For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒത്തുകളിയില്‍ ധോണിയുടെ പേരും: പോലിസ്

ചെന്നൈ: ഐപിഎല്‍ കൊഴക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഉള്‍പ്പെടുന്നു. പോലിസ് സൂപ്രണ്ട് ജി സമ്പത്ത് കുമാറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേ മൊഴി നല്‍കിയ ഇടനിലനക്കാരന്‍ ഉത്തം ജെയിന്‍ എന്ന കിറ്റി തന്നെയാണ് ധോണിയ്ക്കും പങ്കുണ്ടെന്ന മൊഴി നല്‍കിയത്.

Dhoni

ഇന്ത്യാ ടൂഡേ രണ്ടു ദിവസം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് എസ്പിയുടെ വെളിപ്പെടുത്തല്‍. എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നിവരടക്കം ആറ് സീനിയര്‍ താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.

കോഴവിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയുടെ മുന്നില്‍ ഈ മൊഴി എത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കാത്തതുകൊണ്ടാണ് പേരുകള്‍ പുറത്തുവിടാത്തതെന്ന് കരുതുന്നു. എന്തായാലും ഹിന്ദു സ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് കേസില്‍ വഴിത്തിരിവാകും.

ആറു പേരില്‍ ഒരാള്‍ മലയാളി താരം ശ്രീശാന്ത് തന്നെയാണെന്ന് ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. ബുക്കികളും ഇടനിലക്കാരും നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ താരങ്ങളുടെ പേരുകളുണ്ട്.

Story first published: Thursday, February 13, 2014, 14:03 [IST]
Other articles published on Feb 13, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+