For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇപ്പോള്‍ ആര്‍ക്കുമറിയില്ല, ലോകകപ്പോടെ ലോകമറിയും!! ഇവരാവുമോ സര്‍പ്രൈസ് താരങ്ങള്‍?

മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
ലോകകപ്പിലെ സര്‍പ്രൈസ് താരങ്ങൾ | #CWC19 | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെയ് 30നു ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചില താരങ്ങളുടെ തലവര തന്നെ മാറ്റാനിടയുണ്ട്. ഇപ്പോള്‍ ആര്‍ക്കും അത്ര സുപരിചിതരല്ലാത്ത ഇവര്‍ ലോകകപ്പോടെ താര പദവിയിലേക്കുയര്‍ന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ചില ടീമുകളില്‍ ഇത്തരത്തില്‍ ഞെട്ടിക്കാന്‍ ശേഷിയുള്ള ചില കളിക്കാരുണ്ട്. ലോകകപ്പിലെ സര്‍പ്രൈസ് താരമാവുമെന്ന് കരുതപ്പെടുന്ന ഈ കളിക്കാര്‍ ആരൊക്കെ ആയിരിക്കുമെന്നു നോക്കാം.

അവിഷ്‌ക ഫെര്‍ണാണ്ടോ (ശ്രീലങ്ക)

അവിഷ്‌ക ഫെര്‍ണാണ്ടോ (ശ്രീലങ്ക)

ശ്രീലങ്കയുടെ പുതിയ കണ്ടെത്തലാണ് വലം കൈയന്‍ ബാറ്റ്‌സ്മാനായ അവിഷ്‌ക ഫെര്‍ണാണ്ടോ. ലങ്കന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവാന്‍ ശേഷിയുള്ള കൡക്കാരനെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയിലൂടെയായിരുന്നു ഫെര്‍ണാണ്ടോയുടെ അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റോ, ലിസ്റ്റ് എ ക്രിക്കറ്റോ പോലും കളിക്കാതെയാണ് താരം നേരിട്ട് സീനിയര്‍ ടീമിലെത്തിയത്.
അണ്ടര്‍ 19 ക്രിക്കറ്റില്‍ ഫെര്‍ണാണ്ടോ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ലങ്കയ്ക്കു വേണ്ടി യൂത്ത് ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത താരമാണ് അദ്ദേഹം (1379 റണ്‍സ്). 21 കാരനായ ഫെര്‍ണാണ്ടോ നിലവില്‍ ലങ്കയ്ക്കായി അഞ്ച് ഏകദിനങ്ങളിലും മൂന്നു ടി20കളിലും മാത്രമേ കളിച്ചിട്ടുള്ളൂ.

ഹസ്‌റത്തുള്ള സസായ് (അഫ്ഗാനിസ്താന്‍)

ഹസ്‌റത്തുള്ള സസായ് (അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് ഹസ്‌റത്തുള്ള സസായ്. ഇടംകൈയയന്‍ ബാറ്റ്‌സ്മാനായ സസായ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കരിയറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടി20കളില്‍ തുടര്‍ച്ചയായി രണ്ടു ഫിഫ്റ്റികള്‍ താരം നേടിയിട്ടുണ്ട്.
അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി സസായ് റെക്കോര്‍ഡിട്ടിരുന്നു. അതോടൊപ്പം 12 പന്തുകളില്‍ ഫിഫ്റ്റിയെന്ന യുവരാജ് സിങിന്റെ റെക്കോര്‍ഡിനൊപ്പവും ഇതേ കളിയില്‍ താരമെത്തി.
ഈ വര്‍ഷം ടി20യില്‍ വെറും 62 പന്തില്‍ 162 റണ്‍സ് അടിച്ചുകൂട്ടി സസായ് വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. ടി20യിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഏകദിനത്തില്‍ ഇതുവരെ എട്ടു മല്‍സരങ്ങള്‍ കളിച്ചെങ്കിലും ടി20യിലേതു പോലെ മിന്നുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.

റാസ്സി വാന്‍ഡര്‍ ഡ്യൂസെന്‍ (ദക്ഷിണാഫ്രിക്ക)

റാസ്സി വാന്‍ഡര്‍ ഡ്യൂസെന്‍ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ വലം കൈയന്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനാണ് റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ലയണ്‍സിനു വേണ്ടിയാണ് 30കാരനായ താരം കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും ദേശീയ ടീമിനായി കളിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന നിര്‍ഭാഗ്യവാന്‍ കൂടിയാണ് ഡ്യുസെന്‍.
2018ല്‍ സിംബാബ്‌വെയ്‌ക്കെതിരായ അരങ്ങേറ്റ ടി20യില്‍ തന്നെ ഫിഫ്റ്റിയുമായി താരം വരവറിയിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഏകദിന അരങ്ങേറ്റത്തില്‍ പാകിസ്താനെതിരേ 93 റണ്‍സും ഡ്യുസെന്‍ നേടി. ഏകദിനത്തില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 88.25 ശരാശരിയില്‍ താരം 353 റണ്‍സെടുത്തിട്ടുണ്ട്. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Tuesday, May 21, 2019, 14:48 [IST]
Other articles published on May 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+