വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമിത് മിശ്രയ്‌ക്കെതിരെയുള്ള പരാതി നടി പിന്‍വലിയ്ക്കുന്നു

By വിക്കി നഞ്ചപ്പ

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയ്‌ക്കെതിരെ നല്‍കിയ പരാതി ഉടന്‍ പിന്‍വലിച്ചേയ്ക്കും. തന്നെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞാണ് യുവതി അമിത് മിശ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ബോളിവുഡ് നടിയും നിര്‍മാതാവും ആ വന്ദന ജെയിന്‍ ആണ് അമിത് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയത്. മൂന്ന് വര്‍ഷത്തോളമായി മിശ്രയും വന്ദനയും അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Amit Mishra

വന്ദന ജെയിന്റെ പരാതിയില്‍ പോലീസ് അമിത് മിശ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

അമിത് മിശ്ര പോലീസിന് മുന്നില്‍ ഹാജരായതിന് ശേഷം പരാതി പിന്‍വലിയ്ക്കും എന്നാണത്രെ വന്ദന ജെയിന്‍ പറയുന്നത്. സെപ്തംബര്‍ 25 ന് ആയിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത് എന്നാണ് ഇവര്‍ പറയുന്നത്.

ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാണ് അമിത് മിശ്ര ബംഗളൂരുവില്‍ എത്തിയത്. സെപ്തംബര്‍ 21 മുതല്‍ 27 വരെയായിരുന്നു ക്യാമ്പ്.

അമിത് മിശ്ര താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ചാണ് തന്നെ മര്‍ദ്ദിച്ചത് എന്നായിരുന്നു വന്ദന ജെയിന്‍ നല്‍കിയ പരാതി.

Story first published: Thursday, October 22, 2015, 16:00 [IST]
Other articles published on Oct 22, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X