Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നത് സ്റ്റാറുകളില്ലാത്ത ഐപിഎല്‍? യുവി, ഗംഭീര്‍ ഇവര്‍ക്കൊന്നും ടീമില്ല!! ആരാധകര്‍ ആശങ്കയില്‍

വരുന്നത് സ്റ്റാറുകളില്ലാത്ത IPL | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത സീസണിലുള്ള ഐപിഎല്‍ ടീമുകളില്‍ നിന്നും സൂപ്പര്‍ താരങ്ങളായ യുവരാജ് സിങും ഗൗതം ഗംഭീറും ഒഴിവാക്കപ്പെട്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പുതിയ സീസണിലേക്കുള്ള ടീമിന്റെ ലിസ്റ്റ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചപ്പോള്‍ അവയില്‍ ഇരുവരുടെയും പേരുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇരുതാരങ്ങള്‍ക്കും വിനയായത്.

ഇനി ഡിസംബരില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കു വേണ്ടി രംഗത്തുവരുമെന്ന പ്രതീക്ഷ മാത്രമാണ് യുവിക്കും ഗംഭീറിനുമുള്ളത്. എന്നാല്‍ അതിനും സാധ്യത കുറവാണ്. ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ സാധ്യതയില്ലാത്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 യുവരാജ് സിങ്

യുവരാജ് സിങ്

അടുത്ത സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്ന യുവിയുടെ സ്വപ്‌നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചാണ് പഞ്ചാബ് അദ്ദേഹത്തെ പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ വെറും ഏഴു മല്‍സരങ്ങളിലാണ് യുവിക്കു അവസരം ലഭിച്ചത്. ഇവയില്‍ നേടിയതാവട്ടെ 64 റണ്‍സ് മാത്രമാണ്. ഈ പ്രകടനം തന്നെയാണ് പുതിയ സീസണില്‍ യുവിയുടെ കസേര തെറിപ്പിച്ചത്. കഴിഞ്ഞ ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കായിരുന്നു താരത്തെ പഞ്ചാബ് തങ്ങളുടെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്.
ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലും കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലാത്ത യുവിയെ ഇനി ലേലത്തില്‍ ഏതെങ്കിലും ടീം വാങ്ങാനുള്ള സാധ്യത വിരളമാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകളുടെ കരിയറിനു തന്നെയാവും തിരശീല വീഴുക.

 മുസ്തഫിസുര്‍ റഹ്മാന്‍

മുസ്തഫിസുര്‍ റഹ്മാന്‍

ലോക ക്രിക്കറ്റിലെ ബൗളിങ് സെന്‍സേഷനായിരുന്നു ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാന്‍. പക്ഷെ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണിനുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിക്കഴിഞ്ഞു. കഴിഞ്ഞ ലേലത്തില്‍ 2.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിന മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. പക്ഷെ ദേശീയ ടീമിനായി കാഴ്ചവയ്ക്കുന്ന പ്രകടനം ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ പേസര്‍ക്കായില്ല. പിന്നീട് പരിക്കും വില്ലനായതോടെ ടൂര്‍ണമെന്റിന്റെ പകുതിയില്‍ വച്ച് മുസ്തഫിസുര്‍ പിന്‍മാറുകയും ചെയ്തു.
്‌നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ താരമാണ് മുസ്തഫിസുര്‍. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന്റെ പ്രകടനത്തെ തന്നെ ബാധിച്ചു കഴിഞ്ഞു. അടുത്ത സീസണിലെ ഐപിഎല്ലില്‍ താരത്തിന് പുതിയ ടീം ലഭിക്കാന്‍ സാധ്യതയും കുറവാണ്.

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ നിരയിലാണ് ഓസ്‌ട്രേലിയന്‍ താരം മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ സ്ഥാനം. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ലേലത്തില്‍ സ്റ്റാര്‍ക്കിനായി വന്‍ പിടിവലിയാണ് ഫ്രാഞ്ചൈസികള്‍ തമ്മില്‍ നടന്നത്. ഒടുലില്‍ 9.4 കോടി രൂപയ്ക്ക് താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പരിക്കുമൂലം സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ സ്റ്റാര്‍ക്കിനായില്ല. പുതിയ സീസണിനു മുമ്പ് കെകെആര്‍ ഒഴിവാക്കിയവരുടെ നിരയില്‍ സ്റ്റാര്‍ക്കുമുണ്ട്.
അടുത്ത ലോകകപ്പിനുള്ള ഓസീസ് ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് സ്റ്റാര്‍ക്ക്. തങ്ങളുടെ താരങ്ങള്‍ ലോകകപ്പിനു മുമ്പ് തീര്‍ച്ചയായും രാജ്യത്തു നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരങ്ങളിലും ലോകകപ്പ് ക്യാംപിലും പങ്കെടുക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഓസീസ് താരങ്ങള്‍ക്കു രണ്ടോ, മൂന്നോ ആഴ്ച മാത്രമേ ഐപിഎല്ലില്‍ കളിക്കാനാവൂ. ഇത് മുന്നില്‍ കണ്ട് സ്റ്റാര്‍ക്കിനെ ലേലത്തില്‍ ടീമുകള്‍ തഴഞ്ഞേക്കുമെന്നാണ് സൂചന.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

യുവരാജ് സിങിനെപ്പോലെ ഐപിഎല്ലിന്റെ പുതിയ സീസണില്‍ സ്ഥാനം നഷ്ടമായ മറ്റൊരു സൂപ്പര്‍ താരാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ജേതാക്കളാക്കിയ ഗംഭീറിനെ വന്‍ പ്രതീക്ഷകളോടെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. 2.8 കോടി രൂപ ഡല്‍ഹി ഇതിനായി ചെലവിടുകയും ചെയ്തു.
എന്നാല്‍ ഗംഭീറിന്റെ വരവിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ഫ്‌ളോപ്പായതോടെ ആറു മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞ് ടീമില്‍ നിന്നും പിന്‍മാറി. ആറു കളികളില്‍ നിന്നും 85 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്.
കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ 10 മല്‍സരങ്ങളില്‍ നിന്നും 518 റണ്‍സ് അടിച്ചെടുക്കാന്‍ ഗംഭീറിനു കഴിഞ്ഞിരുന്നെങ്കിലും ഐപിഎല്‍ ലേലത്തില്‍ അദ്ദേഹത്തിന് പുതിയ ടീം ലഭിക്കാന്‍ സാധ്യത കുറവാണ്.

അലെക്‌സ് ഹെയ്ല്‍സ്

അലെക്‌സ് ഹെയ്ല്‍സ്

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ അലെക്‌സ് ഹെയ്ല്‍സ്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ഹെയ്ല്‍സ്.
വിലക്കിനെ തുടര്‍ന്നു ഡേവിഡ് വാര്‍ണര്‍ക്കു സീസണ്‍ നഷ്മായതോടെയാണ് പകരക്കാരനായി ഹെയ്ല്‍സിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ താരത്തിനായില്ല. സ്പിന്‍ ബൗളിങിനെ നേരിടുന്നതിലുള്ള പിഴവാണ് ഹെയ്ല്‍സിന്റെ പ്രധാന പോരായ്മ. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ പുതിയ സീസണില്‍ താരത്തെ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ ഭയപ്പെടുകയും ചെയ്യും.

Story first published: Friday, November 16, 2018, 13:31 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+