Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതില്‍ക്കൂടുതല്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് പറ്റില്ല: ധോണി

ഏകദിനത്തില്‍ കുഞ്ഞന്‍ ടീമുകള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കണമെന്നും അങ്ങനെ ക്രിക്കറ്റ് വളര്‍ത്തണമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. പക്ഷേ ധോണിക്ക് ഒരു കണ്ടീഷനുണ്ട്, ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന് ഐ സി സിയുടെ അസോസിയേറ്റ് രാജ്യങ്ങള്‍ വാശിപിടിക്കരുത്. ലോകം മൊത്തം ക്രിക്കറ്റ് കളിച്ച് കളിയെ വികസിപ്പിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ ടീമിനില്ല എന്നും ക്യാപ്റ്റന്‍ ധോണി വിശ്വസിക്കുന്നു.

കുഞ്ഞന്‍ ടീമുകളോട് കളിക്കാന്‍ നാണക്കേടായിട്ടാണോ ധോണി ഇങ്ങനെ പറഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം. പക്ഷേ അതല്ല കാര്യം എന്ന് ധോണി പറയുന്നു. തിരക്കേറിയ ഷെഡ്യൂളാണത്രെ കാരണം. ഒമ്പതര മാസം ഇന്ത്യന്‍ ടീം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നു. പിന്നെ ഐ പി എല്‍, അത് കൂടാതെ ചാമ്പ്യന്‍സ് ലീഗ്. ദിവസം രണ്ട് കളി കളിച്ചാലല്ലാതെ ഇതില്‍ കൂടുതല്‍ പറ്റില്ല എന്ന് ധോണി കളിയാക്കുന്നു.

dhoni

പക്ഷേ, ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും കളിക്കുമ്പോള്‍ ഈ പ്രശ്‌നമില്ലല്ലോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. ശ്രീലങ്കയോടും മറ്റും ഇഷ്ടം പോലെ ഏകദിനങ്ങളാണ് ഇന്ത്യ കളിച്ചുകൂട്ടുന്നത്. പിന്നെന്തിനാണ് യു എ ഇ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ പോലുള്ള കുഞ്ഞന്‍ ടീമുകളോട് മാത്രം ഈ അയിത്തം. ഇന്ത്യയെപ്പോലുള്ള മികച്ച ടീമുകളോട് സ്ഥിരമായി കളിച്ചാല്‍ അവരുടെ കളി നിലവാരം ഉയരുമെന്ന കാര്യം ഉറപ്പാണ.്

ഇക്കാര്യത്തില്‍ ധോണിക്കും അതേ അഭിപ്രായമാണ്. പക്ഷേ അത് ഇന്ത്യയുടെ ചെലവില്‍ വേണ്ട എന്ന് മാത്രം. കളികളുടെ എണ്ണം കൂടുതലാണ് എന്ന് പരാതിപ്പെടുമ്പോളും ഒരു കളിയില്‍ നിന്ന് പോലും ധോണി വിശ്രമം ചോദിക്കാറില്ല. അടുത്തിടെയാണ് ധോണി വിശ്രമിച്ച് തുടങ്ങിയത്. അതും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ മാത്രം. ഐ പി എല്ലില്‍ കളിക്കുമ്പോള്‍ ധോണിക്ക് വിശ്രമവും വേണ്ട ഒന്നും വേണ്ട!

Story first published: Monday, March 2, 2015, 15:16 [IST]
Other articles published on Mar 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+