കോലിയില്ലെങ്കില്‍ ഇവരില്ല!! ടീം ഇന്ത്യക്കു കോലി സമ്മാനിച്ച നക്ഷത്രങ്ങള്‍... ഇപ്പോള്‍ സ്ഥിരസാന്നിധ്യം
മുംബൈ: ടീം ഇന്ത്യ നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു കുതിക്കുമ്പോള്‍ അതിന് ആരാധകര്‍ കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയോടും മറ്റു താരങ്ങളോടുമാണ്. ഇത്രയും മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ കോലി വഹിച്ച പങ്ക് ചെറുതല്ല. മിന്നുന്ന പ്രകടനങ്ങളിലൂടെ തുറുപ്പുചീട്ടായി മാറിയ പല കളിക്കാരെയും ടീമിലേക്കു കൊണ്ടുവരുന്നതിന് അദ്ദേഹം ചുക്കാന്‍ പിടിച്ചിട്ടുണ്ട്. കോലിയുടെ ഇടപെടല്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ചിലര്‍ ഇപ്പോള്‍ ദേശീയ ടീമില്‍ ഉണ്ടാവുമായിരുന്നില്ല.
കേരളത്തിലെത്തുന്നത് പരമാനന്ദം, എല്ലാവരും ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം... കേരളത്തെ വാഴ്ത്തി കോലി
2014ല്‍ ടെസ്റ്റ് ടീമിനെ നയിച്ചു കൊണ്ടാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്തത്തുന്നത്. പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലെയും സ്ഥിരം നായകനായി അദ്ദേഹം മാറുകയായിരുന്നു. ഇത്തരത്തില്‍ കോലിയുടെ പ്രിയം പിടിച്ചുപറ്റി ടീമിലെത്തുകയും ഇപ്പോള്‍ അവിഭാജ്യഘടകവുമായി മാറിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ലോകേഷ് രാഹുല്‍
വെടിക്കെട്ട് ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലിനെ ടീം ഇന്ത്യക്കു സമ്മാനിച്ചത് കോലിയാണ്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനായി കളിച്ചു കഴിഞ്ഞ ബെഗളൂരുവില്‍ നിന്നുള്ള രാഹുല്‍ ഇപ്പോള്‍ അല്‍പ്പം ഫോമൗട്ടാണെങ്കിലും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായാണ് പലരും വിശേഷിപ്പിക്കുന്നത്. 2014ലാണ് രാഹുല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം 2016ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. പിന്നീട് ടീമില്‍ നിന്നും കുറച്ചുകാലത്തേക്കു പുറത്തായ രാഹുലിനെ തിരികെ കൊണ്ടുവന്നത് കോലിയാണ്.
അത്ര മികച്ച ഫോമില്‍ അല്ലാതിരുന്നിട്ടു കൂടി കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഭൂരിഭാഗം മല്‍സരങ്ങളിലും രാഹുലിന് പ്ലെയിങ് ഇലവനില്‍ അവസരം നല്‍കാന്‍ കോലി ധൈര്യം കാണിച്ചു. വിന്‍ഡീസിനെതിരേ ഇനി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലും താരം ഇടം പിടിച്ചിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ
ഇതിഹാസ കാരം കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യയുടെ വരവിന് പിന്നിലും വിരാട് കോലി തന്നെ. കഴിഞ്ഞ ഏഷ്യാ കപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്നു ടീമിന് പുറത്തായ പാണ്ഡ്യ അധികം വൈകാതെ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പാണ്ഡ്യ കോലിക്കു കീഴിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായത്. ധോണി നായകനായിരുന്നപ്പോഴാണ് പാണ്ഡ്യ ടീമിലെത്തിയതെങ്കിലും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് കോലിക്കു കീഴിലാണ്. കോലി നല്‍കിയ ആത്മവിശ്വാസവും പ്രചോദനവുമാണ് പാണ്ഡ്യയെ ഉയരങ്ങളിലെത്താന്‍ സഹായിച്ചത്.

യുസ്‌വേന്ദ്ര ചഹല്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിനെ ടീമിലേക്കു കൊണ്ടുവന്നത് കോലിയാണ്. നിലവില്‍ ഏകദിന, ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് ചഹല്‍. ഏകദിനത്തില്‍ 33 മല്‍സരങ്ങളില്‍ 56 വിക്കറ്റുകള്‍ കൊയ്തിട്ടുള്ള താരം 26 ടി20കളില്‍ നിന്നും 42 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരില്‍ ഒരാളായി സ്ഥാനമുറപ്പിച്ച താരം കൂടിയാണ് ചഹല്‍

കുല്‍ദീപ് യാദവ്
ചഹലിന്റെ സ്പിന്‍ പങ്കാളിയായ കുല്‍ദീപ് യാദവും വരുന്നത് കോലിയുടെ 'അനുഗ്രഹത്തോടെയാണ്'. താരത്തിന് നിരന്തരം അവസരങ്ങള്‍ നല്‍കിയ കോലി അടുത്തിടെ ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും പോലെയുള്ള മികച്ച സ്പിന്നര്‍മാരെ പിന്തള്ളി ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല. എന്നാല്‍ കോലിയര്‍പ്പിച്ച വിശ്വാസത്തിന്റെ തണലില്‍ കുല്‍ദീപ് കത്തിപ്പടര്‍ന്നതോടെ ഇന്ത്യക്കു പുതിയൊരു സ്പിന്‍ സെന്‍സേഷനെക്കൂടി ലഭിക്കുകയായിരുന്നു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിന് അടുത്തിടെ കുല്‍ദീപ് അര്‍ഹനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications