ഫിഫ്റ്റി, പിന്നാലെ സെഞ്ച്വറി... എങ്ങനെ സാധിച്ചു? രഹസ്യം വെളിപ്പടുത്തി രഹാനെ

Ajinkya Rahane Answered His Critics With A Match Winning Performance | Oneindia Malayalam

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ വിജയത്തിനു അടിത്തറയിട്ടത് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ക്രീസിലെത്തിയ രഹാനെ 81 റണ്‍സുമായി ടീമിനെ കരകയറ്റി. രണ്ടാമിന്നിങ്‌സില്‍ 102 റണ്‍സുമായി വീണ്ടും ടീമിന്റെ നെടുംതൂണാവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ടെസ്റ്റില്‍ ഇന്ത്യയെ നമ്പര്‍ വണ്ണാക്കിയത് അവര്‍... 'തല്ലുകാര്‍'ക്കല്ല കൈയടി, സെവാഗ് പറയുന്നത്

നേരത്തേ രഹാനെയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെപ്പോലും ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉജ്ജ്വല പ്രകടനത്തിലൂടെ കളിക്കളത്തിലാണ് അദ്ദേഹം ഇതിനു മറുപടി നല്‍കിയത്. വിന്‍ഡീസിനെതിരേ ഇത്രയും മികച്ച പ്രകടനത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ.

കൗണ്ടിയിലെ പ്രകടനം

കൗണ്ടിയിലെ പ്രകടനം

വിന്‍ഡീസിനെതിരായ ഈ ടെസ്റ്റിനു മുമ്പ് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനു വേണ്ടി കളിച്ചതാണ് തനിക്കു നേട്ടമായതെന്നു രഹാനെ വ്യക്തമാക്കി. ടെസ്റ്റിലെ പ്രകടനം വളരെ സ്‌പെഷ്യല്‍ തന്നെയാണ്. ഒന്നാമിന്നിങ്‌സില്‍ നേടിയ ലീഡാണ് വളരെ നിര്‍ണായകമായി മാറിയത്. ലോകേഷ് രാഹുലിനൊപ്പമുള്ള കൂട്ടുകെട്ടും മല്‍സരത്തില്‍ നിര്‍ണായകമായി മാറിയെന്നും രഹാനെ വിശദമാക്കി.

ടെസ്റ്റില്‍ വലിയ ഇടവേളയ്ക്കു ശേഷം രഹാനെ നേടിയ സെഞ്ച്വറി കൂടിയായിരുന്നു വിന്‍ഡീസിനെതിരേയുള്ളത്. ഇതിനു മുമ്പ് കളിച്ച 17 ടെസ്റ്റുകളിലും താരം സെഞ്ച്വറി നേടിയിരുന്നില്ല.

പിന്തുണച്ചവര്‍ക്കു നന്ദി

പിന്തുണച്ചവര്‍ക്കു നന്ദി

കഴിഞ്ഞ ഒന്നര, രണ്ടു വര്‍ഷത്തിനിടെ തനിക്കു എല്ലാ വിധം പിന്തുണയും നല്‍കിയവര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം രഹാനെ നന്ദി അറിയിച്ചത്. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ആദ്യദിനം ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാന്‍ സാധിച്ചാല്‍ റണ്‍സ് നേടാന്‍ കഴിയുമെന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പരമാവധി നേരം ക്രീസില്‍ നില്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രഹാനെ വിശദമാക്കി.

അനായാസ വിജയം

അനായാസ വിജയം

ഒന്നാമിന്നിങ്‌സ് ബാറ്റിങില്‍ അല്‍പ്പം പതറിയെങ്കിലും അനായാസ വിജയമാണ് വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. 419 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒരു ദിവസം ബാക്കിനില്‍ക്കെ വെറും 100 റണ്‍സിന് വിന്‍ഡീസ് കൂടാരം കയറുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.

ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 30നു ആരംഭിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 26, 2019, 13:15 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X