ഇതാണ് ബെസ്റ്റ് ടൈം... 'പരീക്ഷ' ജയിച്ചാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!! ആരൊക്കെ പാസാവും?
മുംബൈ: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി ശേഷിക്കുന്നത് 10 മാസങ്ങള്‍ മാത്രം. കിരീട ഫേവറിറ്റുകളായ ടീമുകള്‍ക്കു ഇതു തയ്യാറെടുപ്പിന്റെ സമയമാണ്. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യയും വലിയ പ്രതീക്ഷകളുമായാണ് ലോകകപ്പിനെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലേക്ക് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുകയെന്നതാണ് സെലക്റ്റര്‍മാര്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ചില റോളുകളില്‍ മികച്ച താരങ്ങളില്ലെന്നത് ഇന്ത്യയുടെ പോരായ്മയാണ്.
ലോകകപ്പിനു മുമ്പ് ചില യുവതാരങ്ങളെ പരീക്ഷിക്കാനാണ് ഇനി സെലക്റ്റര്‍മാര്‍ ശ്രമിക്കേണ്ടത്. ലോകകപ്പ് സംഘത്തില്‍ ഇടംപിടിക്കാനുള്ള മികവ് ഇവര്‍ക്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് സിറാജ്
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് ബൗളിങ് കണ്ടുപിടുത്തമാണ് മുഹമ്മദ് സിറാജ്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സിറാജ് ഐപിഎല്ലിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ലാണ് 24 കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2016-17 സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് സിറാജായിരുന്നു. 41 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് സിറാജാണ്.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ ടി20 മല്‍സരം കളിച്ചാണ് സിറാജ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഏകദിന ടീമിലേക്ക് അവസരം കാത്തിരിക്കുകയാണ് താരം.

മയാങ്ക് അഗര്‍വാള്‍
ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനാണ് കര്‍ണാടക താരമായ മയാങ്ക് അഗര്‍വാള്‍. 27 കാരനായ താരം ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ 1160 റണ്‍സാണ് മയാങ്ക് വാരിക്കൂട്ടിയത്. 105 ആയിരുന്നു ശരാശരി. മഹാരാഷ്ട്രയ്‌ക്കെതിരായ കളിയില്‍ മയാങ്ക് കന്നി ട്രിപ്പിള്‍ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 42 മല്‍സരങ്ങളില്‍ നിന്നും 3245 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ഇപ്പോള്‍ ഇന്ത്യയുടെ എ, ബി ടീമുകളിലെ സ്ഥിരസാന്നിധ്യമായ മയാങ്ക് ഇന്ത്യക്കു ലോകകപ്പില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന താരമാണ്.

പൃഥ്വി ഷാ
ഇന്ത്യന്‍ ബാറ്റിങിലെ മറ്റൊരു പുതുനക്ഷത്രമാണ് 18 കാരനായ പൃഥ്വി ഷാ. സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പ്രകടനവുമായി വരവറിയിച്ച താരം പിന്നീട് ചില റെക്കോര്‍ഡുകള്‍ കുറിച്ചും ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് പൃഥ്വിയായിരുന്നു.
ലോകകപ്പിലെ പ്രകടനം താരത്തിന് ഐപിഎല്ലിലും അവസരം നേടിക്കൊടുത്തു. ഇപ്പോള്‍ ഇന്ത്യയുടെ എ, ബി ടീമുകളിലും അംഗമായ പൃഥ്വിയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 60 ആണ് പൃഥ്വിയുടെ ബാറ്റിങ് ശരാശരി. വെറും 13 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും പൃഥ്വി നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications