Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ടീം ഇന്ത്യക്ക് അധികപ്പറ്റ്!! ഏകദിന ടീമില്‍ ഇനിയും വേണോ? സ്ഥാനം തെറിച്ചേക്കും...

മുംബൈ: ഏഷ്യാ കപ്പ് കിരീട വിജയത്തിനു ശേഷം ടീം ഇന്ത്യക്കു ചെറിയൊരു ഇടവേളയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ദൈര്‍ഘ്യമേറിയ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. ഏഷ്യാ കപ്പില്‍ വിരാട് കോലിയുടെ അഭാവത്തിലും രോഹിത് ശര്‍മ നയിച്ച ടീമിന് കിരീടമുയര്‍ത്താന്‍ കഴിഞ്ഞു. കോലിയില്ലാതെ തന്നെ ടീമിന് ജയിക്കാനാവുമെന്ന് രോഹിത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

ഏകദിനത്തില്‍ നിലവിലുള്ള ടീമിലെ ചില താരങ്ങളെ ഇന്ത്യ ഇനിയും നിലനിര്‍ത്തേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഏഷ്യാ കപ്പിലെ പ്രകടനം ഉന്നയിക്കുന്നത്. ഏകദിനത്തില്‍ ഇവരുടെ സേവനം ഇന്ത്യക്കു ഇനി ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. ടീമില്‍ നിന്നൊഴിവാക്കപ്പെടേണ്ട ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ദീപക് ചഹര്‍

ദീപക് ചഹര്‍

ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ ദേശീയ ടീമില്‍ ഇടം ലഭിച്ച പേസറാണ് ദീപക് ചഹര്‍. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ ചഹറിനു കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ഒരു കളിയില്‍ അവസരം ലഭിച്ച ചഹര്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.
ഏഷ്യാ കപ്പില്‍ ഒരിക്കല്‍ക്കൂടി ചഹറിന് ടീമിലേക്കു വിളിവന്നു. അഫ്ഗാനിസ്താനെതിരായ അപ്രസക്തമായ മല്‍സരത്തില്‍ 10ന് അടുത്ത് റണ്‍ റേറ്റിലാണ് താരം റണ്‍സ് ദാനം ചെയ്തത്. ഇന്ത്യക്കായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങാനുള്ള മികവ് ചഹറിനില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് അടിവരയിടുകയും ചെയ്തു.

സിദ്ധാര്‍ഥ് കൗള്‍

സിദ്ധാര്‍ഥ് കൗള്‍

കഴിഞ്ഞ ഐപിഎല്ലിലെ ബൗളിങ് സെന്‍സേഷനുകളിലൊരാളായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറായ സിദ്ധാര്‍ഥ്. പരിക്കു മൂലം ഭുവനേശ്വര്‍ കുമാറിനെ ഹൈദരാബാദിന് കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായപ്പോള്‍ പകരം ടീമിന്റെ പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് കൗളായിരുന്നു. എന്നാല്‍ ഈ മിടുക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ആവര്‍ത്തിക്കാന്‍ താരത്തിനായില്ല.
ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20 പരമ്പരയിലൂടെയായിരുന്നു പേസറുടെ അരങ്ങേറ്റം. എന്നാല്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താവാതെ കൗള്‍ വലഞ്ഞു. ഏഷ്യാ കപ്പില്‍ പരിക്കറ്റ ഹര്‍ദിക് പാണ്ഡ്യക്കു പകരം ഒരിക്കല്‍ക്കൂടി കൗളിന് അവസരം ലഭിച്ചതാണ്. അഫ്ഗാനെതിരായ കളിയില്‍ പ്ലെയിങ് ഇലവനിലെത്തിയ താരം ഒമ്പതോവറില്‍ 58 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് കൗളിന് ഉണ്ടായേക്കില്ല.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഏകദിനത്തില്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കാന്‍ ഇന്ത്യക്കായിട്ടില്ല. അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നതും ഇതു തന്നെയായിരിക്കും. പല താരങ്ങളെയും മധ്യനിരയില്‍ ഇന്ത്യ പരീക്ഷിച്ച് പരാജയപ്പെട്ടു. ഇവരിലൊരാളാണ് മനീഷ് പാണ്ഡെ.
സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടര്‍ന്ന് ഇടയ്ക്കു ടീമില്‍ നിന്നും പുറത്തായ പാണ്ഡെ അടുത്തിടെ ഇന്ത്യ ബിക്കായി കസറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തിയത്. അഫ്ഗാനെതിരായ ഒരൊറ്റ മല്‍സരത്തില്‍ കളിച്ച താരം എട്ടു റണ്‍സിന് പുറത്താവുകയും ചെയ്തു. അടുത്ത പരമ്പരയില്‍ പാണ്ഡെയെ വീണ്ടും പരിഗണിക്കുമോയെന്ന് കണ്ടറിയേണ്ടിവരും.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തികിനെ സംബന്ധിച്ചിടത്തോളം ഏകദിന ടീമില്‍ സ്ഥാനം ഭദ്രമാക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ ഇതു മുതലെടുക്കാന്‍ കാര്‍ത്തിക്കിനായില്ല. നാലാം നമ്പറില്‍ ഇറങ്ങിയ താരം സ്ഥിരത നിലനിര്‍ത്താനാവാതെ പാടുപെട്ടു. ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളിലും കളിച്ച ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയായിരുന്നു കാര്‍ത്തിക്.
മിക്ക മല്‍സരങ്ങളിലും മോശമല്ലാത്ത രീതിയില്‍ തുടങ്ങിയ അദ്ദേഹത്തിന് പക്ഷെ വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാനായില്ല. അഫ്ഗാനെതിരായ കളിയില്‍ ഇന്ത്യയെ ജയത്തിലേക്കു നയിക്കുന്നതില്‍ പരാജയപ്പെട്ട കാര്‍ത്തിക് ഫൈനലില്‍ ബംഗ്ലാദേശിനെതിരേയും വലിയ സംഭാവന നല്‍കാനാവാതെ പുറത്തായി.
ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെപ്പോലുള്ള യുവതാരങ്ങള്‍ ദേശീയ ടീമിലേക്ക് അവസരം കാത്ത് പടിവാതില്‍ക്കെ നില്‍ക്കുമ്പോള്‍ കാര്‍ത്തികിന് ഇനിയുമൊരു അവസരം കൂടി ലഭിക്കാനുള്ള സാധ്യതയില്ല.

Story first published: Monday, October 1, 2018, 18:31 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+