Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് റാങ്കിംഗില്‍ നഷ്ടമില്ല, പലതും പഠിക്കാനുണ്ടെന്ന് ധോണി

മിര്‍പൂര്‍: കുഞ്ഞന്മാരായ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റ ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗില്‍ മാറ്റമില്ല. രണ്ട് പോയിന്റുകള്‍ നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം. ഓസ്‌ട്രേലിയ ഒന്നാമതും ന്യൂസിലന്‍ഡ് മൂന്നാമതുമാണ്. അയല്‍രാജ്യമായ പാകിസ്താന്റെ നിലയാണ് ഏറെ കഷ്ടം. ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്‌ക്കെതിരെ പരമ്പര ജയിച്ച ബംഗ്ലാദേശാണ് ഐ സി സി റാങ്കിംഗില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഒരു സ്ഥാനം മുന്നോട്ട് കയറി അവര്‍ ഏഴാം സ്ഥാനത്തെത്തി. വന്‍ തോക്കുകളായ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനും ഇപ്പോള്‍ ബംഗ്ലാദേശിന് പിന്നിലാണ്. ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെക്കാളും വെറും 5 പോയിന്റ് മാത്രം പിന്നിലാണ് ബംഗ്ലാദേശ് ഇപ്പോള്‍.

dhoni-latest

അതേസമയം ബംഗ്ലാദേശിനോട് അവസാന മത്സരത്തിലെങ്കിലും ജയിക്കാന്‍ പറ്റിയതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സന്തോഷം പ്രകടിപ്പിച്ചു. എന്നാലും ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നും ധോണി പറഞ്ഞു. പതിവുപോലെ ബൗളര്‍മാരുടെ കാര്യത്തിലാണ് ധോണി ഇത്തവണയും ആശങ്ക പ്രകടിപ്പിച്ചത്. യഥാര്‍ഥ ഫാസ്റ്റ് ബൗളര്‍മാര്‍ വേണോ അതോ കൃത്യതയോടെ പന്തെറിയുന്ന മീഡിയം പേസര്‍മാര്‍ വേണോ എന്നതാണ് ധോണിയുടെ ചോദ്യം.

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത് എന്ന് ധോണി പറഞ്ഞു. ഇന്ത്യയെ തോല്‍പിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ടീമിനെ അഭിനന്ദിക്കാനും ധോണി മറന്നില്ല. ബംഗ്ലാദേശ് മികച്ച ഏകദിന ടീമായി മാറിക്കഴിഞ്ഞു. അവര്‍ കൂടുതല്‍ സ്ഥിരതയോടെ കളിക്കുന്നു എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Thursday, June 25, 2015, 14:50 [IST]
Other articles published on Jun 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+