ഐപിഎല്‍: മലിങ്കയ്ക്ക് ഇപ്പോഴും പൊന്നുംവില!! ലേലത്തില്‍ ഇവര്‍ ടീമുകളുടെ കൈപൊള്ളിക്കും
ദില്ലി: ഐപിഎല്‍ ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 18ന് രാജസ്ഥാനിലെ ജയ്പൂരിലാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണിലേക്കുള്ള ലേലം അരങ്ങേറുന്നത്. ലേലത്തിനായി 1003 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
അടുത്ത സീസണിലെ ഐപിഎല്ലില്‍ ടീം ലഭിക്കുമോയെന്ന് ഉറപ്പില്ലെങ്കിലും ലേലത്തിനുള്ള ചില വിദേശ താരങ്ങള്‍ക്കു വലിയ അടിസ്ഥാന വിലയാണുള്ളത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കോറി ആന്‍ഡേഴ്‌സന്‍
കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമായിരുന്നു ന്യൂസിലാന്‍ഡിന്റെ ഓള്‍റൗണ്ടറായ കോറി ആന്‍ഡേഴ്‌സന്‍. എന്നാല്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ആര്‍സിബിക്കായി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചുള്ളൂ. വെറും 17 റണ്‍സാണ് മൂന്നു മല്‍സരങ്ങളില്‍ ആന്‍ഡേഴ്‌സന്‍ നേടിയത്. സീസണിനു ശേഷം ആര്‍സിബി അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.

സാം കറെന്‍
ഇംഗ്ലണ്ടിന്റെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനാണ് സാം കറെന്‍. ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങിലും ബൗളിങിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഇടംകൈയന്‍ പേസറും വാലറ്റത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനുമാണ് കറെന്‍.
ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ഐപിഎല്ലിലാണ് താരത്തിന്റെ പ്രതീക്ഷകള്‍.

കോളിന്‍ ഇന്‍ഗ്രാം
ദക്ഷിണാഫ്രിക്കന്‍ താരമായ കോളിന്‍ ഇന്‍ഗ്രാം 2013ലാണ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും മറ്റു ടൂര്‍ണമെന്റുകളിലെയും സമീപകാലത്തെ മികച്ച പ്രകടനം ഐപിഎല്ലിലും ഇന്‍ഗ്രാമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
കൗണ്ടി ക്രിക്കറ്റില്‍ ഗ്ലാമര്‍ഗോന്‍ ടീമിനായി ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും താരം മിന്നിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും രണ്ടു കോടിയായിരുന്നു ഇന്‍ഗ്രാമിന്റെ അടിസ്ഥാനവില. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങിയിരുന്നില്ല.

ആഞ്ചലോ മാത്യൂസ്
ശ്രീലങ്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ആഞ്ചലോ മാത്യൂസും ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താമെന്ന ശുഭപ്രതീക്ഷയിലാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കനായ മാത്യൂസ് ഫീല്‍ഡിങിലും മോശമല്ല. കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും രണ്ടു കോടി രൂപയാണ് മാത്യൂസ് തന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നില്ല.

ലസിത് മലിങ്ക
കരിയര്‍ ഏറക്കുറെ അവസാനിച്ചെങ്കിലും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെയും അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. കഴിഞ്ഞ സീസണണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചായിരുന്ന അദ്ദേഹം അടുത്ത സീസണില്‍ കളിക്കളത്തിലേത്ത് മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലാണ്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് മലിങ്ക. 2017ലെ ഐപിഎഎല്ലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അന്ന് 12 മല്‍സരങ്ങളില്‍ നിന്നും പേസര്‍ 11 വിക്കറ്റെടുത്തിരുന്നു.

ഷോണ്‍ മാര്‍ഷ്
പ്രഥമ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ മധ്യനിര താരം ഷോണ്‍ മാര്‍ഷിന്റെയും അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. നിലവില്‍ ഓസീസിന്റെ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് മാര്‍ഷ്.
കഴിഞ്ഞ ലേലത്തില്‍ 1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരു ഫ്രാഞ്ചൈസിക്കും മാര്‍ഷിനെ വേണ്ടായിരുന്നു. 2017ലാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്ന് ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മാര്‍ഷ് 264 റണ്‍സെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications