Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ കളിക്കുമോ ലോകകപ്പ്? എല്ലാം ഐപിഎല്ലിന്റെ 'കൈയില്‍', കൂട്ടത്തില്‍ വിവാദ താരവും

ലോകകപ്പ് ടീമിലെത്താൻ പൊരുതുന്ന താരങ്ങൾ | Oneindia Malayalam

മുംബൈ: മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണ്‍ ഇന്ത്യയുടെ പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കെ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് പല താരങ്ങളും കാത്തിരിക്കുന്നത്.

ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഐപിഎല്ലില്‍ പല താരങ്ങള്‍ക്കും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ഐപിഎല്‍ ഏറ്റവുമധികം നിര്‍ണായകമായി മാറിയ ഇന്ത്യയുടെ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ചെന്നൈ സൂപ്പര്‍കിങ്‌സ് ബാറ്റ്‌സ്മാനായ അമ്പാട്ടി റായുഡു ലോകകപ്പില്‍ കളിക്കുമോയെന്ന് ഐപിഎല്‍ തീരുമാനിക്കും. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌ക്കെയാക്കായി നടത്തിയ മികച്ച പ്രകടനമാണ് റായുഡുവിനെ ദേശീയ ടീമിലേക്കു തിരികെയെത്തിച്ചത്. എന്നാല്‍ ടീം ആഗ്രഹിച്ചതുപോലെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ റായുഡുവിന് കഴിയുന്നില്ല. ഇതേ തുടര്‍ന്നു ചില മല്‍സരങ്ങളില്‍ പകരക്കാരനായി ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തിരുന്നു.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കില്‍ റായുഡു ലോകകപ്പ് ടിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ ഖലീല്‍ അഹമ്മദിനും ഏറെ നിര്‍ണായകമാണ് ഐപിഎല്‍. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് താരം ഐപിഎല്ലില്‍ പന്തെറിയുന്നത്. വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഖലീല്‍ പക്ഷെ ഓസീസിനെതിരേ ഫ്‌ളോപ്പായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശേഷിച്ച രണ്ടു കളികൡ നിന്നും പേസര്‍ തഴയപ്പെടുകയും ചെയ്തു.
ഹൈദരാബാദിനു വേണ്ടി അടുത്ത ഐപിഎല്ലില്‍ വിക്കറ്റ് കൊയ്ത്ത് നടത്താനായാല്‍ മാത്രമമേ ഖലീലിന് ലോകകപ്പില്‍ നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയ്ക്കും അടുത്ത ഐപിഎല്‍ ജീവന്‍മരണപോരാട്ടമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് പാണ്ഡെ ഐപിഎല്ലില്‍ ബാറ്റേന്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന പാണ്ഡെ ഐപിഎല്ലിലും ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ സീസണിലെ ലേലത്തില്‍ 11 കോടി രൂപയ്ക്കാണ് ഹൈദരാബാദ് പാണ്ഡെയെ തങ്ങളുടെ തടകത്തിലേക്കു കൊണ്ടുവന്നത്.

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഐപിഎല്ലില്‍ അസാധാരണ പ്രകടനം നടത്തിയാല്‍ മാത്രമേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യര്‍ ലോകകപ്പ് ടിക്കറ്റ് സ്വപ്‌നം കാണേണ്ടതുള്ളൂ. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസ് അംഗമായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
പ്രതിഭയുണ്ടായിട്ടും സീനിയര്‍ ടീമില്‍ അവസരം നിഷേധിക്കപ്പെടുന്ന താരമാണ് ശ്രേയസ്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ മിടുക്കുള്ള താരമെന്നു വരെ ശ്രേയസിനെ പലരയും വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ നായകനും അദ്ദേഹമായിരുന്നു.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇന്ത്യക്കു വളരെയേറെ പ്രതീക്ഷ നല്‍കി അതിനൊത്ത് ഉയരാതെ പോയ ബാറ്റ്‌സ്മാനാണ് ലോകേഷ് രാഹുല്‍. നിരന്തരം ഫ്‌ളോപ്പായിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന താരം കൂടിയാണ് അദ്ദേഹം. കാരണം ടീം മാനേജ്‌മെന്റിന് അത്രയേറെ പ്രതീക്ഷ രാഹുലില്‍ ഉണ്ടായിരുന്നു.
ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് ഇത് പിന്‍വലിക്കപ്പെടുകയും ചെയ്ത രാഹുല്‍ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് താരം ഐപിഎല്ലില്‍ ബാറ്റേന്തുക.

Story first published: Saturday, January 26, 2019, 12:39 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+