വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍

ധോണിക്കു കീഴിലാണ് പലരും മിന്നും താരങ്ങളായി മാറിയത്

koh dhoni

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ക്യാപ്റ്റനാണ് മുന്‍ നായകന്‍ എംഎസ് ധോണി. ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന വന്‍ ശക്തികളായി ടീം ഇന്ത്യയെ ഉടച്ചു വാര്‍ത്തത് ധോണിയാണ്. അദ്ദേഹത്തിനു കീഴിലുള്ള ടീമിന്റെ കിരീടവിജയങ്ങള്‍ തന്നെ ഇത് അടിവരയിടുന്നു. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു സമ്മാനിച്ച നായകന്‍ കൂടിയാണ് അദ്ദേഹം. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഏക നായകനും ധോണി തന്നെ.

സിഎസ്‌കെയും ആര്‍സിബിയും, ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ധോണിയല്ല! ചൂണ്ടിക്കാട്ടി മക്കുല്ലംസിഎസ്‌കെയും ആര്‍സിബിയും, ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ധോണിയല്ല! ചൂണ്ടിക്കാട്ടി മക്കുല്ലം

ഐപിഎല്ലില്‍ ധോണിയുടെ ക്യാപ്റ്റന്‍സി... വിജയരഹസ്യമെന്ത്? സിഎസ്‌കെയുടെ മുന്‍ ഹീറോ പറയുന്നുഐപിഎല്ലില്‍ ധോണിയുടെ ക്യാപ്റ്റന്‍സി... വിജയരഹസ്യമെന്ത്? സിഎസ്‌കെയുടെ മുന്‍ ഹീറോ പറയുന്നു

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലിക്കു കീഴിലും നിരവധി നേട്ടങ്ങള്‍ ഇന്ത്യ കുറിച്ചു കഴിഞ്ഞെങ്കിലും അവയൊന്നും ധോണിയോളം വരില്ല. കോലിയുള്‍പ്പെടെ നിലവില്‍ ടീമിന്റെ നട്ടെല്ലായി മാറിയ പല താരങ്ങളെയും പ്രതിസന്ധി ഘട്ടത്തില്‍ ടീമില്‍ തുടരാന്‍ സഹായിച്ചത് ധോണിയുടെ പിന്തുണയായിരുന്നു. ധോണി ക്യാപ്റ്റനായിരിക്കെ മികച്ച പ്രകടനം നടത്തുകയും എന്നാല്‍ കോലി നായകസ്ഥാനത്തേക്കു വന്ന ശേഷം നിരാശപ്പെടുത്തുകയും ചെയ്ത ചില വമ്പന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ധോണിയേക്കാള്‍ മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് പക്ഷെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത് ധോണിക്കാലത്താണ്. ദീര്‍ഘകാലം ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായിരുന്നു അദ്ദേഹം. ധോണിക്കൊപ്പം ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് യുവി.
അര്‍ബുദത്തെ തുടര്‍ന്ന് 2011ല ലോകകപ്പിനു ശേഷം ടീമില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന യുവി 2012ല്‍ ധോണി ക്യാപ്റ്റനായിരിക്കെ തന്നെ ടീമില്‍ തിരിച്ചെത്തി. 2012, 13 വര്‍ഷങ്ങളില്‍ യഥാക്രമം 14, 19 മല്‍സരങ്ങളിലാണ് യുവി കളിച്ചത്. എന്നാല്‍ 25 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 2014ല്‍ ആറു മല്‍സരങ്ങളില്‍ അദ്ദേഹം ഇറങ്ങി. നേടിയത് 100 റണ്‍സ് മാത്രം. 2016ല്‍ വീണ്ടും ടീമിലെത്തിയ യുവി 15 മല്‍സരങ്ങളില്‍ നിന്നും 166 റണ്‍സെടുത്തു. അസുഖം ഭേദമായി മടങ്ങിയെത്തിയ ശേഷം യുവിക്കു പഴയ മികവ് ആവര്‍ത്തിക്കാനിയിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും വിവിധ ഫോര്‍മാറ്റുകളിലായി ധോണിക്കു കീഴില്‍ 175 മല്‍സസരങ്ങളില്‍ നിന്നും 5002 റണ്‍സ് അദ്ദേഹം നേടി.
2017ല്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്ന ശേഷം യുവിയെ ടീമിലുള്‍പ്പെടുത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 415 റണ്‍സും അദ്ദേഹം നേടി. എന്നാല്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതിരുന്നത് യുവിക്കു തിരിച്ചടിയായി. ധോണിയില്‍ നിന്നു ലഭിച്ചതു പോലൊരു പിന്തുണ കോലിയെന്ന നായകനില്‍ നിന്നു ലഭിക്കാതിരുന്നതും അദ്ദേഹത്തിനെ തളര്‍ത്തി.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

