സൗത്ത് ആഫ്രിക്ക പര്യടനത്തിന് തയ്യാറെടുപ്പ് നടത്തിയില്ല; ഇന്ത്യന്‍ ടീമിനെതിരെ ഹര്‍ഭജന്‍
ദില്ലി: സൗത്ത് ആഫ്രിക്കയില്‍ ദയനീയ പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടീം വേണ്ടവിധം തയ്യാറെടുപ്പ് നടത്താത്തതാണ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് മുന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര 2-0ത്തിന് പിന്നിലായതോടെയാണ് ഹര്‍ഭജന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോലിയുടേയും ഒറ്റയാള്‍ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. ഇത് കൃത്യമായ തയ്യാറെടുപ്പ് നടത്താത്തതിന്റെ പരിണിത ഫലമാണെന്ന് ഹര്‍ഭജന്‍ വിലയിരുത്തി.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായാണ് പരമ്പര കളിച്ചത്. ഇത് ടീമിന് ഒരു ഗുണവും ചെയ്തില്ല. പ്രധാന താരങ്ങള്‍ നേരത്തെ സൗത്ത് ആഫ്രിക്കയില്‍ എത്തി സാഹചര്യവുമായി പൊരുത്തപ്പെടണമായിരുന്നു. സൗത്ത് ആഫ്രിക്കയിലേത് വ്യത്യസ്ഥ സാഹചര്യമാണെന്നും മുന്‍താരം പറഞ്ഞു.
അതേസമയം, അജിങ്ക്യ രഹാനെയെ അന്തിമഇലവനില്‍ ഇടം നല്‍കാത്തതിനെ ഹര്‍ഭജന്‍ ന്യായീകരിച്ചു. രഹാനെയുടെ ശരാശരി മികച്ചതാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി അത്ര നല്ല പ്രകടനമല്ല നടത്തുന്നത്. രണ്ടു മത്സരങ്ങള്‍ തോറ്റ ഇന്ത്യ അവസാന മത്സരത്തില്‍ രഹാനയെ കളിപ്പിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. സാഹചര്യങ്ങള്‍ മനസിലാക്കിയ രോഹിത്തിന് തന്നെ അവസരം നല്‍കുന്നതായിരിക്കും ഉചിതമെന്നും ടര്‍ബനേറ്റര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications