വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടീമിന് ചങ്കു പറിച്ച് കൊടുത്തവര്‍... അന്നും ഇന്നും ഒരൊറ്റ ടീം മാത്രം, ഇന്ത്യയുടെ ഒരേയൊരാള്‍

മൂന്നു താരങ്ങള്‍ മാത്രമേ ഈ ലിസ്റ്റിലുള്ളൂ

By Manu
അന്നും ഇന്നും ഒരൊറ്റ ടീം മാത്രം | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ജയ്പൂരില്‍ അവസാനിച്ചപ്പോള്‍ പല താരങ്ങളും പഴയ തടകം വിട്ട് പുതിയ ടീമിലേക്കു മാറുന്നത് കണ്ടു. കഴിഞ്ഞ സീസണില്‍ ഒരു ഫ്രാഞ്ചൈസിയില്‍ കണ്ട പല കളിക്കാരെയും അടുത്ത സീസണില്‍ മറ്റൊരു ജഴ്‌സിയിലായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ കാണുക.

ഐപിഎല്‍ ലേലം: ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ട, ഞെട്ടിച്ചോ? യുവിയുടെ പ്രതികരണം... അതിന് കാരണവുമുണ്ട്ഐപിഎല്‍ ലേലം: ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ട, ഞെട്ടിച്ചോ? യുവിയുടെ പ്രതികരണം... അതിന് കാരണവുമുണ്ട്

ഐപിഎല്‍: മുംബൈയെ മാസാക്കാന്‍ യുവിയും... ത്രില്ലടിച്ച രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ, ഇനി കാണാം കളി ഐപിഎല്‍: മുംബൈയെ മാസാക്കാന്‍ യുവിയും... ത്രില്ലടിച്ച രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ, ഇനി കാണാം കളി

ഐപിഎല്‍ 11 വയസ്സ് പൂര്‍ത്തിയാക്കി 12ലേക്കു കടക്കാന്‍ പോവുമ്പോള്‍ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും അതേ ടീമിനു വേണ്ടി കളിക്കുകയെന്നത് എല്ലാ താരങ്ങള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. വെറും മുന്നു താരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ഒരൊറ്റ ഫ്രാഞ്ചൈസിക്കായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ളൂ.

 വിരാട് കോലി (ആര്‍സിബി)

വിരാട് കോലി (ആര്‍സിബി)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയും ഐപിഎല്‍ കരിയറില്‍ ഒരൊറ്റ ടീമിനു വേണ്ടിയേ കളിച്ചിട്ടുള്ളൂ. ഈ ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരവും കോലിയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നട്ടെല്ലാണ് അദ്ദേഹം. സീസണിന്റെ ആദ്യ കാലത്ത് ആര്‍സിബിയുടെ താരം മാത്രമായിരുന്ന കോലി പിന്നീട് ടീമിന്റെ നായകസ്ഥാനത്തേക്ക് ഉയരുകയായിരുന്നു. വരാനിരിക്കുന്ന സീസണിലും കോലി തന്നെയാണ് ക്യാപ്റ്റന്‍.
ആര്‍സിബിക്കായി ഇതുവരെ 163 മല്‍സങ്ങളിലാണ് കോലി കളിച്ചത്. 4,498 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടുകയും ചെയ്തു.
2016ലെ ഐപിഎല്‍ സീസണില്‍ 90ത്തിനു മുകളില്‍ റണ്‍സാണ് കോലി വാരിക്കൂട്ടിയത്. എല്ലാ സീസണിലും കോലി ഗംഭീര പ്രകടനം നടത്താറുണ്ടെങ്കിലും ഇതുവരെ ഐപിഎല്‍ കിരീടമുയര്‍ത്താന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടില്ല.

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

ശ്രീലങ്കയുടെ ഇതിഹാസ പേസറായ ലസിത് മലിങ്കയും മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പ്രണയം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. 2008ലെ ആദ്യ സീസണ്‍ മുതല്‍ മുംബൈയുടെ കടും നീല ജഴ്‌സിയില്‍ മലിങ്കയെ കണ്ടുകഴിഞ്ഞു. വരാനിരിക്കുന്ന അടുത്ത സീസണിലും അദ്ദേഹം മുംബൈയുടെ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. കഴിഞ്ഞ സീസണില്‍ ടീമിന്റെ ബൗളിങ് ഉപദേഷ്ടാവായിരുന്ന മലിങ്ക അടുത്ത സീസണില്‍ താരമായാണ് തിരിച്ചെത്തുന്നത്.
മുംബൈയുടെ ഐക്കണ്‍ താരമായ മലിങ്ക 110 മല്‍സരങ്ങളില്‍ നിന്നായി 154 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
2011 സീസണിലാണ് മലിങ്കയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 28 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് താരം സ്വന്തമാക്കിയിരുന്നു.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു പ്രിയങ്കരനായ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡ്. മുംബൈയെ മൂന്നു തവണ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ പൊള്ളാര്‍ഡ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുംബൈക്കു വേണ്ടി ഇതുവരെ 132 മല്‍സരങ്ങളിലാണ് താരം കളിച്ചത്. 2447 റണ്‍സും 56 വിക്കറ്റുകളും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ബാറ്റിങിലും ബൗളിങിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും പുതിയ സീസണിലും പൊള്ളാര്‍ഡിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു. അടുത്ത ഐപിഎല്ലിലും നിറംമങ്ങിയാല്‍ ഒരുപക്ഷെ പൊള്ളാര്‍ഡിനെ മുംബൈക്കൊപ്പം പിന്നീട് കണ്ടെന്നു വരില്ല.

Story first published: Thursday, December 20, 2018, 12:54 [IST]
Other articles published on Dec 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X