ഓസീസിന്‍റെ ട്വന്‍റി ട്വന്‍റി ടീമിനൊപ്പം സഹ പരിശീലകരിലൊരാളായി പോണ്ടിങ് അടുത്ത മാസം ചേരുമെന്നാണ് റിപോര്‍ട്ട്. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചാവുന്ന രണ്ടാമത്തെ ഓസീസ് താരം കൂടിയാണ് അദ്ദേഹം.
നേരത്തേ പോണ്ടിങിനൊപ്പം കളിച്ച പേസര്‍ ജാസണ്‍ ഗില്ലെസ്പിയും സഹ പരിശീലകനായി ചുമതലയേറ്റിരുന്നു. പോണ്ടിങിന്‍റെ മറ്റൊരു കൂട്ടുകാരനും സഹതാരവുമായിരുന്ന ജസ്റ്റിന്‍ ലാങറാണ് ട്വന്‍റി ട്വന്‍റി ടീമിന്‍റെ മുഖ്യ കോച്ച്.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയ്ക്കു വേണ്ടിയാണ് താല്‍ക്കാലിക പരിശീലകരെ ക്രിക്കറ്റ് ആസ്‌ത്രേലിയ നിയമിച്ചത്.

സ്ഥിരം കോച്ച് ഡാരന്‍ ലേമാന്‍, അസിസ്റ്റന്‍റായ ഡേവിഡ് സുക്കേര്‍ എന്നിവര്‍ അടുത്ത മാസം ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ടീമിനൊപ്പം യാത്ര തിരിക്കുന്നതിനാലാണ് ട്വന്‍റിക്കു മാത്രമായി പ്രത്യേക കോച്ചിങ് സംഘത്തെ തിരഞ്ഞെടുത്തത്.

വിരമിച്ച ശേഷവും ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മറ്റ് ഏതെങ്കിലും തരത്തില്‍ സഹായിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി പോണ്ടിങ് പറഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ട്വന്‍റിയില്‍ മികവ് തെളിയിക്കാന്‍ കെല്‍പ്പുള്ള നിരവധി കളിക്കാര്‍ ഇപ്പോഴത്തെ ഓസീസ് ടീമിലുണ്ടെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് പോണ്ടിങിന്‍റെ സ്ഥാനം. 2012ല്‍ വിരമിക്കുന്നതിനു മുമ്പ് 51.81 ശരാശരിയില്‍ ടെസ്റ്റില്‍ 13,378ഉം 42.30 ശരാശരിയില്‍ 13, 704ഉം റണ്‍സ് പോണ്ടിങ് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications