For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും!! ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, താരങ്ങള്‍ ഇനിയും..

ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളിലൊരാളാണ് രോഹിത്

By Manu
IPLല്‍ ഏറ്റവുമധികം തവണ ഡെക്കായ താരങ്ങൾ | Oneindia Malayalam

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ സ്ഥാനം. തന്റേതായ ദിവസം ബൗളര്‍മാര്‍മാര്‍ക്കു മേല്‍ കത്തിക്കയറി മല്‍സരഫലം തന്നെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു ശേഷിയുണ്ട്. ഈ അസാധാരണ പ്രഹരശേഷി കൊണ്ടു തന്നെയാണ് ആരാധകര്‍ രോഹിത്തിന് ഹിറ്റ്മാനെന്ന വിശേഷണവും നല്‍കിയത്.

ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. എന്നാല്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവുമധികം തവണ ഡെക്കായ താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്.

12 തവണ പൂജ്യത്തിന് പുറത്ത്

12 തവണ പൂജ്യത്തിന് പുറത്ത്

ഐപിഎല്ലിലെ കഴിഞ്ഞ 11 സീസണിലെ ചരിത്രം പരിശോധിച്ചാല്‍ 12 തവണയാണ് രോഹിത്ത് അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടത്. ഐപിഎല്ലില്‍ 173 മല്‍സരങ്ങൡ നിന്നും 4493 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ തന്നെയാണ് 12 തവണ ഡെക്കായി മടങ്ങി രോഹിത് ആവശ്യമില്ലാത്ത ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കിയത്.
മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് മൂന്നു തവണ ടീമിന് കിരീടം നേടിക്കൊടുത്തിട്ടുണ്ട്. 2017ലായിരുന്നു മൂന്നാം കിരീടം. ഇത്തവണ മുംബൈയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതോടൊപ്പം മറ്റൊരു ഡെക്ക് കൂടി ആവാതിരിക്കാവും ഹിറ്റ്മാന്റെ ശ്രമം.

ഗൗതം ഗംഭീര്‍ (12 ഡെക്കുകള്‍)

ഗൗതം ഗംഭീര്‍ (12 ഡെക്കുകള്‍)

രോഹിത്തിനെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറും 12 തവണ ഐപിഎല്ലില്‍ ഡെക്കായി മടങ്ങിയിട്ടുണ്ട്. രണ്ടു തവണ കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഗംഭീര്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു. സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നാലാമതുള്ള താരം കൂടിയാണ് ഗംഭീര്‍. 4217 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

പാര്‍ഥീവ് പട്ടേല്‍ (12 ഡെക്കുകള്‍)

പാര്‍ഥീവ് പട്ടേല്‍ (12 ഡെക്കുകള്‍)

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥീവ് പട്ടേലും 12 തവണ ഐപിഎല്‍ കരിയറില്‍ പൂജ്യത്തിന് ഔട്ടായിട്ടുണ്ട്. കരിയറില്‍ വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പാര്‍ഥീവ് 2475 റണ്‍സാണ് ഇതുവരെ നേടിയത്.
വരാനിരിക്കുന്ന സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് 34 കാരനായ താരം കളിക്കുക.

മനീഷ് പാണ്ഡെ (12 ഡെക്കുകള്‍)

മനീഷ് പാണ്ഡെ (12 ഡെക്കുകള്‍)

ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും ഐപിഎല്ലില്‍ 12 തവണ ഡെക്കായവരുടെ കൂട്ടത്തിലുണ്ട്. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് 29കാരന്‍. ഒരു സെഞ്ച്വറിയും 12 ഫിഫ്റ്റികളുമടക്കം 2499 റണ്‍സ് പാണ്ഡെ ഇതിനകം നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2014ലെ ഐപിഎല്ലില്‍ കെകെആര്‍ ജേതാക്കളായപ്പോള്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പാണ്ഡെയായിരുന്നു. പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് പാണ്ഡെ ബാറ്റേന്തുക.

പിയൂഷ് ചൗള, ഹര്‍ഭജന് സിങ് (12 ഡെക്കുകള്‍)

പിയൂഷ് ചൗള, ഹര്‍ഭജന് സിങ് (12 ഡെക്കുകള്‍)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള എന്നിവര്‍ കൂടി 12 തവണ ഡെക്കായി പുറത്തായിട്ടുണ്ട്. ഐപിഎല്ലില്‍ 134 വിക്കറ്റുകളും 800ന് അടുത്ത് റണ്‍സും നേടിയിട്ടുള്ള താരമാണ് ഹര്‍ഭജന്‍. 38 കാരനായ ഭാജി പുതിയ സീസണില്‍ സിഎസ്‌കെയോടൊപ്പമാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ കൂടിയായിരിക്കും ഇത്.
അതേസമയം, ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളറാണ് ചൗള. 140 വിക്കറ്റുകളാണ് 30 കാരനായ താരത്തിന്റെ സമ്പാദ്യം.

Story first published: Monday, March 18, 2019, 13:22 [IST]
Other articles published on Mar 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+