വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുടെ കാര്യം തീരുമാനമായി!! ലോകകപ്പില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട? റെയ്‌ന മുതല്‍ ശ്രേയസ് വരെ...

ഇംഗ്ലണ്ടാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്

By Manu
ലോകകപ്പിൽ ഇവർ ഇന്ത്യക്കായി കളിക്കുമോ? | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇനി ഇന്ത്യയടക്കമുള്ള വമ്പന്‍ ടീമുകള്‍ക്കു മുന്നിലുള്ള ദിവസങ്ങള്‍. ലോകകപ്പിലെ മികച്ച ഇലവനെ കണ്ടെത്താനുള്ള അവസരമാണ് ഇനിയുള്ള പരമ്പരകള്‍. 2011ല്‍ അവസാനമായി ലോക ചാംപ്യന്‍മാരായ ഇന്ത്യയും ഏറെ പ്രതീക്ഷയോടെയാണ് അടുത്ത ലോകകപ്പിനെ കാത്തിരിക്കുന്നത്.

സൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോസൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോ

എതിരാളികളുടെ 'ബോള്‍ട്ടി'ളകി... ഫുട്‌ബോളിലും ബോള്‍ട്ട് തരംഗം!! ഇരട്ടഗോളുമായി ഇതിഹാസം, വീഡിയോ എതിരാളികളുടെ 'ബോള്‍ട്ടി'ളകി... ഫുട്‌ബോളിലും ബോള്‍ട്ട് തരംഗം!! ഇരട്ടഗോളുമായി ഇതിഹാസം, വീഡിയോ

വിരാട് കോലിയുടെ കീഴില്‍ ഇതിനകം തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരെയും കണ്ടെത്തിക്കഴിഞ്ഞു. ഇനി ചിലര്‍ക്കു കൂടി മാത്രമേ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതെ ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ഇതോടെ ഇവരുടെ ലോകകപ്പ് സ്വപ്‌നങ്ങളും കൂടിയാണ് ഏറെക്കുറെ അവസാനിച്ചത്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

വിന്‍ഡീസിനെതിരായ പരമ്പരയിലേക്കു തിരിച്ചു വിളിക്കുമെന്ന് കരുതപ്പെട്ട താരമായിരുന്നു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. 2011ല്‍ ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ അംഗം കൂടിയായിരുന്ന അദ്ദേഹം 226 മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2011ലെ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ യുവരാജ് സിങിനൊപ്പം ശ്രദ്ധേയമായ പങ്ക് വഹിച്ച താരം കൂടിയാണ് റെയ്‌ന. 2015ലെ ലോകകപ്പിലും അദ്ദേഹം ടീമിലുണ്ടായിരുന്നു.
എന്നാല്‍ ഈ ലോകകപ്പിനു ശേഷമാണ് റെയ്‌നയുടെ വീഴ്ച ആരംഭിക്കുന്നത്. ലോകകപ്പിനു ശേഷം കളിച്ച 10 ഇന്നിങ്‌സുകളില്‍ നിന്നും താരം നേടിയത് വെറും 227 റണ്‍സാണ്. ഇതോടെ ഏകദേശം മൂന്നു വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു റെയ്‌ന. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടെങ്കിലും അവസരം മുതലെടുക്കാനായില്ല. ഇതോടെ ഏഷ്യാ കപ്പിലും റെയ്‌നയ്ക്ക് സ്ഥാനം ലഭിച്ചില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരേയും തഴയപ്പെട്ടതോടെ അടുത്ത ലോകകപ്പിലും താരം കളിക്കാനുള്ള സാധ്യതയില്ല.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രം അംഗമായ അജിങ്ക്യ രഹാനെയ്ക്കു അടുത്ത ലോകകപ്പില്‍ സ്ഥാനമുണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. മോശം ഫോമിനെ തുടര്‍ന്നു താരത്തിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ഭീഷണിയിലാണ്. 2015ലെ ലോകകപ്പ് ടീമില്‍ രഹാനെയുണ്ടായിരുന്നു. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടന്ന പരമ്പരകളില്‍ താരം തിളങ്ങുകയും ചെയ്തു. എന്നാല്‍ സമീപകാലത്തായി രഹാനെയുടെ ഫോം നിരാശപ്പെടുത്തനാണ്. വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ താരത്തിനാവുന്നില്ല.
ഇത്തവണത്തെ ലോകകപ്പിന്റെ വേദിയായ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള റെയ്‌ന പക്ഷെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്കു പരിഗണിക്കാതിരുന്നതോടെ ലോകകപ്പ് സംഘത്തില്‍ തങ്ങളുടെ ലിസ്റ്റില്‍ നിങ്ങള്‍ ഇല്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് സെലക്റ്റര്‍മാര്‍.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

തികച്ചും അപ്രതീക്ഷിതമായി ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ദിനേഷ് കാര്‍ത്തികിന് അടുത്ത ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ മികച്ച അവസരമാണ് അടുത്തിടെ ലഭിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും തൊട്ടുപിന്നാലെ ഏഷ്യാ കപ്പ് ടീമിലും ഉണ്ടായിരുന്ന കാര്‍ത്തികിന് പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ തന്റെ സ്ഥാനം ഭദ്രമാക്കാനായില്ല. നിദാഹാസ് ട്രോഫി ഫൈനലിലെ ഹീറോയിസം മാറ്റിനിര്‍ത്തിയാല്‍ സമീപകാലത്തൊന്നും മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ കാര്‍ത്തികിനായിട്ടില്ല. അവസാനത്തെ 32 ഇന്നിങ്‌സുകളില്‍ രണ്ടു തവണ മാത്രമാണ് താരത്തിന് 50ല്‍ കൂടുതല്‍ റണ്‍സെടുക്കാനായത്.
പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാര്‍ത്തികിന്റെ ലോകകപ്പിലേക്കുള്ള വഴി തന്നെ അടച്ചിരിക്കുകയാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വിരാട് കോലിക്കു ശേഷം ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതാരം ശ്രേയസ് അയ്യര്‍ക്കും അടുത്ത ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതിന്റെ തെളിവാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും താരം തഴയപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയുടെ എ ടീമിനു വേണ്ടിയുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും വിന്‍ഡീസിനെതിരേ ശ്രേയസിനെ സെലക്റ്റര്‍മാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങിയിട്ടുള്ള ശ്രേയസിനെ ഇന്ത്യക്കും ഇതേ റോളില്‍ പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ മനീഷ് പാണ്ഡെയെയാണ് തങ്ങള്‍ ഈ റോളിലേക്കു പരിഗണിക്കുന്നതെന്ന സൂചന നല്‍കിയാണ് താരത്തെ വിന്‍ഡീസിനെതിരേ ടീമിലെടുത്തത്.

Story first published: Saturday, October 13, 2018, 13:00 [IST]
Other articles published on Oct 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X