For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍, യുവരാജ്, ഹര്‍ഭജന്‍... അടുത്ത ഐപിഎല്ലില്‍ ഇവരില്ല!! ഫ്രാഞ്ചൈസികള്‍ തഴയും? സാധ്യതകള്‍ ഇങ്ങനെ

പല സീനിയര്‍ താരങ്ങളെയും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയേക്കും

By Manu

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് കുറച്ചു മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഫ്രാഞ്ചൈസികളെല്ലാം ഇപ്പോള്‍ തന്നെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ തങ്ങളുടെ കൂടാരത്തിലുണ്ടായിരുന്ന ചില കളിക്കാരെ ഒഴിവാക്കുകയാണ് ഫ്രാഞ്ചൈസികള്‍. ഒഴിവാക്കുന്ന താരങ്ങളുടെ ലിസ്റ്റ് നവംബര്‍ 15നുള്ളില്‍ സമര്‍പ്പിക്കാനാണ് ടീമുകളോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

പല സീനിയര്‍ താരങ്ങളുടെ ഭാവിയും തുലാസിലായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീമില്‍ കണ്ട ചില പ്രമുഖരെ അടുത്ത സീസണില്‍ കണ്ടെന്നുവരില്ല. ഫ്രാഞ്ചൈസികള്‍ തഴയാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

 ഗൗതം ഗംഭീര്‍ (ഡല്‍ഹി)

ഗൗതം ഗംഭീര്‍ (ഡല്‍ഹി)

ഐപിഎല്ലില്‍ ഇതുവരെ ഫൈനല്‍ പോലും കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ഡല്‍ഹി അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ്. റിഷഭ് പന്തിനെയും പൃഥി ഷായെയും പോലുള്ള യുവനക്ഷത്രങ്ങള്‍ ടീമിലുണ്ടായിട്ടും ഡല്‍ഹി കഴിഞ്ഞ തവണ നിരാശപ്പെടുത്തി. ഗൗതം ഗംഭറീറായിരുന്നു കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ഡല്‍ഹി ക്യാപ്റ്റന്‍. എന്നാല്‍ ടീം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ നായകസ്ഥാനമൊഴിഞ്ഞ അദ്ദേഹം ടീമില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു.
ഗംഭീറിനു പകരം ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതോടെയാണ് ഡല്‍ഹിയുടെ പ്രകടനത്തില്‍ നേരിയ പുരോഗതിയുണ്ടായത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കിയാലും അദ്ഭുതപ്പെടാനില്ല.

കിറോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിറോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായിരുന്നു വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരം വന്‍ ഫ്‌ളോപ്പായി മാറിയത് മുംബൈയുടെ മുനയൊടിക്കുകയും ചെയ്തു. വെറും 133 റണ്‍സാണ് കഴിഞ്ഞ തവണ മുംബൈക്കായി പൊള്ളാര്‍ഡ് നേടിയത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും താരം സമ്പൂര്‍ണ പരാജയമായി മാറി.
്പുതിയ സീസണിനു മുമ്പ് പൊള്ളാര്‍ഡിനെ ഒഴിവാക്കി പകരം ഒരു റിസ്റ്റ് സ്പിന്നറെ ടീമിലേക്കു കൊണ്ടു വരാനായിരിക്കും മുംബൈയുടെ നീക്കം.

യുവരാജ് സിങ് (പഞ്ചാബ്)

യുവരാജ് സിങ് (പഞ്ചാബ്)

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ബാധ്യതയായി മാറിയിരുന്നു. പഴയതു പോലെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ യുവിക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. അര്‍ബുദ ചികില്‍സ കഴിഞ്ഞ കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം യുവിക്ക് പഴയ ടച്ച് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആറ് ഇന്നിങ്‌സുകളില്‍ കളിച്ച അദ്ദേഹത്തിന് വെറും 65 റണ്‍സ് മാത്രമാണ് നേടാനായത്.
ലോകേഷ് രാഹുലിനെയും മയാങ്ക് അഗര്‍വാളിനെയും പോലുള്ള മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുള്ളതിനാല്‍ യുവിയെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ പഞ്ചാബിനു താല്‍പ്പര്യമില്ലെന്നാണ് സൂചനകള്‍. പഞ്ചാബ് തഴഞ്ഞാല്‍ ഒരുപക്ഷെ യുവിയെ പിന്നീടൊരിക്കലും ഐപിഎല്ലില്‍ കണ്ടെന്നും വരില്ല.

 വിനയ് കുമാര്‍ (കൊല്‍ക്കത്ത)

വിനയ് കുമാര്‍ (കൊല്‍ക്കത്ത)

ഇന്ത്യയുടെ മുന്‍ പേസറായ വിനയ് കുമാര്‍ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ബാധ്യതയായി മാറിയിരുന്നു. ഒരു കോടി രൂപയ്ക്കാണ് വിനയിയെ കൊല്‍ക്കത്ത തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. എന്നാല്‍ ആദ്യ മല്‍സരം മുതല്‍ താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ചില മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച വിനയ് പിന്നീട് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.
ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍മാരായ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയുമെല്ലാം ടീമിലുള്ളതിനാല്‍ അടുത്ത സീസണില്‍ വിനയ്ക്ക് അവസരം ലഭിക്കാനിടയില്ല. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ പ്രസീദ് കൃഷ്ണയും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 സ്റ്റുവര്‍ട്ട് ബിന്നി (രാജസ്ഥാന്‍)

സ്റ്റുവര്‍ട്ട് ബിന്നി (രാജസ്ഥാന്‍)

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സ്ഥാനം നഷ്ടപ്പെടാനിടയുള്ള മറ്റൊരു താരമാണ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. ബാറ്റിങിലും ബൗിങിലുമെല്ലാം കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി വന്‍ ഫ്‌ളോപ്പായിരുന്നു ബിന്നി. അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. നേടിയതാവട്ടെ 44 റണ്‍സ് മാത്രം.
കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാല്‍ തുടങ്ങിയ യുവ താരങ്ങളുടെ വരവ് രാജസ്ഥാന്‍ ടീമില്‍ ബിന്നിയുടെ സ്ഥാനത്തിന് തന്നെ ഭീഷണിയായിക്കഴിഞ്ഞു. അടുത്ത സീസണില്‍ ബിന്നിയെ ഒഴിവാക്കി പകരമൊരു ഓപ്പണറെ ടീമിലെത്തിക്കുകയാവും രാജസ്ഥാന്റെ ലക്ഷ്യം.

 ക്രിസ് ജോര്‍ഡന്‍ (ഹൈദരാബാദ്)

ക്രിസ് ജോര്‍ഡന്‍ (ഹൈദരാബാദ്)

ഇംഗ്ലീഷ് പേസറായ ക്രിസ് ജോര്‍ഡനെ കഴിഞ്ഞ സീസണില്‍ ഒെേരയൊരു മല്‍സരത്തില്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരീക്ഷിച്ചത്. മികച്ച പേസര്‍മാര്‍ ഹൈദരാബാദ് ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ ഇന്ത്യന്‍ പേസര്‍മാര്‍.
പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങളുടെ ക്വാട്ട റാഷിദ് ഖാന്‍, കെയ്ന്‍ വില്ല്യംസണ്‍, അലെക്‌സ് ഹെയ്ല്‍സ്, മുഹമ്മദ് നബി എന്നിവര്‍ കൈടയക്കുകയും ചെയ്തതോടെ ജോര്‍ഡന്‍ കഴിഞ്ഞ തവണ ടീമിന് അധികപ്പറ്റായി മാറുകയും ചെയ്തു.
അടുത്ത സീസണില്‍ താരം ഹൈദരാബാദ് ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരം ഒരു ബാറ്റ്‌സ്മാനെയാവും ഹൈദരാബാദ് നോട്ടമിടുക.

 കോറി ആന്‍ഡേഴ്‌സന്‍ (ആര്‍സിബി)

കോറി ആന്‍ഡേഴ്‌സന്‍ (ആര്‍സിബി)

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കോറി ആന്‍ഡേഴ്‌സനില്‍ വലിയ പ്രതീക്ഷകളാണ് കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കുണ്ടായിരുന്നത്. എന്നാല്‍ പരക്കും മോശം ഫോമുമെല്ലാം ആന്‍ഡേഴ്‌സനെ വന്‍ ദുരന്തമാക്കി മാറ്റി. ബാറ്റിങില്‍ വെറും 17 റണ്‍സ് മാത്രമെടുത്ത താരം ബൗളിങിലും വിക്കറ്റ് വീഴ്ത്താനാവാതെ വലഞ്ഞു. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മല്‍സരത്തില്‍ 3.4 ഓവറില്‍ 58 റണ്‍സാണ് ആന്‍ഡേഴ്‌സന്‍ വിട്ടുകൊടുത്തത്.
ആന്‍ഡേഴ്‌സന്‍ ഫ്‌ളോപ്പായി മാറിയതോടെ പിന്നീടുള്ള മല്‍സരങ്ങളില്‍ മോയിന്‍ അലി, കോളിന്‍ ഡിഗ്രാന്‍ഡോം എന്നിവരെ ആര്‍സിബി പരീക്ഷിക്കുകയും ചെയ്തിരുന്നു. ആന്‍ഡേഴ്‌സനെ ഒഴിവാക്കി പകരം ഒരു മാര്‍ക്വി താരത്തെ വാങ്ങാനായിരിക്കും പുതിയ സീസണില്‍ ആര്‍സിബിയുടെ നീക്കം.

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഇന്ത്യയുടെ മുന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങിനെ കഴിഞ്ഞ സീസണില്‍ ടീമിലേക്കു കൊണ്ടുവരാനുള്ള ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നീക്കം പലരെയും അമ്പരപ്പിച്ചിരുന്നു. സംശയിക്കപ്പെട്ടതു പോലെ ഭാജി പഴയ മാജിക്ക് കളിക്കളത്തില്‍ പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ചില മല്‍സരങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്.
ഇമ്രാന്‍ താഹിര്‍, കാണ്‍ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യത്തില്‍ ഭാജിക്കു പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. അടുത്ത സീസണില്‍ ഹര്‍ഭജന്‍ ചെന്നൈ നിരയില്‍ ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണ്.

Story first published: Friday, October 26, 2018, 15:50 [IST]
Other articles published on Oct 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+