Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനേക്കാള്‍ വലുത് ലോകകപ്പ് തന്നെ... പ്രമുഖര്‍ പിന്‍മാറുന്നു? കൂട്ടത്തില്‍ കോലിയും!!

IPLല്‍ നിന്നും വിട്ടുനില്‍ക്കാനിടയുള്ള കളിക്കാര്‍ | Oneindia Malayalam

മുംബൈ: 2019ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 12ാമത്തെ സീസണിനു മുന്‍ എഡിഷനുകളെപ്പോലെ ഗ്ലാമറുണ്ടാവുമോയെന്ന കാര്യം സംശയത്തില്‍. ഏപ്രില്‍- മെയ് മാസങ്ങളിലായിട്ടായിരിക്കും ഐപിഎല്‍ അരങ്ങേറുക. ഐപിഎല്ലിനു തൊട്ടു പിന്നാലെ മെയ് അവസാനത്തോടു കൂടി ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതു തന്നെയാണ് ഐപിഎല്ലിനു മങ്ങലേല്‍പ്പിക്കുന്നത്.

പല പ്രമുഖ താരങ്ങളും ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്ലില്‍ പിന്‍മാറിയേക്കുമെന്നാണ് സൂചനകള്‍, അങ്ങനെ സംഭവിച്ചാല്‍ അത് അവരുടെ ഫ്രാഞ്ചൈസികള്‍ക്കു കനത്ത ആഘാതമായി മാറുകയും ചെയ്യും. ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ടീം ഇന്ത്യയുടെയും ഐപിഎല്ലില്‍ ആര്‍സിബിയുടെയും നായകനായ വിരാട് കോലി ഐപിഎല്ലില്‍ നിന്നും പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇന്ത്യന്‍ ടീമിലെ ചില പ്രമുഖ താരങ്ങള്‍ക്കു അടുത്ത ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന് കോലി തന്നെ നേരത്തേ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു.
കോലി ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നാല്‍ അത് ആര്‍സിബിക്കു കനത്ത ആഘാതമായി മാറും. മുന്‍ സീസണുകളിലെല്ലാം അദ്ദേഹം ആര്‍സിബിക്കായി ബാറ്റിങില്‍ തിളങ്ങിയിരുന്നു. കോലിയില്ലെങ്കില്‍ പകരം ആരെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമെന്നതും ആര്‍സിബിക്കു തലവേദനയുണ്ടാക്കും.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള താരമാണ് പേസര്‍ ജസ്പ്രീത് ബുംറ. കോലി വിശ്രമം നല്‍കണമെന്ന് അഭ്യര്‍ഥിച്ച താരങ്ങളുടെ നിരയില്‍ ബുംറയുമുണ്ടായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമാണ് അദ്ദേഹം. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് ബുംറയെ ദേശീയ ടീമിലെത്തിച്ചത്.
ബുംറയില്ലെങ്കില്‍ ഐപിഎല്ലില്‍ കിരീടം തിരിച്ചുപിടിക്കുകയെന്ന മുംബൈയുടെ പ്രതീക്ഷകള്‍ക്കു തന്നെ മങ്ങലേല്‍ക്കും. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസി ഐപിഎല്ലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. അടുത്ത സീസണില്‍ സിഎസ്‌കെ ബാറ്റിങിലെ കരുത്തുറ്റ സാന്നിധ്യമാവും അദ്ദേഹം. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി ഡുപ്ലെസി ഐപിഎല്ലില്‍ നിന്നും പിന്‍മാറിയാല്‍ അത് സിഎസ്‌കെയുടെ കിരീടമോഹങ്ങള്‍ അവതാളത്തിലാക്കും. ഡുപ്ലെസിയെക്കൂടാതെ അമ്പാട്ടി റായുഡുവും ഷെയ്ന്‍ വാട്‌സനുമാണ് ചെന്നൈ നിരയില്‍ ഫോമിലുള്ള മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരമായ ജോസ് ബട്‌ലര്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെക്കുറെ തനിച്ചാണ് നോക്കൗട്ട് റൗണ്ടിലെത്തിച്ചത്. ഓപ്പണറായി ക്രീസിലെത്തി തുടര്‍ച്ചയായി ഫിഫ്റ്റികള്‍ നേടാന്‍ അദ്ദേഹത്തിനായിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍ നിന്നും പുറത്തായിരുന്ന ബട്‌ലര്‍ ഐപിഎല്ലിലെ തീപ്പൊരി പ്രകടനത്തോടെ ടീമില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനെ വലിയ പ്രതീക്ഷകളോടയാണ് ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്. ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി ബട്‌ലര്‍ ഐപിഎല്ലിനോട് നോ പറഞ്ഞേക്കുമെന്നാണ് സൂചനകള്‍.

ആന്‍ഡ്രു ടൈ

ആന്‍ഡ്രു ടൈ

കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ പേസറായ ആന്‍ഡ്രു ടൈ ആയിരുന്നു. 24 വിക്കറ്റുകളാണ് ടൈ കഴിഞ്ഞ തവണ പോക്കറ്റിലാക്കിയത്. ഈ പ്രകടനത്തോടെ ഓസീസ് ടീമില്‍ സ്ഥാനമുറപ്പിച്ച ടൈയും അടുത്ത ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. സീസണിന്റെ പകുതിക്കു ശേഷം ടൈ എന്തായാലും ഐപിഎല്ലില്‍ ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ നേരത്തേ അറിയിച്ചതാണ്.
ഐപിഎല്ലിന്റെ തുടക്കത്തിലും ഇനി ടൈ കളിച്ചില്ലെങ്കില്‍ അത് പഞ്ചാബ് ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ച കുറയ്ക്കും.

Story first published: Tuesday, December 4, 2018, 13:09 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+