ലോകകപ്പ് കഴിഞ്ഞാല്‍ സമയം തെളിയും... ഇവര്‍ക്ക് ഇന്ത്യന്‍ അരങ്ങേറ്റം, ഐപിഎല്ലിലെ മിന്നും താരങ്ങള്‍
മുംബൈ: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. ചിലര്‍ക്കു വിശ്രമം അനുവദിക്കപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്കു സ്ഥാനവും നഷ്ടമായേക്കുമെന്നാണ് സൂചന. ഐപിഎല്ലിന്റെ വരവിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതിഭകളുടെ കാര്യത്തില്‍ പഞ്ഞമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ നിരവധി യുവതാരങ്ങളാണ് അവസരം കാത്ത് ടീമിനു പുറത്തുള്ളത്.
ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള പരമ്പരകളില്‍ ഇവരില്‍ ചിലര്‍ക്ക് ഇന്ത്യ അരങ്ങേറാന്‍ അവസരം നല്‍കുമെന്നാണ് വിവരം. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കാനിടയുള്ള ഈ താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്നു നോക്കാം.

രാഹുല്‍ ചഹര്‍
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് 19 കാരനായ സ്പിന്നര്‍ രാഹുല്‍ ചഹര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത രാഹുല്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
സീസണില്‍ മുംബൈക്ക് വേണ്ടി ഏറ്റവും മികച്ച ഇക്കോണമി റേറ്റോടെ പന്തെറിഞ്ഞ താരവും ചഹറാണ് (6.55). 2016-17ല്‍ രാജസ്ഥാനു വേണ്ടി രഞ്ജി ട്രോഫിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരേ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലും ചഹറുണ്ടായിരുന്നു. നാല് ഇന്നിങ്‌സുകളിലായി ഒരു അഞ്ചു വിക്കറ്റ് നേട്ടമടക്കം 14 വിക്കറ്റുകളും സ്പിന്നര്‍ വീഴ്ത്തിയിരുന്നു.

നവദീപ് സെയ്‌നി
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ദുരന്തമായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വസിക്കാന്‍ വക നല്‍കിയ താരമായിരുന്നു പേസര്‍ നവദീപ് സെയ്‌നി. 13 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ കൊയ്ത സെയ്‌നി തന്റെ മിന്നല്‍ വേഗം കൊണ്ട് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ് സെയ്‌നി. ഇതിനകം 43 മല്‍സരങ്ങളില്‍ നിന്നും 120 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. 2017-18ലെ രഞ്ജിയില്‍ എട്ടു കളികളില്‍ നിന്നും 34 വിക്കറ്റുകളാണ് സെയ്‌നി കൊയ്തത്.

ശ്രേയസ് ഗോപാല്‍
ഐപിഎല്ലിന്റെ മറ്റൊരു കണ്ടെത്തലാണ് കര്‍ണാടകയുടെ ഓള്‍റൗണ്ടറായ ശ്രേയസ് ഗോപാല്‍. ലെഗ് ബ്രേക്ക് ബൗളറായ താരത്തിനു ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുണ്ട്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ഇറാനി ട്രോഫി എന്നിവയെല്ലാം ഒരൊറ്റ സീസണില്‍ സ്വന്തമാക്കിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു ശ്രേയസ്.
2018ലെ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളുമായി താരം തിളങ്ങിയിരുന്നു.
ഈ സീസണിലും ശ്രേയസ് നിരാശപ്പെടുത്തിയില്ല. ഇത്തവണ 14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള മല്‍സത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയെയും എബി ഡിവില്ലിയേഴ്‌സിനെയും പുറത്താക്കിയത് ശ്രേയസായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications