For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: നാലു പേര്‍, കസേര ഒരാള്‍ക്കു മാത്രം... പ്ലേഓഫിലേക്ക് ആര്? സാധ്യതകള്‍ ഇങ്ങനെ

മൂന്നു ടീമുകളാണ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിട്ടുള്ളത്

By Manu

മുംബൈ: ഐപിഎല്ലിന്റെ പ്ലേഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെയും ടീം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ഇതിനകം പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളത്. ശേഷിച്ച ഏക സ്ഥാനത്ത് ആര് കളിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തമ്മിലാണ് പ്ലേഓഫറിനായി പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം കിങ്‌സ് ഇലവന്‍ പഞ്ചാബിനും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു നോക്കാം.

ഹൈദരാബാദ് (12 പോയിന്റ്)

ഹൈദരാബാദ് (12 പോയിന്റ്)

മുംബൈ ഇന്ത്യന്‍സിനെതിരേ സൂപ്പര്‍ ഓവറിലേക്കു നീണ്ട കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഹൈദരാബാദിന്റെ പ്ലേഓഫ് പ്രവേശനം കൂടുതല്‍ എളുപ്പമാവുമായിരുന്നു. എങ്കിലും പ്ലേഓഫ് സാധ്യത കൂടുതലുള്ള ടീമാണ് അവര്‍. അവസാന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ആര്‍സിബിയെ തോല്‍പ്പിച്ചാല്‍ ഹൈദരാബാദിനു പ്ലേഓഫിലെത്താം. നിലവില്‍ 12 പോയിന്റോടെ നാലാമതാണ് ഹൈദരാബാദ്.
അവസാന കളിയില്‍ ആര്‍സിബിയോടു തോറ്റാലും ഹൈദരാബാദിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. രാജസ്ഥാന്‍ ഡല്‍ഹിയോടും കൊല്‍ക്കത്ത മുംബൈയോടും പരാജയപ്പെട്ടാല്‍ ഹൈദരാബാദ് പ്ലേഓഫിലുണ്ടാവും.

കൊല്‍ക്കത്ത (12 പോയിന്റ്)

കൊല്‍ക്കത്ത (12 പോയിന്റ്)

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ കെകെആറിനു പ്ലേഓഫിലെത്താന്‍ കഴിയൂ. അതോടൊപ്പം ആര്‍സിബിയോട് ഹൈദരാബാദ് പരാജയപ്പെടുകയും വേണം. 12 പോയിന്റുമായി ഹൈദരാബാദിനു പിറകില്‍ അഞ്ചാംസ്ഥാനത്താണ് കെകെആര്‍.
മുംബൈക്കെതിരായ മല്‍സരത്തില്‍ തോറ്റാല്‍ കെകെആറിനു പ്ലേഓഫിലെത്തുക അസാധ്യമാണ്. കാരണം നിലവില്‍ റണ്‍റേറ്റില്‍ ഹൈദരാബാദാണ് കൊല്‍ക്കത്തയേക്കാള്‍ മുന്നിലുള്ളത്.

രാജസ്ഥാന്‍ (11 പോയിന്റ്)

രാജസ്ഥാന്‍ (11 പോയിന്റ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുള്ള തൊട്ടു മുമ്പത്തെ മല്‍സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടത് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ 11 പോയിന്റുള്ള രാജസ്ഥാന്‍ ലീഗില്‍ ആറാംസ്ഥാനത്താണ്.
അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇനി രാജസ്ഥാന്‍ പ്ലേഓഫ് സാധ്യതയുള്ളൂ. അതോടൊപ്പം മറ്റു മല്‍സരങ്ങളില്‍ ഹൈദരാബാദും കെകെആറും പരാജയപ്പെടുകയും വേണം.

പഞ്ചാബ് (10 പോയിന്റ്)

പഞ്ചാബ് (10 പോയിന്റ്)

നാലു ടീമുകള്‍ പ്ലേഓഫ് സാധ്യത ഏറ്റവും കുറവുള്ളളത് കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 10 പോയിന്റ് മാത്രം നേടി ലീഗില്‍ ഏഴാംസ്ഥാനത്താണ് ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബ്. നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയ്‌ക്കെതിരേയുള്ള കളിയില്‍ ചുരുങ്ങിയത് 100 റണ്‍സ് മാര്‍ജിനിലെങ്കിലും പഞ്ചാബിന് ജയിച്ചേ തീരൂ. അതോടൊപ്പം മറ്റു മല്‍സരങ്ങളില്‍ ഹൈദരാബാദ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നിവര്‍ തോല്‍ക്കുകയും വേണം. ഇവരില്‍ ഹൈദരാബാദ് 100 റണ്‍സ് മാര്‍ജിനിലെങ്കിലും പരാജയപ്പെട്ടാല്‍ മാത്രമേ പഞ്ചാബ് പ്ലേഓഫിലെത്തുകയുള്ളൂ.

Story first published: Saturday, May 4, 2019, 11:52 [IST]
Other articles published on May 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+