Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: എന്താവും ഇന്ത്യന്‍ കോമ്പിനേഷന്‍? സാധ്യത അഞ്ചെണ്ണത്തിന്!! ഇവയിലൊന്ന് ഉറപ്പിക്കാം

ഇന്ത്യ അണിനിരത്താന്‍ സാധ്യതയുള്ള കോമ്പിനേഷന്‍

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയുടെ കീഴില്‍ ശക്തമായ ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ചില പൊസിഷനുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇന്ത്യക്കു ആശയക്കുഴപ്പങ്ങളൊന്നുമില്ല.

ലോകകപ്പില്‍ ഏതു ടീം കോമ്പിനേഷനായിരിക്കും ഇനി ഇന്ത്യ പരീക്ഷക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യ അണിനിരത്താന്‍ സാധ്യതയുള്ള പ്ലെയിങ് ഇലവനുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

2 വീതം സ്പിന്നര്‍മാര്‍ പേസര്‍മാര്‍, 3 ഓള്‍റൗണ്ടര്‍മാര്‍

2 വീതം സ്പിന്നര്‍മാര്‍ പേസര്‍മാര്‍, 3 ഓള്‍റൗണ്ടര്‍മാര്‍

ലോകകപ്പിലെ ആദ്യ കളിയില്‍ ഇന്ത്യ ഈ കോമ്പിനേഷന്‍ പരീക്ഷിക്കാനാണ് കൂടുതല്‍ സാധ്യത. നാലാം നമ്പര്‍ പൊസിഷനില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനു നറുക്കുവീഴാനാണ് സാധ്യത.
സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും തന്നെയായിരിക്കും. പേസ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുക.
പ്ലെയിങ് ഇലവന്‍- രോഹിത്, ധവാന്‍, കോലി, വിജയ്, ധോണി, ജാദവ്, ഹര്‍ദിക്, ഭുവനേശ്വര്‍, കുല്‍ദീപ്, ചഹല്‍, ബുംറ.

എക്‌സ്ട്രാ ഓള്‍റൗണ്ടറും ഷമിയും

എക്‌സ്ട്രാ ഓള്‍റൗണ്ടറും ഷമിയും

ഒരു എക്‌സ്ട്രാ ഓള്‍റൗണ്ടറെയും പേസര്‍ മുഹമ്മദ് ഷമിയെയും ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനാണിത്. ഭുവിക്കു പകരം ഷമിയെത്തുമ്പോള്‍ ചഹലിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്ലെയിങ് ഇലവനിലെത്തും.
ഏകദിന ടീമില്‍ തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനമാണ് ഷമി കാഴ്ചവയ്ക്കുന്നത്. ന്യൂസിലാന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഷമിയായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.
പ്ലെയിങ് ഇലവന്‍- രോഹിത്, ധവാന്‍, കോലി, വിജയ്, ധോണി, ജാദവ്, ഹര്‍ദിക്, ജഡേജ, കുല്‍ദീപ്, ഷമി, ബുംറ.

മൂന്നാം നമ്പറില്‍ രാഹുല്‍

മൂന്നാം നമ്പറില്‍ രാഹുല്‍

റിസര്‍വ്വ് ഓപ്പണറായി ടീമിലുള്‍പ്പെടുത്തിയ ലോകേഷ് രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കിയുള്ള കോമ്പിനേഷനാണിത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുലിനെ ലോകകപ്പ് ടീമിലെത്തിച്ചത്.
നിലവില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കുന്ന കോലിയെ നാലാം സ്ഥാനത്തേക്കിറക്കി രാഹുലിനെ ഈ പൊസിഷനില്‍ പരീക്ഷിക്കുന്നതാണ് ഈ കോമ്പിനേഷന്‍. ആവശ്യമെങ്കില്‍ കോലിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു നേരത്തേ കോച്ച് രവി ശാസ്ത്രി സൂചന നല്‍കുകയും ചെയ്തിരുന്നു.
പ്ലെയിങ് ഇലവന്‍- രോഹിത്, ധവാന്‍, രാഹുല്‍, കോലി, ധോണി, ജാദവ്, ഹര്‍ദിക്, ഭുവനേശ്വര്‍, കുല്‍ദീപ്, ചഹല്‍, ബുംറ.

നാലാമനായി ധോണി, മൂന്നു പേസര്‍മാര്‍

നാലാമനായി ധോണി, മൂന്നു പേസര്‍മാര്‍

ധോണിയെ നാലാം നമ്പറില്‍ ഇറക്കുന്നതിനൊപ്പം മൂന്നു പേസര്‍മാരെ കളിപ്പിക്കുന്ന കോമ്പിനേഷനാണിത്. കരിയറില്‍ കൂടൂതല്‍ മല്‍സരങ്ങളിലും ധോണി കളിച്ചത് ഫിനിഷറായാണ്. എന്നാല്‍ കുറച്ചുകാലമായി ഈ റോളില്‍ അദ്ദേഹത്തിനു പഴയ മിടുക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ സാധിക്കുന്ന നാലാംനമ്പര്‍ പൊസിഷന്‍ ധോണിക്കു കൂടുതല്‍ യോജിച്ചതാണ്.
ഇംഗ്ലണ്ടിലെ പിച്ച് പേസ് ബൗളിങിനെ തുണയ്ക്കുന്നത് ആയതിനാല്‍ തന്നെ മൂന്നു പേസര്‍മാരെ കളിപ്പിച്ചാലും ഇന്ത്യക്കു പ്രശ്‌നമുണ്ടാവില്ല.
പ്ലെയിങ് ഇലവന്‍- രോഹിത്, ധവാന്‍, കോലി, ധോണി, ജാദവ്, ഹര്‍ദിക്, ജഡേജ, ഭുവനേശ്വര്‍, കുല്‍ദീപ്, ഷമി, ബുംറ.

ഫിനിഷറായി കാര്‍ത്തിക്

ഫിനിഷറായി കാര്‍ത്തിക്

ലോകകപ്പില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന മറ്റൊരു കോമ്പിനേഷനാണിത്. ബാക്കപ്പ് വിക്കറ്റ് കീപ്പറെന്ന പേരില്‍ ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ച ദിനേഷ് കാര്‍ത്തികിനെ ഫിനിഷറായി ഇറക്കിയുള്ള പ്ലെയിങ് ഇലവനാണിത്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഫിനിഷറുടെ റോളില്‍ നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ കാര്‍ത്തിക് നേരത്തേ കളിച്ചിട്ടുണ്ട്.
ധോണിയുടെ പഴയ ഫിനിഷിങ് മികവ് കുറഞ്ഞതു കൊണ്ടു തന്നെ കാര്‍ത്തികിന് ഈ റോള്‍ നല്‍കിയാലും അദ്ഭുതപ്പെടേണ്ടതില്ല.
പ്ലെയിങ് ഇലവന്‍- രോഹിത്, ധവാന്‍, കോലി, ധോണി, ജാദവ്, കാര്‍ത്തിക്, ഹര്‍ദിക്, ഭുവനേശ്വര്‍, കുല്‍ദീപ്, ചഹല്‍, ബുംറ.

Story first published: Friday, April 19, 2019, 12:45 [IST]
Other articles published on Apr 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+