വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019ല്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞവര്‍... ഏകദിനത്തിലെ തുടക്കം, കേമനാര്?

ചില യുവ താരങ്ങള്‍ ഇന്ത്യക്കായി കന്നി മല്‍സരം കളിച്ചിരുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കിയ വര്‍ഷമായിരുന്നു 2019. നിരവധി പരമ്പര നേട്ടങ്ങള്‍ വിരാട് കോലിയും സംഘവും നാട്ടിലും വിദേശത്തും ആഘോഷിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ മാത്രമാണ് ഇന്ത്യക്കു വലിയ തിരിച്ചടി നേരിട്ടത്. കിരീട ഫേവറിറ്റുകളിലായിരുന്ന ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു.

ഐപിഎല്‍ 2020: കസറിയാല്‍ ടീം ഇന്ത്യയില്‍... ഇവരെ നോക്കി വച്ചോ, സെലക്ടര്‍മാരുടെ 'നോട്ടപ്പുള്ളികള്‍'ഐപിഎല്‍ 2020: കസറിയാല്‍ ടീം ഇന്ത്യയില്‍... ഇവരെ നോക്കി വച്ചോ, സെലക്ടര്‍മാരുടെ 'നോട്ടപ്പുള്ളികള്‍'

കഴിഞ്ഞ വര്‍ഷം ലോകകപ്പിനു മുമ്പും ശേഷവും ചില യുവ താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. 2019ല്‍ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചവര്‍ ആരൊക്കെയെന്നു നോക്കാം.

ശിവം ദുബെ

ശിവം ദുബെ

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഏകദിനത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ച താരമാണ് മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പരയിലൂടെയായിരുന്നു താരം ദേശീയ ടീമിനായി ആദ്യമായി ഇറങ്ങിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനമായി കളിച്ച ഏകദിന പരമ്പരയിലൂടെയാണ് ദുബെ ഏകദിനത്തില്‍ അരങ്ങേറിയത്. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ദുബെയ്ക്കു ബാറ്റിങിലും ബൗളിങിലും കാര്യമായ സംഭാവന നല്‍കാനായില്ല. ഇതേ തുടര്‍ന്നു തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ താരത്തിന് അവസരം നഷ്ടമാവുകയും ചെയ്തു.

നവദീപ് സെയ്‌നി

നവദീപ് സെയ്‌നി

ഡല്‍ഹിയില്‍ നിന്നുള്ള പേസര്‍ നവദീപ് സെയ്‌നിയുടെ അരങ്ങേറ്റവും 2019ല്‍ കണ്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലാണ് സെയ്‌നി ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. കന്നി മല്‍സരത്തില്‍ നാലു വിക്കറ്റുമായി പേസര്‍ കസറുകയും ചെയ്തു.
വിന്‍ഡീസിനെതിരേ തന്നെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലൂടെയായിരുന്നു സെയ്‌നിയുടെ ഏകദിന അരങ്ങേറ്റം. പരിക്കേറ്റ ദീപക് ചഹറിനു പകരമാണ് താരം ടീമിലെത്തിയത്. ആദ്യ മല്‍സരത്തില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത സെയ്‌നി തുടക്കം മോശമാക്കിയില്ല.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഏകദിനത്തില്‍ അരങ്ങേറിയത് 2019 ജനുവരിയിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യയെ വിലക്കിയതോടെ പകരക്കാരനായി ശങ്കറിന് നറുക്കുവീഴുന്നത്.
പരമ്പരയിലെ മൂന്നാം ഏകദിനത്തിലൂടെ അരങ്ങേറിയ ശങ്കര്‍ 45 റണ്‍സെടുത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പരിക്കു കാരണം ലോകകപ്പിനിടെ ശങ്കര്‍ നാട്ടിലേക്കു മടങ്ങേണ്ടി വന്നു. അതിനു ശേഷം ടീം ഇന്ത്യക്കൊപ്പം താരത്തിനെ കണ്ടിട്ടില്ല.

Story first published: Wednesday, January 1, 2020, 13:14 [IST]
Other articles published on Jan 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X