ഐപിഎല്‍ 2019: വിക്കറ്റ് കൊയ്ത്തില്‍ ആരാവും കേമന്‍? പര്‍പ്പിള്‍ ക്യാപ്പ് ഇവരിലൊരാള്‍ക്ക്...

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ അടുത്തു കൊണ്ടിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയും വര്‍ധിക്കുകയാണ്. ഐപിഎല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെങ്കിലും വിക്കറ്റ് കീപ്പര്‍മാരെ എഴുതിത്തള്ളാനാവില്ല. ഉജ്ജ്വല ബൗളിങിലൂടെ മുന്‍ സീസണുകളില്‍ എതിര്‍ ടീമിന്റെ കഥ കഴിച്ച ചില ബൗളര്‍മാരുണ്ട്.
ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് പിഴുത് പര്‍പ്പിള്‍ ക്യാപ്പ് ഏതു താരം സ്വന്തമാക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. കഴിഞ്ഞ സീസണില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന പഞ്ചാബിന്റെ ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ ആയിരുന്നു ഒന്നാമത്. ഇത്തവണയും അതുപോലൊരു അപ്രതീക്ഷിത ഹീറോ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല. ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ട്രെന്റ് ബോള്‍ട്ട്
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കിവീസ് പേസറായ ട്രെന്റ് ബോള്‍ട്ട് ഇത്തവണ പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കു ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 18 വിക്കറ്റുകളാണ് ബോള്‍ട്ട് കഴിഞ്ഞ തവണ പോക്കറ്റിലാക്കിയത്.
ഇതേ തുടര്‍ന്നു ബോള്‍ട്ടിനെ പുതിയ സീസണിലും ഡല്‍ഹി നിലനിര്‍ത്തുകയായിരുന്നു. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം താരത്തില്‍ നിന്നുണ്ടായാല്‍ ആദ്യമായി ഐപിഎല്‍ കിരീടവും ഡല്‍ഹിയുടെ ഷെല്‍ഫിലെത്തിയേക്കും.

റാഷിദ് ഖാന്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറും ലോക ഒന്നാംനമ്പര്‍ ടി20 ബൗളറുമായ റാഷിദ് ഖാനാണ് പുതിയ സീസണില്‍ ശ്രദ്ധിക്കേണ്ട മറ്റൊരാള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങിന്റെ കുന്തമുനയായ റാഷിദ് ഇതുവരെ കളിച്ച എല്ലാ സീസണിലും ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്.
ആദ്യ സീസണില്‍ തന്നെ 17 വിക്കറ്റുകളുമായാണ് 18കാരന്‍ തുടങ്ങിയത്. കഴിഞ്ഞ തവണ 21 വിക്കറ്റുകള്‍ റാഷിദ് കൊയ്തിരുന്നു. വിക്കറ്റ് കൊയ്ത്തില്‍ ആന്‍ഡ്രു ടൈക്ക് പിന്നില്‍ രണ്ടാമതെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

ജസ്പ്രീത് ബുംറ
ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയുടെ യോര്‍ക്കറുകള്‍ക്കു മുന്നില്‍ മുട്ട് ഇടിക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ല.
കഴിഞ്ഞ സീസണില്‍ മുംബൈക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 17 വിക്കറ്റുകള്‍ ബുംറയ്ക്കു ലഭിച്ചിരുന്നു. ഈ സീസണില്‍ അതിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവുമെന്നാണ് ഇപ്പോഴത്തെ ഫോം തെളിയിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications