അന്ധക്രിക്കറ്റ് ജേതാക്കള്‍ക്കൊപ്പം നരേന്ദ്ര മോദി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധക്രിക്കറ്റ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു. അംഗപരിമിതരായ ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ടീമിന്റെ വിജയം എന്നും മോദി പറഞ്ഞു. ഡിസംബര്‍ ഏഴ് ഞായറാഴ്ചയാണ് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്കയിലായിരുന്നു നാലാമത് ലോകകപ്പ്.
ലോകകപ്പ് മത്സരങ്ങളില്‍ ഉപയോഗിച്ച പന്ത് കളിക്കാര്‍ പ്രധാനമന്ത്രിക്ക് കൈമാറി. കളിക്കാര്‍ പന്തില്‍ ഒപ്പ് വെച്ച് തരണമെന്ന് മോദി അഭ്യര്‍ഥിച്ചു. പന്ത് ക്രിക്കറ്റ് മ്യൂസിയത്തില്‍ വെക്കുമെന്ന് മോദി കളിക്കാരോട് പറഞ്ഞു. ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യമത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ബാക്കിയുള്ള എല്ലാ കളികളിലും ജയിച്ച ഇന്ത്യന്‍ ടീം ജേതാക്കളുമായി.

ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനകളില്‍ ഒന്നാണെങ്കിലും ബി സി സി ഐ അന്ധക്രിക്കറ്റിന് അത്രവലിയ പ്രോത്സാഹനമൊന്നും നല്‍കുന്നില്ല. കായികമന്ത്രാലയം നല്‍കിയ 25 ലക്ഷം രൂപ കൊണ്ടാണ് 17 കളിക്കാരടങ്ങിയ 20 അംഗ ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് കളിക്കാന്‍ പോയത്.
ഏകദേശം 22000 പേര്‍ ഇന്ത്യയില്‍ അന്ധക്രിക്കറ്റ് കളിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. പാകിസ്താനില്‍ ഇത് 4000 ഉം ദക്ഷിണാഫ്രിക്കയില്‍ 200 ഉമാണ്. ആവേശകരമായ കളിയിലാണ് ഇന്ത്യ ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 389 റണ്‍സെടുത്തു. രണ്ട് പന്തുകള്‍ ശേഷിക്കേ ഇന്ത്യ 392 ലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications