വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ഓസീസ്: ആരാവും റണ്‍വേട്ടക്കാരന്‍? ഉറപ്പിക്കാം ഇവരിലൊരാള്‍!! കോലി തന്നെയാവുമോ അത്...

നാലു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

By Manu
ആരാവും റണ്‍വേട്ടക്കാരന്‍? | Oneindia Malayalam

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പര അവസാനിച്ചതോടെ ഇനി ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മഴ വില്ലനായ ടി20 പരമ്പര 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഒരു വിജയി ഉണ്ടാവണമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

സ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോസ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോ

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ സന്നാഹം മഴയില്‍ മുങ്ങി; ഇന്ത്യയ്ക്ക് തിരിച്ചടിയായി ചതുര്‍ദിനം ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ സന്നാഹം മഴയില്‍ മുങ്ങി; ഇന്ത്യയ്ക്ക് തിരിച്ചടിയായി ചതുര്‍ദിനം

ബാറ്റിങ് അത്ര എളുപ്പമാവില്ലെങ്കിലും ഈ ടെസ്റ്റ് പരമ്പരയില്‍ ഏറെ റണ്‍സ് നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇരുടീമിലുമുണ്ട്. പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഷോണ്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ്

ഐപിഎല്ലില്‍ ഏറെ റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള താരമാണ് ഓസ്‌ട്രേലിയയുടെ മധ്യനിര ബാറ്റ്‌സ്മാനായ ഷോണ്‍ മാര്‍ഷ്. ഇന്ത്യക്കെതിരേ പലപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള മാര്‍ഷിനെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ഇന്ത്യക്കെതിരേ മാര്‍ഷ് മിന്നാനുള്ള സാധ്യത കൂടുതലാണ്.
ടെസ്റ്റ് പരമ്പരയില്‍ നാലാമനായിട്ടാവും താരം ക്രീസിലെത്തുക. 34 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള മാര്‍ഷ് 35.03 ശരാശരിയില്‍ 2082 റണ്‍സ് നേടിയിട്ടുണ്ട്.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമാണ് മധ്യനിര ബാറ്റ്‌സ്മാനായ അജിങ്ക്യ രഹാനെ. ടെസ്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഏഷ്യക്കു പുറത്ത് ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള രഹാനെ ഓസീസിനെതിരായ പരമ്പരയിലും മികച്ച പ്രകടനം നടത്തുമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അത്ര തിളങ്ങാന്‍ കഴിയാതിരുന്ന അദ്ദേഹം ഓസീസിനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.
തൊട്ടുമുമ്പത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രഹാനെ മിന്നിയിരുന്നു. 55നു മുകളില്‍ ശരാശരിയില്‍ റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 147 ആയിരുന്നു.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ടെസ്റ്റിലെ പിന്‍ഗാമിയെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ക്രീസില്‍ നിലയുറപ്പിക്കാന്‍ കുറച്ചു സമയം വേണമെങ്കിലും ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പുജാരയെ പുറത്താകുക ദുഷ്‌കരം തന്നെയാവും.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മൂന്നു മല്‍സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെങ്കിലും നാലാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ പുജാര തിരിച്ചുവന്നിരുന്നു. 64 ടെസ്റ്റുകൡ നിന്നും 15 സെഞ്ച്വറികളുള്‍പ്പെടെ 5000ന് അടുത്ത റണ്‍സ് താരം നേടിയിട്ടുണ്ട്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് പുജാര നടത്തിയത്.

ഉസ്മാന്‍ ഖവാജ

ഉസ്മാന്‍ ഖവാജ

ഓസ്‌ട്രേലിയന്‍ നിരയിലെ ഏറ്റവും മികച്ചബ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഉസ്മാന്‍ ഖവാജ. വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ ഓസീസ് ബാറ്റിങിലെ നട്ടെല്ലായി ഖവാജ മാറിയേക്കും. പാകിസ്താനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു. പാക് വംശജന്‍ കൂടിയായ ഖവാജ ഇന്ത്യക്കെതിരേയും പ്രകടനം ആവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാണ്.
പരിക്കുകാരണം ഇപ്പോള്‍ വിശ്രമത്തിലാണെങ്കിലും ആദ്യ ടെസ്റ്റിനു മുമ്പ് ഖവാജ ഫിറ്റ്‌ന്‌സ് വീണ്ടെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 34 ടെസ്റ്റുകളില്‍ നിന്നും 45ന് അടുത്ത് ശരാശരിയില്‍ 2452 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യ കളിക്കുന്ന ഏതു പരമ്പരയിലും റണ്‍വേട്ടക്കാരുടെ സാധ്യതാ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുണ്ടാവും. ഇത്തവണയും ഇതില്‍ മാറ്റമൊന്നുമില്ല. നിലവില്‍ ടെസ്റ്റ് റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കോലിയില്‍ നിന്നും വലിയ ഇന്നിങ്‌സുകളാണ് ടീം പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം 593 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
2014-15ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ കോലി റണ്‍മഴ പെയ്യിച്ചിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 694 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. 86 ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കമാണ് കോലി ഇത്രയും റണ്‍സെടുത്തത്.

Story first published: Wednesday, November 28, 2018, 13:06 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X