വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മാക്‌സ്‌വെല്ലിന്റെ ദയനീയ ഫോം, കാരണം പന്ത്!! തുറന്നടിച്ച് പോണ്ടിങ്

മോശം പ്രകടനമാണ് മാക്‌സ്‌വെല്‍ ഈ സീസണില്‍ കാഴ്ചവച്ചത്

IPL 2018: മാക്‌സ്‌വെല്ലിന്റെ ദയനീയ പ്രകടത്തിന് കാരണം റിഷഭ്? | Oneindia Malayalam

ദില്ലി: ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ദയനീയ പ്രകടനമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഈ സീസണില്‍ നടത്തിയത്. ലേലത്തില്‍ ഒമ്പതു കോടി രൂപയ്ക്കു ടീമിലെത്തിയ താരം സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായാണ് മടങ്ങിയത്. 12 മല്‍സരങ്ങളില്‍ നിന്നും മാക്‌സ്‌വെല്ലിനു നേടാനായത് വെറും 169 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 47 റണ്‍സും. ഡല്‍ഹി പ്ലേഓഫില്‍ കടക്കാനാവാതെ പുറത്തായതിനു പിന്നാലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായയി ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് രംഗത്തെത്തി.

1

ഇന്ത്യന്‍ യുവതാരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഗംഭീര പ്രകടനമാണ് ഡല്‍ഹിക്കു വേണ്ടി സീസണില്‍ നടത്തിയത്. ടീമിന്റെ ടോപ്‌സ്‌കോററും പന്തായിരുന്നു. തന്നെ ഏറ്റവുമധികം ഞെട്ടിച്ചത് പന്തിന്റെ പ്രകടനമാണെന്ന് പോണ്ടിങ് പറഞ്ഞു. ഐപിഎല്ലിനു മുമ്പ് ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ഡല്‍ഹി ടീമിലെ നാലാംനമ്പര്‍ ബാറ്റിങ് പൊസിഷനില്‍ മാക്‌സ്‌വെല്‍ തന്നെ കളിക്കണമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താരത്തിന് ഐപിഎല്ലിലെ ആദ്യ മല്‍സരം നഷ്ടമായി. ഈ പൊസിഷനില്‍ ഇറങ്ങിയ പന്താവട്ടെ മിന്നുന്ന പ്രകടനമാണ് നടത്തിയതെന്നും പോണ്ടിങ് വിശദമാക്കി. എന്നാല്‍ പോണ്ടിങിന്റെ ഈ പ്രസ്താവന തെറ്റായിരുന്നു. പന്തല്ല മറിച്ച് വിജയ് ശങ്കറാണ് നാലാം നമ്പറില്‍ ഇറങ്ങിയത്.

ഐപിഎല്‍: പുറത്തായവരെ എഴുതിത്തള്ളേണ്ട, ഒന്നിച്ചുനിന്നാല്‍ കളി മാറും!! ഇതാ പുറത്തായവരുടെ സൂപ്പര്‍ ടീംഐപിഎല്‍: പുറത്തായവരെ എഴുതിത്തള്ളേണ്ട, ഒന്നിച്ചുനിന്നാല്‍ കളി മാറും!! ഇതാ പുറത്തായവരുടെ സൂപ്പര്‍ ടീം

അന്ന് അവസാനം, തൊട്ടടുത്ത സീസണില്‍ കിരീടം!! അഭിമാനിച്ചും നാണംകെട്ടും ആര്‍സിബി... ഇവ അറിയാതെ പോവരുത് അന്ന് അവസാനം, തൊട്ടടുത്ത സീസണില്‍ കിരീടം!! അഭിമാനിച്ചും നാണംകെട്ടും ആര്‍സിബി... ഇവ അറിയാതെ പോവരുത്

2

മാക്‌സ്‌വെല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനു സ്ഥിരമായ ഒരു പൊസിഷന്‍ നല്‍കാനായില്ല. ഓപ്പണറായും നാലാം നമ്പറിലും അഞ്ചാംസ്ഥാനത്തുമെല്ലാം പരീക്ഷിക്കപ്പെട്ടിട്ടും മാക്‌സ്‌വെല്ലിനു താളം വീണ്ടെടുക്കാനായില്ല. ഐപിഎല്ലിനായി ഇന്ത്യയിലെത്തുമ്പോള്‍ മാക്‌സ്‌വെല്‍ മികച്ച ഫോമിലായിരുന്നെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ അവസാനമായി കളിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ പന്തിന്റെ ഫോമും ബാറ്റിങ് പൊസിഷനിലെ സ്ഥിരതയില്ലായ്മയും ഐപിഎല്ലില്‍ മാക്‌സ്‌വെല്ലിനു തിരിച്ചടിയായെന്നു കോച്ച് വിശദമാക്കി.

Story first published: Monday, May 21, 2018, 16:10 [IST]
Other articles published on May 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X