Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരുടെ ചീട്ട് കീറും!! ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട, മൂന്നു പേര്‍ പുറത്തേക്ക്..

സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള ചില കളിക്കാര്‍ | Oneindia Malayalam

ദില്ലി: ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് കിരീട ഫേവറിറ്റുകള്‍ കൂടിയായ ഇന്ത്യക്ക് ഓസ്‌ട്രേലിയില്‍ നിന്നും നേരിട്ടത്. ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പായിരുന്നു ഓസീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര. ആദ്യ രണ്ടു കളികള്‍ ജയിച്ചിട്ടും ശേഷിച്ച മൂന്നു മല്‍സരങ്ങളും പരാജയമേറ്റുവാങ്ങി ഇന്ത്യ കിരീടം കൈവിടുകയായിരുന്നു.

ചില താരങ്ങള്‍ക്കു ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസാന അവസരം കൂടിയായിരുന്നു ഇത്. ചിലര്‍ക്കു ഇത് മുതലാക്കാനുമായില്ല. ഓസീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ലോകകപ്പ് സംഘത്തില്‍ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള ചില കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

 ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ലോകേഷ് രാഹുലിന് ഏകെ നിര്‍ണായകമായിരുന്നു ഏകദിന പരമ്പര. എന്നാല്‍ പരമ്പരയില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങിയ രാഹുല്‍ 31 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ നിര്‍ണായകമായ അവസാന കളിയില്‍ താരത്തിനു സ്ഥാനവും നഷ്ടമായി.
ലോകകപ്പ് സംഘത്തില്‍ രാഹുലിനെ ഉള്‍പ്പെടുത്തുന്ന കാര്യം ഇനി സംശയത്തിലാണ്. കാരണം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിയുന്നില്ല.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞ താരം അമ്പാട്ടി റായുഡുവാണ്. ബാറ്റിങില്‍ നാലാം നമ്പറില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഈ റോളില്‍ റായുഡു ഫ്‌ളോപ്പായി മാറി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു കളിയില്‍ 90 റണ്‍സെടുത്തത് മാറ്റിനിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തി.
ഓസീസിനെതിരായ പരമ്പരയില്‍ ആദ്യ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ റായുഡുവിന് അവസരം ലഭിച്ചുള്ളൂ. വെറും 33 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ഇതോടെ ശേഷിച്ച മല്‍സരങ്ങളില്‍ റായുഡുവിനെ ഒഴിവാക്കുകയും ചെയ്തു. ശക്തമായ ബൗളിങ് ആക്രമണമുള്ള ടീമുകള്‍ക്കെതിരേ ബാറ്റ് ചെയ്യുമ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് റായുഡുവിന്റെ പ്രധാന വീക്ക്‌നെസ്.

റിഷഭ് പന്ത്

റിഷഭ് പന്ത്

എംഎസ് ധോണിക്കൊപ്പം ലോകകപ്പിലെ ഇന്ത്യയിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് പന്തിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ പന്തിന്റെയും സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. വിക്കറ്റ് കീപ്പിങില്‍ പല പിഴവുകളും വരുത്തിയ പന്ത് ബാറ്റിങിലും ഫ്‌ളോപ്പായി മാറി.
അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കു തുടരെ വിക്കറ്റ് നഷ്ടമായപ്പോള്‍ മികച്ച ഇന്നിങ്‌സ് കളിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരുന്നു പന്തിനു ലഭിച്ചത്. എന്നാല്‍ മോശം ഷോട്ട് കളിച്ച് താരം പുറത്താവുകയായിരുന്നു. ലോകകപ്പ് ടീമിലേക്ക് ധോണിക്കൊപ്പം ഇനി ദിനേഷ് കാര്‍ത്തികിനെ പരിഗണിക്കാനാണ് സാധ്യത. പന്തിനേക്കാള്‍ അനുഭവസമ്പത്തുള്ള കാര്‍ത്തിക് പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ ടീമിന്റെ രക്ഷകനുമായിട്ടുണ്ട്.

Story first published: Thursday, March 14, 2019, 13:14 [IST]
Other articles published on Mar 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+