യുവരാജിനെപ്പോലെ തന്നെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ മറ്റൊരു അവിഭാജ്യ ഘടകമായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും റെയ്‌നയെ ശരിക്കും ഉപയോഗിക്കാന്‍ ധോണിക്കു സാധിച്ചു. 2015നും 16നും ഇടയില്‍ ഫോമില്‍ മങ്ങലേറ്റെങ്കിലും അതു വരെ ധോണിയുടെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു റെയ്‌ന. ധോണിക്കു കീഴില്‍ 228 മല്‍സരങ്ങളില്‍ നിന്നും 35 ശരാശരിയില്‍ 6228 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. കൂടാതെ 50 വിക്കറ്റുകളും താരം നേടി. 2010നും 14നും ഇടയില്‍ ധോണിയുടെ അഭാവത്തില്‍ 15 മല്‍സരങ്ങളില്‍ റെയ്‌ന ടീമിനെ നയിക്കുകയും ചെയ്തു.
എന്നാല്‍ കോലി ക്യാപ്റ്റനായതോടെ വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്ന റെയ്‌ന ടീമിനു അകത്തും പുറത്തുമായി തുടര്‍ന്നു. ഇടയ്ക്കു പരിക്കുകളും താരത്തെ വേട്ടയാടി. 2017ല്‍ കോലിക്കു കീഴില്‍ മൂന്നും 2018ല്‍ 16ഉം മല്‍സരങ്ങളാണ് റെയ്‌ന കളിച്ചത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 26 മല്‍സരങ്ങളില്‍ നിന്നും 542 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ധോണിയുടെ മറ്റൊരു തുറുപ്പുചീട്ടായിരുന്നു സ്പിന്നര്‍ ആര്‍ അശ്വിന്‍. മൂന്നു ഫോര്‍മാറ്റുകളിലും അശ്വിനെപ്പോലെ ധോണി ഉപയോഗിച്ച മറ്റൊരു കളിക്കാരനുണ്ടാവില്ല. ഇപ്പോള്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസറ്റ് ടീമിന്റെ ഭാഗമാണ് അശ്വിന്‍. എന്നാല്‍ നേരത്തേ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ധോണിയുടെ തുറുപ്പുചീട്ടായിരുന്നു താരം. നിരവധി മല്‍സരങ്ങളില്‍ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ തന്നെ അശ്വിന് നല്‍കി ധോണി പരീക്ഷണം നടത്തിയിട്ടുണ്ട്. ധോണി നല്‍കിയ അകമഴിഞ്ഞ പിന്തുണയായിരുന്നു അശ്വിന്റെ കരുത്ത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും അശ്വിനായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 78 ഏകദിനങ്ങളും 42 ടി20കളും കളിച്ച സ്പിന്നര്‍ യഥാക്രമം 105ഉം 49ഉം വിക്കറ്റുകള്‍ നേടടിയിട്ടുണ്ട്.
എന്നാല്‍ കോലിയുടെ അഗ്രസീവായ ക്യാപ്റ്റന്‍സി ശൈലിക്കു യോജിച്ചതായിരുന്നില്ല അശ്വിന്റെ ബൗളിങ്. കോലി വിചാരിച്ചതു പോലെ വിക്കറ്റെടുക്കാന്‍ കഴിയാതിരുന്നതോടെ അദ്ദേഹം ടീമിനു പുറത്താവുകയും ചെയ്തു. കോലിക്കു കീഴില്‍ 20 ഏകദിനങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ടി20യിലാവട്ടെ ഒരു മല്‍സരം മാത്രം കളിച്ച അദ്ദേഹത്തിനു വിക്കറ്റും ലഭിച്ചില്ല.

Story first published: Tuesday, March 24, 2020, 14:31 [IST]
Other articles published on Mar 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X