വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ടീം ഇന്ത്യയുടെ ലക്ഷ്യം ജയമോ? എങ്കില്‍ ഇവര്‍ വേണ്ട!! പുറത്താക്കിയേ തീരൂ...

വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ലോക ഒന്നാം റാങ്കുകാരായ ടീം ഇന്ത്യ. ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ നടന്ന ആദ്യടെസ്റ്റില്‍ ജയിക്കാമായിരുന്നിട്ടും അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയിലൂടെ ഇന്ത്യ അനിവാര്യമായ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയുമൊഴികെ ഇന്ത്യന്‍ നിരയില്‍ ഒരാള്‍പോലും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല.

പാണ്ഡ്യ ജൂനിയര്‍ കപിലോ? താരതമ്യം പോലും അര്‍ഹിക്കുന്നില്ല!! കപില്‍ പ്രതിഭാസമെന്ന് ഗവാസ്‌കര്‍ പാണ്ഡ്യ ജൂനിയര്‍ കപിലോ? താരതമ്യം പോലും അര്‍ഹിക്കുന്നില്ല!! കപില്‍ പ്രതിഭാസമെന്ന് ഗവാസ്‌കര്‍

വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയമാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ഒന്നാം ടെസ്റ്റില്‍ കളിച്ച ചിലരെ ഒഴിവാക്കാനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. അടുത്ത ടെസ്റ്റില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടവര്‍ ആരൊക്കെയെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഓപ്പണറായ ശിഖര്‍ ധവാന് ടെസ്റ്റില്‍ പക്ഷെ പലപ്പോഴും ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റില്‍ ധവാനെ ടീമില്‍ നിന്നും ഒഴിവാക്കിയേ തീരൂ. ഏഷ്യക്കു പുറത്ത് ടെസ്റ്റുകളലില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. സ്വിങ് ബൗളിങിനെതിരേ ധവാന്‍ ശരിക്കും പതറുകയാണ്.
ലോര്‍ഡ്‌സില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ ധവാനെ പുറത്തിരുത്തി പകരം ലോകേഷ് രാഹുലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ധവാന്റെ പകരക്കാരനായി ചേതേശ്വര്‍ പുജാരയെ കളിപ്പിക്കുകയും വേണം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തി. ടീമിനെ ജയിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമാണ് താരം ആദ്യ ടെസ്റ്റില്‍ നഷ്ടപ്പെടുത്തിയത്. വിക്കറ്റ് കീപ്പിങില്‍ പിഴവുകളൊന്നും സംഭവിച്ചില്ലെങ്കിലും ബാറ്റിങില്‍ കാര്‍ത്തിക് ശരാശരിയിലൊതുങ്ങി. രണ്ടിന്നിങ്‌സുകളിലായി 20 റണ്‍സ് മാത്രമാണ് താരം നേടിയത്.
രണ്ടാം ടെസ്റ്റില്‍ കാര്‍ത്തികിനു പകരം യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിനെ പരീക്ഷിക്കാന്‍ കോലി തയ്യാറാവണം. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പന്തിന് ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. രണ്ടാമിന്നിങ്‌സില്‍ 200 റണ്‍സ് പോലുമെടുക്കാന്‍ എതിരാളികളെ ഇന്ത്യ അനുവദിച്ചില്ല. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിലെ ഏറ്റവും ദുര്‍ബലമായ കണ്ണി ഉമേഷ് യാദവായിരുന്നു.
പരിക്കില്‍ നിന്നും മുക്തനായ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്നെക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ഉമേഷിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കണം.

Story first published: Tuesday, August 7, 2018, 11:19 [IST]
Other articles published on Aug 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X