ഐപിഎല്‍, പിന്നാലെ ലോകകപ്പ്... ഇവര്‍ റോബോട്ടുകളല്ല!! ഓസീസിനെതിരേ നല്‍കുമോ വിശ്രമം?

മുംബൈ: തിരക്കേറിയ മല്‍സരഷെഡ്യൂളുകളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോവുന്നത്. നാട്ടിലും വിദേശത്തുമെല്ലാം തുടരെ പരമ്പരകള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ ഇനി നാട്ടില്‍ ഓസ്‌ട്രേലിയയുമായാണ് കൊമ്പുകോര്‍ക്കുന്നത്. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. ഓസീസുമായി ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിക്കുക.
ഈ പരമ്പരയ്ക്കു പിന്നാലെയാണ് ഐപിഎല്ലിന്റെ 12ാം സീസണ്‍ നടക്കുന്നത്.അതു കഴിയുമ്പോഴേക്കും ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പും ആരംഭിക്കും. തുടര്‍ച്ചയായി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേ തീരൂ. ലോകകപ്പ് മുന്നില്‍ കണ്ട് ഈ താരങ്ങളെ ഇന്ത്യ പരിക്കില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ഈ കളിക്കാര്‍ എന്നു നോക്കാം.

മുഹമ്മദ് ഷമി
അടുത്തിടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് വരെ പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പില്ലായിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തോടെ ഷമി ടീമിന്റെ നട്ടെല്ലായി മാറിയതാണ് കണ്ടത്. പിന്നീട് ന്യൂസിലാന്‍ഡിനെതിരേ നടന്ന ഏകദിന പരമ്പരയിലും ഷമി കസറി. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
എന്നാല്‍ പരിക്ക് ഇടയ്ക്കിടെ അലട്ടിയിട്ടുള്ള കരിയറാണ് ഷമിയുടേത്. നിരവധി മല്‍സരങ്ങളും പരിക്കുമൂലം പേസര്‍ക്കു നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓസീസിനെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കിയേ തീരൂ. കാരണം ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണാക താരങ്ങളിലൊരാളാണ് ഷമി.

ഭുവനേശ്വര്‍ കുമാര്‍
തന്റെ ന്യൂബോള്‍ പങ്കാളിയായ ജസ്പ്രീത് ബുംറയ്ക്ക് ഇടയ്ക്കു സെലക്ടര്‍മാര്‍ വിശ്രമം നല്‍കുമ്പോഴും തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ബുംറയ്‌ക്കൊപ്പം ലോകകപ്പില്‍ ഇന്ത്യന്‍ ന്യൂ ബൗളിങിന്റെ കുന്തമുനയാണ് ഭുവി.
കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
പരിക്ക് മാറി കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഭുവിയുടെ ബൗളിങിന് പഴയ മൂര്‍ച്ചയും നഷ്ടമായിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും ന്യൂബോള്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുന്ന ഭുവിക്ക് ലോകകപ്പിന് മുമ്പ് വിശ്രമം നല്‍കിയേ തീരൂ.

കുല്‍ദീപ് യാദവ്
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടാണ് കുല്‍ദീപ് യാദവ്. ചൈനാ മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാദവിനും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിശ്രമം അനിനിവാര്യമാണ്. കാരണം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയെല്ലാം തുടര്‍ച്ചയായി പരമ്പരള്‍ കളിച്ചാണ് അദ്ദേഹത്തിന്റെ വരവ്.
ഓസീസിനെതിരായ പരമ്പരയില്‍ തന്റെ സ്പിന്‍ പങ്കാളിയായ യുസ്‌വേന്ദ്ര ചഹല്‍ലിനൊപ്പം രവീന്ദ്ര ജഡേജയടക്കമുള്ളവര്‍ കളിച്ചേക്കുമെന്നതിനാല്‍ യാദവിന് വിശ്രമം നല്‍കുന്നത് ഇന്ത്യക്കു തിരിച്ചടിയായേക്കില്ല.

രോഹിത് ശര്‍മ
ഭുവിക്കൊപ്പം ഇന്ത്യക്കു വേണ്ടി നിരന്തരം കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. വിരാട് കോലിക്കു ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വച്ച് വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് രോഹിത്താണ് ടീമിനെ നയിച്ചത്. കഴിഞ്ഞ വര്‍ഷവും കോലിയുടെ അഭാവത്തില്‍ രോഹിത് ടീമിനെ നിരവധി തവണ നയിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് ലോകകപ്പിനു മുമ്പ് വിശ്രമം ആവശ്യമാണ്. ന്യൂസിലാന്‍ഡിനെതിരേ വിശ്രമം ലഭിച്ച കോലി ഓസീസിനെതിരേ തിരിച്ചെത്തിയേക്കുമെന്നതിനാല്‍ ആരെ ക്യാപ്റ്റനാക്കുമെന്ന കാര്യത്തിലും ഇന്ത്യക്കു ആശങ്കയുണ്ടാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications