ഓസീസിനെതിരേ ഇന്ത്യന്‍ ടീം... ഇവരെ എന്തിന് എടുത്തു? സെലക്ഷന്‍ പിഴവുകള്‍!!
ദില്ലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാര്യമായ സര്‍പ്രൈസുകളില്ലാതെയാണ് മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദ് ടീമുകളെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്താന്‍ കാരണം എന്തെന്ന് വിചിത്രമാണ്. ഏകദിനത്തില്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടിയിരുന്നവര്‍ ആരൊക്കെയെന്നു നോക്കാം.

സിദ്ധാര്‍ഥ് കൗള്‍
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി വിക്കറ്റ് കൊയ്ത്ത് നടത്തിയ പേസര്‍ സിദ്ധാര്‍ഥ് കൗളിനെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇന്ത്യക്കായി ചില അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അതു മുതലാക്കാന്‍ കഴിയാതിരുന്ന താരമാണ് കൗള്‍. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ താരം ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
ലോകകപ്പിനുള്ള ടീമിലേക്ക് തീര്‍ച്ചയായും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലാത്ത താരമാണ് കൗള്‍. ഐപിഎല്‍ മാറ്റിനിര്‍ത്തിയാല്‍ താരത്തിന്റെ പ്രകടനവും അത്ര മികച്ചതല്ല. ഖലീല്‍ അഹമ്മദമിനെപ്പോലെ കഴിഞ്ഞ പരമ്പരകളിലെല്ലാം പന്തെറിഞ്ഞ ഒരു ബൗളറെ മാറ്റിനിര്‍ത്തി കൗളിന് അവസരം നല്‍കിയത് സെലക്ടര്‍മാരുടെ പിഴവ് തന്നെയാണ്.

ലോകേഷ് രാഹുല്‍
ഇന്ത്യന്‍ ടീമിനായി ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും മുതലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത താരമണ് ലോകേഷ് രാഹുല്‍. ഇതേ രാഹുലിന് ഓസീസിനെതിരേ സെലക്ടര്‍മാര്‍ വീണ്ടും അവസരം നല്‍കിയതാണ് കൗതുകകരം. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരെപ്പോലെ മികച്ച ഫോമിലുള്ള താരങ്ങളുള്ളപ്പോഴാണ് അവരെയെല്ലാം തഴഞ്ഞ് രാഹുലിനെ ടീമിലേക്കു തിരിച്ചുവിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ എ ടീമിനായി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയെങ്കിലും സ്ഥിരത നിലനിര്‍ത്താത്ത താരമാണ് രാഹുല്‍.
കഴിഞ്ഞ പരമ്പരകളിലെല്ലാം കളിച്ച ദിനേഷ് കാര്‍ത്തികിനെ തഴഞ്ഞാണ് രാഹുലിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ഭേദപ്പെട്ട ഫോമിലുള്ള കാര്‍ത്തികിന് പകരം രാഹുലിനെ ഉള്‍പ്പെടുത്തിയത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ
കൗള്‍, രാഹുല്‍ എന്നിവരെപ്പോലെ മോശം ഫോമിന്റെ പേരിലല്ല രോഹിത് ശര്‍മ ഇക്കൂട്ടത്തില്‍ ഇടംപിടിച്ചത്. വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാണ് ഹിറ്റ്മാന്‍. അതുകൊണ്ടു തന്നെ പൂര്‍ണ ഫിറ്റായി താരം ലോകകപ്പില്‍ കളിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് രോഹിത്തിന് തിരിച്ചടിയാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കു പല പരമ്പരകൡും ബിസിസിഐ വിശ്രമം നല്‍കുമ്പോള്‍ രോഹിത്തിനെ ഒരിക്കല്‍പ്പോലും വിശ്രമിക്കാന്‍ വിടില്ലെന്ന വാശിയിലാണോ സെലക്ടര്‍മാര്‍ എന്നു സംശയിക്കേണ്ടിവരും. കാരണം, സമീപകാലത്തൊന്നും രോഹിത്തിന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയിട്ടില്ല.
ഓസീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയാലും ശേഷിച്ച മൂന്നു കളികളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കാമായിരുന്നു. കാരണം, അതിനു പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും രോഹിത്തിന് കളിക്കേണ്ടതുണ്ട്. മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications