വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

ഗെയ്‌ലാണ് ലിസ്റ്റില്‍ ഒന്നാമന്‍

മുംബൈ: ഐപിഎല്ലിന്റെ ഇതുവരെ നടന്ന 12 സീസണുകളിലേക്കു കണ്ണോടിക്കുമ്പോള്‍ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. നിരവധി റെക്കോര്‍ഡുകളും അവിശ്വസനീയ പ്രകടനങ്ങളും മുന്‍ സീസണുകളില്‍ കണ്ടു കഴിഞ്ഞു. ബൗളര്‍മാരേക്കാള്‍ ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ ചില ബാറ്റ്‌സ്മാന്‍മാര്‍ റണ്‍മഴ പെയ്യിച്ചാണ് ആരാധകരെ രസിപ്പിച്ചത്.

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍

സിക്‌സറുകള്‍ക്കു ഒട്ടും പഞ്ഞമില്ലാത്ത ഐപിഎല്ലില്‍ ഇതുവരെ നടന്ന ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പന്ത് നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം. ലിസ്റ്റിലെ ആദ്യത്തെ മൂന്നു പേരില്‍ രണ്ടു പേര്‍ക്കും ഇതുവരെ ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല.

എംഎസ് ധോണി (209 സിക്‌സര്‍, സിഎസ്‌കെ)

എംഎസ് ധോണി (209 സിക്‌സര്‍, സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാമതുള്ളത്. 209 സിക്‌സറുകളാണ് ധോണി പറത്തിയത്. ആദ്യ മൂന്നിലെ ഏക ഇന്ത്യന്‍ താരവും ഐപിഎല്‍ കിരീടം നേടാന്‍ ഭാഗ്യമുണ്ടായ ടോപ്പ് ത്രീയിലെ ഏക താരവും കൂടിയാണ് ധോണി. സിഎസ്‌കെയെ മൂന്നു തവണയാണ് അദ്ദേഹം കിരീടത്തിലേക്കു നയിച്ചിട്ടുള്ളത്.
സിഎസ്‌കെയെ കൂടാതെ റൈസിങ് പൂനെ ജയന്റ്‌സിനു ടീമിനു വേണ്ടിയും ധോണി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 190 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 209 സിക്‌സറുകള്‍ അടിച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ഒന്നിലേറേ സീസണുകളില്‍ ധോണി 20ന് മുകളില്‍ സിക്‌സറുകള്‍ നേടിയിട്ടുണ്ട്. 2018ല്‍ 30 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഈ സീസണില്‍ സിഎസ്‌കെ ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു. 2013 മുതല്‍ ഓരോ സീസണിലും ചുരുങ്ങിയത് 15 സിക്‌സറുകളെങ്കിലും ധോണി നേടിയിരുന്നു..

എബി ഡിവില്ലിയേഴ്‌സ് (212 സിക്‌സര്‍, ആര്‍സിബി)

എബി ഡിവില്ലിയേഴ്‌സ് (212 സിക്‌സര്‍, ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനാണ് സിക്‌സര്‍ വേട്ടയില്‍ രണ്ടാംസ്ഥാനം. 212 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 142 ഇന്നിങ്‌സുകളാണ് എബിഡി 200ന് മുകളില്‍ സിക്‌സറുകളടിച്ചത്. ധോണിയെപ്പോലെ തന്നെ അദ്ദേഹവും ഐപിഎല്ലില്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു മാത്രമേ കളിച്ചിട്ടുള്ളൂ. ആര്‍സിബിയിലെത്തും മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ഭാഗമായിരുന്നു എബിഡി.
2016 സീസണിലാണ് എബിഡി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ആര്‍സിബിക്കായി 16 മല്‍സരങ്ങളില്‍ നിന്നും 37 സിക്‌സറുകളടക്കം 687 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ആദ്യത്തെ മൂന്നു സീസണുകള്‍ മാറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ സീസണുകളിലും ചുരുങ്ങിയത് 14 സികറുകളെങ്കിലും നേടാന്‍ എബിഡിക്കായിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍ (326 സിക്‌സര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ക്രിസ് ഗെയ്ല്‍ (326 സിക്‌സര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്)

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിലെ സിക്‌സര്‍ കിങ്. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായ യൂനിവേഴ്‌സല്‍ ബോസ് വാരിക്കൂട്ടിയത് 326 സിക്‌സറുകളാണ്. പഞ്ചാബിനെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയും ഗെയ്ല്‍ ഐപിഎല്ലില്‍ ബാറ്റേന്തി.
ഐപിഎല്ലില്‍ ഒന്നിലേറെ സീസണുകളില്‍ 50ന് മുകളില്‍ സിക്‌സറുകള്‍ ഗെയ്ല്‍ നേടിയിട്ടുണ്ട്. 2012ലെ ഐപിഎല്ലില്‍ 59ഉം 13ല്‍ 51ഉം സിക്‌സറുകളാണ് താരം പറത്തിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി 34 സിക്‌സറുകള്‍ ഗെയ്ല്‍ നേടി. ഇതോടെ 300 സിക്‌സറുകളെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടിരുന്നു.

Story first published: Saturday, March 21, 2020, 13:36 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X